Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Patented

Other Stories

സൂ​ര്യ​ന് പേ​റ്റ​ന്‍റ് എ​ടു​ക്കാ​മോ‍?

ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ ആ​ദ്യ​പ​കു​തി​യി​ല്‍ മാ​താ​പി​താ​ക്ക​ളെ ഏ​റ്റ​വും ഭ​യ​പ്പെ​ടു​ത്തി​യി​രു​ന്ന രോ​ഗ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു പോ​ളി​യോ. പ്ര​ത്യേ​കി​ച്ചും കു​ട്ടി​ക​ളെ​യാ​ണ് ഈ ​രോ​ഗം കൂ​ടു​ത​ലാ​യി ബാ​ധി​ച്ചി​രു​ന്ന​ത്. രോ​ഗ​ബാ​ധി​ത​രാ​യ​വ​രി​ല്‍ പലരും ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ ത​ള​ര്‍​വാ​ത​ക്കാരായി ക​ഴി​യേ​ണ്ടി​വ​ന്നു. ഈ​യൊ​രു പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വൈ​ദ്യ​ശാ​സ്ത്ര​ജ്ഞ​നാ​യ ജോ​നാ​സ് സാ​ല്‍​ക്ക് പോ​ളി​യോ​യ്ക്കെ​തി​രാ​യ വാ​ക്സി​ന്‍ വി​ക​സി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ല്‍ മു​ഴു​കി​യ​ത്.

1914 ഒ​ക്‌​ടോ​ബ​ര്‍ 28ന് ​ന്യൂ​യോ​ര്‍​ക്ക് ന​ഗ​ര​ത്തി​ലാ​ണ് അ​ദ്ദേ​ഹം ജ​നി​ച്ച​ത്. കി​ഴ​ക്ക​ന്‍ യൂ​റോ​പ്പി​ല്‍​നി​ന്ന് അ​മേ​രി​ക്ക​യി​ലെ​ത്തി​യ കു​ടി​യേ​റ്റ കു​ടും​ബ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. ജോ​നാ​സി​ന്‍റെ പി​താ​വ് ദാ​നി​യേ​ല്‍ സാ​ല്‍​ക്ക് ന്യൂ​യോ​ര്‍​ക്കി​ല്‍ ജ​നി​ച്ച ഒ​രു വ​സ്ത്ര​വ്യാ​പാ​രി​യാ​യി​രു​ന്നു. മാ​താ​വ് ഡോ​റ റ​ഷ്യ​യി​ല്‍​നി​ന്നു ബാ​ല്യ​ത്തി​ല്‍ അ​മേ​രി​ക്ക​യി​ലെ​ത്തി​യ​താ​യി​രു​ന്നു. ഉ​യ​ര്‍​ന്ന വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​വ​സ​രം ല​ഭി​ക്കാ​തി​രു​ന്ന ഈ ​മാ​താ​പി​താ​ക്ക​ള്‍ മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യം ന​ല്‍​കി. ത​ന്മൂ​ലം ജോ​നാ​സി​ന് ന്യൂ​യോ​ര്‍​ക്ക് സി​റ്റി കോ​ള​ജി​ല്‍ പ​ഠി​ക്കാ​നും അ​തേത്തു​ട​ര്‍​ന്ന് ന്യൂ​യോ​ര്‍​ക്ക് യൂ​ണി​വേ​ഴ്സി​റ്റി മെ​ഡി​ക്ക​ല്‍ സ്കൂ​ളി​ല്‍​നി​ന്ന് വൈ​ദ്യ​ബി​രു​ദം നേ​ടാ​നും സാ​ധി​ച്ചു.

ചി​കി​ത്സി​ക്കു​ന്ന ഡോ​ക്‌​ട​റാ​കു​ന്ന​തി​നേ​ക്കാ​ള്‍ രോ​ഗ​ങ്ങ​ള്‍ ത​ട​യാ​നു​ള്ള ഗ​വേ​ഷ​ണ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തെ കൂ​ടു​ത​ല്‍ ആ​ക​ര്‍​ഷി​ച്ച​ത്. അ​ങ്ങ​നെ​യാ​ണ് പിറ്റ്സ്ബ​ര്‍​ഗ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗ​വേ​ഷ​ണ​സം​ഘ​ത്തി​നു പോ​ളി​യോ ത​ട​യാ​നു​ള്ള വാ​ക്സി​ന്‍ വി​ക​സി​പ്പി​ച്ചെ​ടു​ക്കാ​ന്‍ സാ​ധി​ച്ച​ത്. ഇ​ത് ജോ​നാ​സി​ന്‍റെ മാ​ത്രം നേ​ട്ട​മാ​യി​രു​ന്നി​ല്ല. അ​നേ​കം ശാ​സ്ത്ര​ജ്ഞ​രു​ടെ​യും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സ​ന്ന​ദ്ധ​സേ​വ​ക​രു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മം അ​തി​നു പി​ന്നി​ലു​ണ്ടാ​യി​രു​ന്നു.

പോ​ളി​യോ​യ്ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന് സാ​ധാ​ര​ണ​ക്കാ​രി​ല്‍​നി​ന്നും ചെ​റി​യ സം​ഭാ​വ​ന​ക​ള്‍ സ്വീ​ക​രി​ച്ചി​രു​ന്ന മാ​ര്‍​ച്ച് ഓ​ഫ് ഡൈം​സ് എ​ന്ന സം​ഘ​ട​ന​യാ​ണ് ​ഗ​വേ​ഷ​ണ​ത്തി​നു വ​ലി​യ പി​ന്തു​ണ ന​ല്‍​കി​യ​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍ ന​ല്‍​കി​യ ചെ​റി​യ നാ​ണ​യ​ത്തു​ട്ടു​ക​ള്‍​പോ​ലും മ​ഹ​ത്താ​യ ശാ​സ്ത്രീ​യ​യജ്ഞത്തി​ന്‍റെ ഭാ​ഗ​മാ​യി. 1954ല്‍ ​ന​ട​ന്ന വാ​ക്സി​ന്‍ പ​രീ​ക്ഷ​ണ​ത്തി​ല്‍ ഏ​ക​ദേ​ശം 18 ല​ക്ഷം കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്തു. വൈ​ദ്യ​ശാ​സ്ത്ര​ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ഇ​ത്.

1955 ഏ​പ്രി​ല്‍ 12ന് ​ലോ​കം ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ഫ​ലം പു​റ​ത്തു​വ​ന്നു. ജോ​നാ​സും സം​ഘ​വും വി​ക​സി​പ്പി​ച്ചെ​ടു​ത്ത വാ​ക്സി​ന്‍ പോ​ളി​യോ ത​ട​യു​ന്ന​തി​നു ഫ​ല​പ്ര​ദ​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടു. അ​മേ​രി​ക്ക​യി​ല്‍ ആ ​വാ​ര്‍​ത്ത വ​ലി​യ ആ​ഘോ​ഷ​ത്തി​ന് വ​ഴി​തെ​ളി​ച്ചു. വ​ര്‍​ഷ​ങ്ങ​ളാ​യി കു​ട്ടി​ക​ളു​ടെ ഭാ​വി​യെ ഭ​യ​ത്തോ​ടെ നോ​ക്കി​യി​രു​ന്ന മാ​താ​പി​താ​ക്ക​ള്‍​ക്ക് അ​ത് പ്ര​ത്യാ​ശ​യു​ടെ ദി​വ​സ​മാ​യി​രു​ന്നു.

അ​ന്നു വൈ​കു​ന്നേ​രം ടെ​ല​ിവി​ഷ​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ എ​ഡ്വേ​ര്‍​ഡ് മു​റേ ഡോ. ​ജോ​നാ​സി​നെ ഇ​ന്‍റ​ര്‍​വ്യൂ ചെ​യ്തു. ആ ​അ​ഭി​മു​ഖ സം​ഭാ​ഷ​ണ​ത്തി​ല്‍ അ​ദ്ദേ​ഹം ചോ​ദി​ച്ചു: “വാ​ക്സി​ന്‍റെ പേ​റ്റ​ന്‍റ് ആ​രു​ടേ​താ​ണ ‍്? ​ജോ​നാ​സ് ഒ​രു നി​മി​ഷം ചി​ന്തി​ച്ചു. എ​ന്നി​ട്ട് പ​റ​ഞ്ഞു: “ജ​ന​ങ്ങ​ളു​ടേ​താ​ണെ​ന്ന് ഞാ​ന്‍ പ​റ​യും. ഇ​തി​നു പേ​റ്റ​ന്‍റില്ല. സൂ​ര്യ​ന് പേ​റ്റ​ന്‍റ് എ​ടു​ക്കാ​ന്‍ ക​ഴി​യു​ മോ ? വൈ​ദ്യ​ശാ​സ്ത്ര​ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്ര​സി​ദ്ധ​മാ​യ മ​റു​പ​ടി​ക​ളി​ലൊ​ന്നാ​യി അ​തു മാ​റി.

ഈ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പി​ന്നീ​ടു പ്ര​ച​രി​ച്ച ക​ഥ​ക​ളി​ല്‍ അ​ല്പം അ​തി​ശ​യോ​ക്തിയു​ണ്ട്. ജോ​നാ​സി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന കോ​ടി​ക്ക​ണ​ക്കി​നു ഡോ​ള​ര്‍ വി​ല​മതി​ക്കു​ന്ന പേ​റ്റ​ന്‍റ് അ​ദ്ദേ​ഹം വേ​ണ്ടെ​ന്നു​വ​ച്ചു എ​ന്ന രീ​തി​യി​ലാ​യി​രു​ന്നു ഈ ​സം​ഭ​വം വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ട​ത്. യ​ഥാ​ര്‍​ഥ​ത്തി​ല്‍ വാ​ക്സി​നു പേ​റ്റ​ന്‍റ് ല​ഭി​ക്കാ​നു​ള്ള നി​യ​മ​സാ​ധു​ത ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ര്‍ പ​രി​ശോ​ധി​ച്ചി​രു​ന്നു. അ​തി​ല്‍ നി​യ​മ​പ​ര​വും ശാ​സ്ത്രീ​യ​വു​മാ​യ സ​ങ്കീ​ര്‍​ണ​ത​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ത​ന്മൂ​ലം, ജോ​നാ​സി​നു സ്വ​ന്ത​മാ​ക്കാ​മാ​യി​രു​ന്ന വ​ലി​യൊ​രു സ​ന്പ​ത്ത് ല​ളി​ത​മാ​യി അ​ദ്ദേ​ഹം വേ​ണ്ടെ​ന്നുവ​ച്ചു എ​ന്നു പ​റ​യു​ന്ന​ത് ച​രി​ത്ര​ത്തെ അ​മി​ത​മാ​യി ല​ളി​ത​വ​ത്ക​രി​ക്കു​ന്ന​തി​നു തു​ല്യ​മാ​യി​രി​ക്കും.

എ​ന്നാ​ല്‍, അ​തു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി​യു​ടെ മ​ഹ​ത്വം കു​റ​യു​ന്നി​ല്ല. കാ​ര​ണം, ത​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നേ​ടി​യെ​ടു​ത്ത ഒ​രു നേ​ട്ടം ത​ന്‍റെത​ന്നെ പേ​രി​ല്‍ പ്ര​തി​ഷ്ഠി​ക്കാ​ന്‍ അ​ദ്ദേ​ഹം തു​നി​ഞ്ഞി​ല്ല. വാ​ക്സി​ന്‍ ജ​ന​ങ്ങ​ളു​ടേ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞ​തി​ല്‍ വ​ലി​യ സ​ത്യ​മു​ണ്ടാ​യി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​രു​ടെ ചെ​റി​യ സം​ഭാ​വ​ന​ക​ളാ​ണ് ഗ​വേ​ഷ​ണ​ത്തി​നു സ​ഹാ​യി​ച്ച​ത്. ധാ​രാ​ളം കു​ട്ടി​ക​ള്‍ പ​രീ​ക്ഷ​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

മാ​താ​പി​താ​ക്ക​ള്‍ അ​വ​രെ അ​തി​ന് അ​നു​വ​ദി​ച്ചു. ശാ​സ്ത്ര​ലോ​ക​ത്തി​ലെ അ​നേ​കം പേ​രു​ടെ മു​ന്‍​കാ​ല ഗ​വേ​ഷ​ണ​ങ്ങ​ളു​ടെ​കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ജോ​നാ​സി​ന്‍റെ സം​ഘം മു​ന്നോ​ട്ടു​പോ​യ​ത്. അ​തു​കൊ​ണ്ട് ഒ​രു മ​നു​ഷ്യ​ന്‍റെ പേ​രി​നേക്കാ​ള്‍ വ​ലു​താ​യി​രു​ന്നു ആ ​നേ​ട്ടം. ജോ​നാ​സി​ന്‍റെ മ​ക​ന്‍ പീ​റ്റ​ര്‍ സാ​ല്‍​ക്ക് പി​ന്നീ​ട് അ​നു​സ്മ​രി​പ്പി​ച്ചി​ട്ടു​ള്ള​തുപോ​ലെ, ആ ​നേ​ട്ടം ജ​ന​ങ്ങ​ളു​ടേ​തെ​ന്നു പ​റ​യു​ന്ന​ത് ഏ​റെ അ​ര്‍​ഥ​പൂ​ര്‍​ണ​മാ​യി​രു​ന്നു.

ഡോ. ​ജോ​നാ​സി​നെ​ക്കു​റി​ച്ചു​ള്ള ഈ ​സംഭവക​ഥ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ന​മു​ക്ക് ന​മ്മു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് ഒ​ന്നു തി​രി​ഞ്ഞു​നോ​ക്കാം. ന​മ്മു​ടെ ജീ​വി​ത​ത്തി​ല്‍ പ​ലതും ന​മ്മ​ള്‍ നേ​ടാ​റു​ണ്ട്. എ​ന്നാ​ല്‍, ആ ​നേ​ട്ട​ങ്ങ​ളെ​ല്ലാം ന​മ്മു​ടെ മാത്രം സാമർഥ്യം കൊ​ണ്ടാ​ണെ​ന്നു ന​മു​ക്ക് അ​വ​കാ​ശ​പ്പെ​ടാ​നാ​കു​മോ‍? ന​മ്മു​ടെ എ​ല്ലാ നേ​ട്ട​ങ്ങ​ളു​ടെ​യും പി​ന്നി​ല്‍ നാം ​ഏ​റെ അ​ധ്വാ​നി​ച്ചി​ട്ടു​ണ്ടാ​കുമെന്നതു ശരിതന്നെ. എ​ന്നാ​ല്‍, ആ ​നേ​ട്ട​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കാ​ന്‍ എ​ത്ര​യോ പേ​ര്‍ വി​വി​ധ രീ​തി​യി​ല്‍ നമ്മെ സ​ഹാ​യി​ച്ചി​ട്ടു​ണ്ടാ​കും. അ​വ​രെ മ​റ​ന്നു​കൊ​ണ്ട് ന​മ്മു​ടെ നേ​ട്ട​ങ്ങ​ളു​ടെ​യെ​ല്ലാം ക്രെ​ഡി​റ്റ് നാം ​സ്വന്തമാക്കു​ന്ന​ത് എ​ങ്ങ​നെ ശ​രി​യാ​കും.

ന​മ്മു​ടെ മാ​ത്രം പ​രി​ശ്ര​മം​കൊ​ണ്ട് ഒ​ന്നും​ത​ന്നെ നാം നേ​ടു​ന്നി​ല്ല എ​ന്ന​തല്ലേ വാ​സ്ത​വം‍? ന​മ്മു​ടെ ജീ​വി​ത​ത്തി​ല്‍ നാം വി​ജ​യി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ അ​തി​നു ന​മ്മെ വി​വി​ധ രീ​തി​യി​ല്‍ സ​ഹാ​യി​ച്ച മാ​താ​പി​താ​ക്ക​ളു​ടെ​യും ഗു​രു​ജ​ന​ങ്ങ​ളു​ടെ​യും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യു​മൊ​ക്ക പങ്ക് മ​റ​ക്കാ​നാ​കു​മോ? അ​വ​രൊ​ക്കെ ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ ന​മ്മു​ടെ സ്ഥി​തി എ​ന്താ​കു​മാ​യി​രു​ന്നു. ത​ന്മൂ​ലം, ന​മ്മു​ടെ ജീ​വി​ത​ത്തി​ലെ നേ​ട്ട​ങ്ങ​ളു​ടെ​യെ​ല്ലാം ക്രെ​ഡി​റ്റ് ന​മു​ക്കു മാ​ത്രം അ​വ​കാ​ശ​പ്പെ​ട്ട​ത​ല്ല എ​ന്നു വ്യ​ക്തം. അ​ങ്ങ​നെ​യെ​ങ്കി​ല്‍, ന​മ്മു​ടെ നേ​ട്ട​ങ്ങ​ള്‍​ക്കു​ള്ള ക്രെ​ഡി​റ്റ് അ​വ​ര്‍​ക്കു​കൂ​ടി ന​ല്‍​കേ​ണ്ട​ത​ല്ലേ‍?

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​റ്റൊ​രു പ്ര​ധാ​ന കാ​ര്യം​കൂ​ടി നാം ​അ​നു​സ്മ​രി​ക്ക​ണം. ജീ​വി​ത​ത്തി​ല്‍ ന​മു​ക്കു ദൈ​വ​ത്തി​ല്‍​നി​ന്നു ല​ഭി​ക്കാ​ത്ത​താ​യി എ​ന്തെ​ങ്കി​ലുമുണ്ടോ? ന​മ്മു​ടെ ആ​യു​സും ആ​രോ​ഗ്യ​വും ക​ഴി​വു​ക​ളും സ​ന്പ​ത്തു​മെ​ല്ലാം ദൈ​വം ന​മു​ക്കു ത​ന്നി​രി​ക്കു​ന്ന ദാ​ന​ങ്ങ​ളല്ലയോ? അ​പ്പോ​ള്‍​ പിന്നെ, ന​മ്മു​ടെ എ​ല്ലാ നേ​ട്ട​ങ്ങ​ള്‍​ക്കു​മു​ള്ള സ്തു​തി​യും പു​ക​ഴ്ച​യും നാം ​ദൈ​വ​ത്തി​ന​ല്ലേ സമര്‌പ്പിക്കേ​ണ്ട​ത്?

ദൈ​വ​വ​ച​നം ചോ​ദി​ക്കു​ന്നു: “നി​ന​ക്കു​ള്ള​വ​യി​ല്‍ ല​ഭി​ക്കാ​ത്ത​താ​യി എ​ന്തു​ണ്ട് ? ല​ഭി​ച്ച​താ​ണെ​ങ്കി​ല്‍ ല​ഭി​ച്ച​ത​ല്ല എ​ന്ന മ​ട്ടി​ല്‍ നീ ​അ​ഭി​മാ​നി​ക്കു​ന്ന​തെ​ ന്തി​ന് ?”(1 കോ​റി​ന്തോ​സ് 4:7). ദൈ​വ​വ​ച​നം വീ​ണ്ടും പ​റ​യു​ന്നു: “എ​ല്ലാ ന​ല്ല ദാ​ന​ങ്ങ​ളും പൂ​ര്‍​ണ​മാ​യ എ​ല്ലാ വ​ര​ങ്ങ​ളും ഉ​ന്ന​ത​ത്തി​ല്‍​നി​ന്ന്, പ്ര​കാ​ശ​ങ്ങ​ളു​ടെ പി​താ​വി​ല്‍​നി​ന്ന് ഇ​റ​ങ്ങി​വ​രു​ന്നു’’ (യാ​ക്കോ​ബ് 1:17). അ​പ്പോ​ള്‍​പ്പി​ന്നെ, ന​മ്മു​ടെ നേ​ട്ട​ങ്ങ​ളു​ടെ​യെ​ല്ലാം പേ​റ്റ​ന്‍റ് ന​മു​ക്കെ​ങ്ങ​നെ അ​വ​കാ​ശ​പ്പെ​ടാ​നാ​കും‍?

ന​മ്മു​ടെ ജീ​വി​ത​ത്തി​ലെ നേ​ട്ട​ങ്ങ​ളു​ടെ​യെ​ല്ലാം ക്രെ​ഡി​റ്റ് ഏ​റ്റ​വും പ്ര​ധാ​ന​മാ​യി ദൈ​വ​ത്തി​നും അ​തു​പോ​ലെ ന​മ്മെ നാ​മാ​യി​ത്തീ​രാ​ന്‍ സ​ഹാ​യി​ച്ച എ​ല്ലാ​വ​ര്‍​ക്കും സമർപ്പിക്കാം. അ​പ്പോ​ഴാ​ണ്, നാം ​ശ​രി​ക്കും ന​മ്മു​ടെ നേ​ട്ട​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​രാ​യി​ത്തീ​രു​ന്ന​ത്.

Latest News

Corehub Up