Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pattaya

യു​എ​സ് യു​ദ്ധ​ക്ക​പ്പ​ൽ താ​യ്‌​ല​ൻ​ഡി​ൽ; പ​ട്ടാ​യയിൽ അനാശാസ്യ കേന്ദ്രങ്ങളിൽ റെയ്ഡ്

ബാ​ങ്കോ​ക്ക്: തു​ട​ർ​ച്ച​യാ​യി 250 ദി​വ​സ​ത്തി​ല​ധി​കം ക​ട​ലി​ൽ ചെ​ല​വ​ഴി​ച്ച​ശേ​ഷം അ​മേ​രി​ക്ക​യു​ടെ ആ​ണ​വ​വാ​ഹ​ക യു​ദ്ധ​ക്ക​പ്പ​ലാ​യ 'യു​എ​സ്എ​സ് എ​ബ്ര​ഹാം ലി​ങ്ക​ൺ' താ​യ്‌​ല​ൻ​ഡി​ലെ പ​ട്ടാ​യ തീ​ര​ത്ത് എ​ത്തി. ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന 5000ത്തോ​ളം സൈ​നി​ക​ർ​ക്കു വി​ശ്ര​മം ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​പ്പ​ൽ താ​യ്‌​ല​ൻ​ഡി​ൽ ന​ങ്കൂ​ര​മി​ട്ട​ത്.

വി​യ​റ്റ്‌​നാം യു​ദ്ധ​കാ​ല​ത്ത് അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ വി​ശ്ര​മ​ത്തി​നാ​യി എ​ത്തി​യ​തോ​ടെ​യാ​ണു പ​ട്ടാ​യ ലോ​ക​പ്ര​ശ​സ്ത വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി മാ​റി​യ​ത്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ൾ​ക്കു സൈ​നി​ക​രു​ടെ വ​ര​വ് വ​ലി​യ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ന​ഗ​ര​ത്തി​ലെ ലൈം​ഗി​ക തൊ​ഴി​ൽ നി​യ​ന്ത്രി​ക്കാ​ൻ അ​ധി​കൃ​ത​ർ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.

സൈ​നി​ക​രു​ടെ വ​ര​വി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ ലൈം​ഗി​ക തൊ​ഴി​ലി​ൽ ഏ​ർ​പ്പെ​ട്ടു​വെ​ന്ന സം​ശ​യ​ത്തി​ൽ 40 മു​ത​ൽ 50 വ​രെ സ്ത്രീകൾ അടക്കമുള്ളവരെ താ​യ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൂ​ടാ​തെ, ലൈം​ഗി​ക​ശാ​ല​ക​ൾ​ക്കു പേ​രു​കേ​ട്ട 'സോ​യ് 6' മേ​ഖ​ല, ക​ഞ്ചാ​വ് ഷോ​പ്പു​ക​ൾ, പാ​രാ​ഗ്ലൈ​ഡിം​ഗ് തു​ട​ങ്ങി​യ സാ​ഹ​സി​ക​വി​നോ​ദ​ങ്ങ​ൾ എ​ന്നി​വ​യി​ൽ​നി​ന്നു യു​എ​സ് സൈ​നി​ക​ർ​ക്കു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. താ​യ്‌​ല​ൻ​ഡി​ൽ നി​യ​മ​പ​ര​മാ​യി ലൈം​ഗി​ക തൊ​ഴി​ൽ നി​രോ​ധി​ച്ചി​ട്ടു​ള്ള​താ​ണെ​ന്ന് പൊ​ലി​സ് ഓ​ർ​മി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ സാ​ൻ ഡി​യാ​ഗോ​യി​ൽ​നിന്നു പു​റ​പ്പെ​ട്ട ഈ ​യു​ദ്ധ​ക്ക​പ്പ​ൽ, പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ളെ​ത്തു​ട​ർ​ന്നു പേ​ർ​ഷ്യ​ൻ ഗ​ൾ​ഫി​ലേ​ക്ക് തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ഇ​ത്ര​യും ദീ​ർ​ഘ​നാ​ൾ ക​ട​ലി​ൽ ക​ഴി​ഞ്ഞ​ത് സൈ​നി​ക​രി​ൽ മാ​ന​സി​ക​സ​മ്മ​ർ​ദ​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.
സൈ​നി​ക​രു​ടെ സു​ര​ക്ഷ​യും ന​ഗ​ര​ത്തി​ലെ ക്ര​മ​സ​മാ​ധാ​ന​വും ഉ​റ​പ്പാ​ക്കാ​ൻ നൂ​റു​ക​ണ​ക്കി​ന് പൊ​ലി​സു​കാ​രെ​യാ​ണ് പ​ട്ടാ​യ​യി​ൽ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. ഈ​മാ​സം ആ​റി​ന് ക​പ്പ​ൽ തി​രി​കെ അ​മേ​രി​ക്ക​യി​ലേ​ക്കു യാ​ത്ര തി​രി​ക്കും.

Latest News

Corehub Up