ദുബായി: ബാഡ്മിന്റൺ കളിക്കുന്നതിനിടെ ദുബായിൽ മലയാളി കുഴഞ്ഞുവീണു മരിച്ചു. പത്തനംതിട്ട ഇലവുംതിട്ട സ്വദേശി രഞ്ജിത് വിജയൻ (52) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ദുബായിലാൻഡിലെ സ്കൂൾ കോർട്ടിൽ കളിക്കുന്നതിനിടെയായിരുന്നു സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദുബായിൽ സ്വകാര്യ കമ്പനിയിൽ ലോജിസ്റ്റിക്സ് - സപ്ലൈ ചെയിൻ വിഭാഗം ജനറൽ മാനേജരായിരുന്നു. ഭാര്യ: രശ്മി. മകൻ: ഋത്വിക്. സംസ്കാരം പിന്നീട് നാട്ടിൽ.