Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pattambi Town

Palakkad

പ​ട്ടാ​മ്പി ടൗ​ണി​ൽ കു​ടി​വെ​ള്ള​വി​ത​ര​ണ​ത്തി​നു പു​തി​യ പൈ​പ്പി​ട​ൽ പു​നരാ​രം​ഭി​ച്ചു

പ​ട്ടാ​മ്പി: കു​ള​പ്പു​ള്ളി- പ​ട്ടാ​മ്പി റോ​ഡ് ന​വീ​ക​ര​ണ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ട്ടാ​മ്പി ടൗ​ണി​ൽ കു​ടി​വെ​ള്ള​വി​ത​ര​ണ​ത്തി​നാ​യി പു​തി​യ പൈ​പ്പി​ട​ൽ പു​ന​രാ​രം​ഭി​ച്ചു.
ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ലെ പ​മ്പ് ഹൗ​സി​ൽ​നി​ന്നും പു​റ​ത്തേ​ക്കു​ള്ള പൈ​പ്പി​ട​ലാ​ണ് തു​ട​ങ്ങി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ചി​രു​ന്നു.
കാ​ല​പ്പ​ഴ​ക്ക​മു​ള്ള പൈ​പ്പ്‌​ലൈ​നു​ക​ളാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ഴു​ള്ള സ​മ്മ​ർ​ദം​മൂ​ലം പൈ​പ്പ്‌​ലൈ​ൻ പൊ​ട്ട​ലും, റോ​ഡ് ത​ക​ർ​ച്ച​യും പ​തി​വ് കാ​ഴ്ച​യാ​യി​രു​ന്നു. പൈ​പ്പ്‌​ലൈ​ൻ മാ​റ്റാ​ൻ പു​തി​യ ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​ത്. പൈ​പ്പ്‌​ലൈ​നി​ട​ൽ പൂ​ർ​ത്തി​യാ​യ​ശേ​ഷം പാ​ത​യു​ടെ മ​റ്റ് ന​വീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി റോ​ഡ് പൂ​ർ​ണ​മാ​യും തു​റ​ന്നു​ന​ൽ​കും.

റോ​ഡ് ന​വീ​ക​ര​ണം നി​ല​വി​ൽ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും പൈ​പ്പ്‌​ലൈ​ൻ സ്ഥാ​പി​ച്ച​യി​ട​ങ്ങ​ളി​ൽ മ​ണ്ണ് കൂ​മ്പാ​ര​മാ​യി കി​ട​ക്കു​ന്ന​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ വ​ലി​യ ദു​രി​ത​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് നി​ല​വി​ൽ ക​യ​റാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. പൊ​ടി​ശ​ല്യ​വും രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്.

Latest News

Corehub Up