Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Patrol

ഓപ്പറേഷന്‍ തൂഫാന്‍: ബീച്ചുകളില്‍ സ്‌പെഷല്‍ പട്രോളിംഗ് വേണമെന്ന് ആവശ്യം

കൊച്ചി: വൈപ്പിന്‍ തീരത്തെ ബീച്ചുകളിലും തീരദേശ റോഡിലും രാത്രികാലങ്ങളില്‍ തൂഫാന്‍ സ്‌പെഷല്‍ പട്രോളിംഗ് വേണമെന്ന ആവശ്യവുമായി നാട്ടുകാര്‍. ബീച്ചുകളിലും തീരദേശ റോഡുകളിലും രാത്രി ലഹരി മാഫിയകള്‍ തമ്പടിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.

കൊച്ചി നഗരത്തില്‍ നിന്നുള്ള ലഹരി മാഫിയകളും വൈപ്പിനില്‍ എത്തുന്നുണ്ട്. ഇവരുടെ സാന്നിധ്യം കൂടുതലാകുന്നത് തെക്കന്‍ മേഖലകളിലെ ബീച്ചുകളിലാണ്. തൂഫാന്‍റെ ഭാഗമായി നഗരത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതോടെയാണ് നഗര പ്രാന്തങ്ങളിലേക്ക് ലഹരി മാഫിയ കുടിയേറാന്‍ തുടങ്ങിയത്.

രാത്രിയില്‍ വൈപ്പിനില്‍ പോലീസിന്‍റെയും എക്‌സൈസിന്‍റെയും പട്രോളിംഗ് കാര്യക്ഷമമല്ലാത്തതിനാലാണ് ലഹരി മാഫിയ ഇവിടെ എത്തുന്നത്. കാളമുക്ക് ഗോശ്രീ പാലത്തിലും ചെറായി ദേവസ്വം നടയിലും മാല്യങ്കര പാലത്തിലും രാത്രി പോലീസ് പരിശോധന ശക്തമാക്കിയാല്‍ നഗരത്തില്‍ നിന്നുള്ള ലഹരി മാഫിയയുടെ വരവ് തടയാന്‍ ആവുമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.

Latest News

Corehub Up