Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pathology Courses

Kerala

ഓ​ഡി​യോ​ള​ജി, സ്പീ​ച്ച് ലാം​ഗ്വേ​ജ് പാ​ത്തോ​ള​ജി കോ​ഴ്‌​സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളാ​​​യ കാ​​​സ​​​ർ​​​കോ​​​ഡ് മാ​​​ർ​​​ത്തോ​​​മ കോ​​​ളജ് ഓ​​​ഫ് സ്‌​​​പെ​​​ഷ​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ, കോ​​​ഴി​​​ക്കോ​​​ട് AWH കോ​​​ള​​​ജ് ഓ​​​ഫ് സ്‌​​​പെ​​​ഷ്യ​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ്പീ​​​ച്ച് ആ​​​ൻ​​​ഡ് ഹി​​​യ​​​റിം​​​ഗ് (NISH) എ​​​ന്നീ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന, 2025-26 വ​​​ർ​​​ഷ​​​ത്തെ മാ​​​സ്റ്റ​​​ർ ഓ​​​ഫ് സ​​​യ​​​ൻ​​​സ് ഇ​​​ൻ ഓ​​​ഡി​​​യോ​​​ള​​​ജി (MSc Aud), മാ​​​സ്റ്റ​​​ർ ഓ​​​ഫ് സ​​​യ​​​ൻ​​​സ് ഇ​​​ൻ സ്പീ​​​ച്ച് ലാം​​​ഗ്വേ​​​ജ് പാ​​​ത്തോ​​​ള​​​ജി MSc (SLP) കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

www.lbscentre.kerala.gov.in വ​​​ഴി ഓ​​​ൺ​​​ലൈ​​​നാ​​​യി ജൂ​​​ൺ 16 മു​​​ത​​​ൽ ജൂ​​​ലൈ മൂ​​​ന്നു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. ജൂ​​​ലൈ മൂ​​​ന്നു​​​വ​​​രെ കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കി​​​ന്‍റെ ശാ​​​ഖ​​​ക​​​ളി​​​ലും വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ന്ന ചെ​​​ല്ലാ​​​ൻ ഫോ​​​റം ഉ​​​പ​​​യോ​​​ഗി​​​ച്ചോ അ​​​ല്ലെ​​​ങ്കി​​​ൽ ഓ​​​ൺ​​​ലൈ​​​ൻ മു​​​ഖേ​​​ന​​​യോ അ​​​പേ​​​ക്ഷാ​​​ഫീ​​​സ് ഒ​​​ടു​​​ക്കാം.

അ​​​പേ​​​ക്ഷാ ഫീ​​​സ് ജ​​​ന​​​റ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ന് 1200 രൂ​​​പ​​​യും എ​​​സ്‌​​​സി/​​​എ​​​സ്ടി വി​​​ഭാ​​​ഗ​​​ത്തി​​​ന് 600 രൂ​​​പ​​​യു​​​മാ​​​ണ്. അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട ഏ​​​തെ​​​ങ്കി​​​ലും യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യു​​​ടെ കീ​​​ഴി​​​ൽ വ​​​രു​​​ന്ന​​​തും റീ​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ൻ കൗ​​​ൺ​​​സി​​​ൽ ഓ​​​ഫ് ഇ​​​ന്ത്യ​​​യും കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി ഓ​​​ഫ് ഹെ​​​ൽ​​​ത്ത് സ​​​യ​​​ൻ​​​സ് അ​​​ല്ലെ​​​ങ്കി​​​ൽ ത​​​ത്തു​​​ല്യ​​​മെ​​​ന്ന് അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട മ​​​റ്റേ​​​തെ​​​ങ്കി​​​ലും യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യി​​​ലു​​​ള്ള ഒ​​​രു സ്ഥാ​​​പ​​​ന​​​ത്തി​​​ൽ നി​​​ന്നും ബി​​​എ​​​എ​​​സ്എ​​​ൽ​​​പി കോ​​​ഴ്‌​​​സ് അ​​​ല്ലെ​​​ങ്കി​​​ൽ ബി​​​എ​​​സ്‌​​​സി സ്പീ​​​ച്ച് ആ​​​ൻ​​​ഡ് ഹി​​​യ​​​റിം​​​ഗ് കോ​​​ഴ്‌​​​സ് 55 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ കു​​റ​​​യാ​​​തെ മാ​​​ർ​​​ക്കോ​​​ടെ പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് ഈ ​​​കോ​​​ഴ്‌​​​സി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം.

ഇ​​​വ​​​ർ​​​ക്ക് ഇ​​​ൻ​​​ടേ​​​ൺ​​​ഷി​​​പ്പ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. എ​​​സ്‌​​​സി/​​​എ​​​സ്ടി വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​ഞ്ചു ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കി​​​ള​​​വ് ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് : 0471-2560361, 362, 363.

Latest News

Corehub Up