Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Password

നാ​സി​ക് ടി​സി​എ​സ് യൂ​ണി​റ്റി​ൽ ക​ടു​ത്ത പീ​ഡ​നം: പാ​സ്‌​വേ​ഡു​ക​ൾ പോ​ലും അ​ശ്ലീ​ല​ഭാ​ഷ​യി​ലെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ

നാ​സി​ക്: ടാ​റ്റ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ​സി​ന്‍റെ നാ​സി​ക് യൂ​ണി​റ്റി​ൽ ജീ​വ​ന​ക്കാ​ർ നേ​രി​ട്ട ലൈം​ഗി​ക പീ​ഡ​ന​ത്തെ​യും മ​ത​പ​രി​വ​ർ​ത്ത​ന ശ്ര​മ​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള ഞെ​ട്ടി​ക്കു​ന്ന കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ഓ​ഫീ​സി​ലെ ക​മ്പ്യൂ​ട്ട​ർ പാ​സ്‌​വേ​ഡു​ക​ൾ പോ​ലും അ​ശ്ലീ​ല പ​ദ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് സേ​വ് ചെ​യ്തി​രു​ന്ന​തെ​ന്ന് ഇ​ര​യാ​യ യു​വ​തി വെ​ളി​പ്പെ​ടു​ത്തി. വ​നി​താ ക​മ്മീ​ഷ​ന് മു​ൻ​പാ​കെ മൊ​ഴി ന​ൽ​കു​ന്ന​തി​നി​ട​യി​ലാ​ണ് പ​രാ​തി​ക്കാ​രി ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്.

പ​രി​ശീ​ല​ന കാ​ലം മു​ത​ൽ ത​ന്നെ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ റ​സാ മേ​മ​ൻ ത​ന്നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് യു​വ​തി പ​റ​ഞ്ഞു. ഇ​യാ​ൾ ത​ന്‍റെ ക്യാ​ബി​നി​ലേ​ക്ക് വി​ളി​ച്ച് വ​രു​ത്തി അ​ശ്ലീ​ല സം​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്താ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. റ​സാ മേ​മ​ൻ യു​വ​തി​യു​ടെ മ​ത​വി​ശ്വാ​സ​ത്തെ​യും വി​കാ​ര​ങ്ങ​ളെ​യും ഹീ​ന​മാ​യി അ​പ​മാ​നി​ച്ചു. ഇ​ക്കാ​ര്യം ക​മ്പ​നി മാ​നേ​ജ​റോ​ട് പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല.

ഡാ​നി​ഷ്, തൗ​സി​ഫ് എ​ന്നീ ര​ണ്ട് പ്ര​തി​ക​ൾ ചേ​ർ​ന്ന് ത​ന്നെ ഡി​ജി​റ്റ​ലാ​യി പി​ന്തു​ട​രു​ക​യും ത​നി​ക്കെ​തി​രെ മോ​ശം പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്ത​താ​യി യു​വ​തി ആ​രോ​പി​ച്ചു. വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ഡാ​നി​ഷ് ഷെ​യ്ഖ് എ​ന്ന ജീ​വ​ന​ക്കാ​ര​ൻ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യോ​ടെ​യാ​ണ് ഈ ​സം​ഭ​വ​ങ്ങ​ൾ പു​റം​ലോ​ക​മ​റി​യു​ന്ന​ത്. ഡാ​നി​ഷ് വി​വാ​ഹി​ത​നാ​ണെ​ന്ന കാ​ര്യം മ​റ​ച്ചു​വെ​ച്ചാ​ണ് യു​വ​തി​യു​മാ​യി ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ് പു​രു​ഷ ജീ​വ​ന​ക്കാ​രെ​യും എ​ച്ച്.​ആ​ർ ഹെ​ഡ്ഡാ​യ അ​ശ്വി​നി ചൈ​നാ​നി​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

 

Latest News

Corehub Up