Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pattayam

Idukki

പ​ട്ട​യം: ജി​ല്ല​യ്ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന നൽകുമെന്നു മ​ന്ത്രി റോ​ഷി അഗസ്റ്റിൻ

ഇ​ടു​ക്കി: സ​ങ്കീ​ര്‍​ണ​മാ​യ ഭൂ​പ്ര​ശ്‌​ന​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന ജി​ല്ല എ​ന്ന നി​ല​യി​ല്‍ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി നി​യ​മാ​നു​സൃ​ത​മാ​യ ഭൂ​പ​തി​വ് ന​ട​പ​ടി​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​തെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍. ചെ​റു​തോ​ണി ടൗ​ണ്‍​ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള​യില്‍ പ​ട്ട​യ വി​ത​രണോ​ദ്ഘാ​ട​നം നിര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മന്ത്രി.

ഭൂ​ര​ഹി​ത​രി​ല്ലാ​ത്ത കേ​ര​ളം സൃ​ഷ്ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​തി​വേ​ഗം നീ​ങ്ങു​ക​യാ​ണ്. കാ​ല​ങ്ങ​ളാ​യി ത​ട​സ​പ്പെ​ട്ടു​കി​ട​ന്ന മാ​ങ്കു​ളം മി​ച്ച​ഭൂ​മി വി​ത​ര​ണ​ത്തി​ലെ സാ​ങ്കേ​തി​ക​ത​ട​സ​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച് പ​ട്ട​യവി​ത​ര​ണ​ത്തി​ന്‍റെ അ​ടു​ത്ത ഘ​ട്ടം ആ​രം​ഭി​ക്കു​ക​യാ​ണ്.

നാ​ളു​ക​ളാ​യി പ​ട്ട​യം ല​ഭി​ക്കാ​തെ​യി​രു​ന്ന ചി​ന്ന​ക്ക​നാ​ല്‍ വി​ല്ലേ​ജി​ലെ മു​ത്ത​മ്മ ഉ​ന്ന​തി​യി​ലെ 238 കു​ടും​ബ​ങ്ങ​ള്‍​ക്ക് പ​ട്ട​യം അ​നു​വ​ദി​ക്കു​ന്ന​തി​ലെ ത​ട​സം പ​രി​ഹ​രി​ച്ചു. ചെ​റു​തോ​ണി ഗാ​ന്ധി​ന​ഗ​ര്‍ ഉ​ന്ന​തി​യി​ലെ കൈ​വ​ശ​ക്കാ​ര്‍​ക്ക് പ​ട്ട​യം അ​നു​വ​ദി​ക്കു​ന്ന​തി​ന് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

ക​ട്ട​പ്പ​ന ടൗ​ണ്‍​ഷി​പ്പി​ലെ കൈ​വ​ശ​ക്കാ​ര്‍​ക്ക് പ​ട്ട​യം അ​നു​വ​ദി​ക്കു​ന്ന​തി​ന് ഫീ​ല്‍​ഡ് സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​മു​ണ്ട്. ചെ​ങ്കു​ളം ഡാം ​പ​ദ്ധ​തി പ്ര​ദേ​ശം, ക​ല്ലാ​ര്‍​കു​ട്ടി ഡാം ​ഏ​ഴ് ചെ​യി​ന്‍ എ​ന്നീ പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ട്ട​യ​വി​ഷ​യം സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എം​എ​ല്‍​എ​മാ​രാ​യ എം.​എം. മ​ണി, എ. ​രാ​ജ, ജി​ല്ലാ ക​ള​ക്‌​ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട്, സ​ബ് ക​ള​ക്‌​ട​ര്‍ അ​നൂ​പ് ഗാ​ര്‍​ഗ്, എ​ഡി​എം ഷൈ​ജു പി. ​ജേ​ക്ക​ബ്, ഡെ​പ്യൂ​ട്ടി ക​ള​ക്‌​ട​ര്‍ അ​തു​ല്‍ സ്വാ​മി​നാ​ഥ്, ടി.​ഇ. നൗ​ഷാ​ദ്, സി​ജി ചാ​ക്കോ, സി.​വി. വ​ര്‍​ഗീ​സ്, കെ. ​സ​ലിം​കു​മാ​ര്‍, ജോ​സ് പാ​ല​ത്തി​നാ​ല്‍, അ​നി​ല്‍ കൂ​വ​പ്ലാ​ക്ക​ല്‍, രാ​രി​ച്ച​ന്‍ നീ​റ​ണാ​കു​ന്നേ​ല്‍, ര​തീ​ഷ് അ​ത്തി​പ്പ​ള്ളി, എം.​കെ. പ്രി​യ​ന്‍, ജോ​സ് കു​ഴി​ക​ണ്ടം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പ​ട്ട​യ​മേ​ള​യി​ല്‍ 2077 പ​ട്ട​യ​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

പൊ​ന്ന​മ്മ​യ്ക്ക് ജീ​വി​തസാ​യു​ജ്യം

ഇ​ടു​ക്കി: ഒ​രു വ​ര്‍​ഷം മു​ന്‍​പ് വി​ധി ത​ക​ര്‍​ത്ത​താ​ണ് അ​ണ​ക്ക​ര സ്വ​ദേ​ശി വി​നു​നി​വാ​സി​ല്‍ പൊ​ന്ന​മ്മ എ​ന്ന വീ​ട്ട​മ്മ​യു​ടെ ജീ​വി​തം. കാ​ലി​നു ച​ല​ന​ശേ​ഷി​ക്കു​റ​വു​ള്ള പൊ​ന്ന​മ്മ വാ​ക്ക​റി​ലാ​ണ് ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​ത്. ഇ​തി​നി​ടെ അ​പ​ക​ട​ത്തി​ന്‍റെ രൂ​പ​ത്തി​ലെ​ത്തി​യ വി​ധി മ​ക​നെ ത​ട്ടി​യെ​ടു​ത്തു. 2017 മു​ത​ല്‍ 50 സെ​ന്‍റ് കൃ​ഷി​ഭൂ​മി​ക്ക് പ​ട്ട​യ​ത്തി​നാ​യി ഓ​ഫീ​സു​ക​ള്‍ ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും ല​ഭ്യ​മാ​യി​ല്ല.

ഒ​ടു​വി​ല്‍ ഇ​ന്ന​ലെ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നി​ൽ​നി​ന്നും പ​ട്ട​യം ഏ​റ്റു​വാ​ങ്ങി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് പൊ​ന്ന​മ്മ. ഭ​ര്‍​ത്താ​വ് പ​ര​മ​ശി​വ​നും വ​ണ്ട​ന്‍​മേ​ട് സ്വ​ന്ത​മാ​യു​ള്ള കൃ​ഷി​ഭൂ​മി​ക്ക് പ​ട്ട​യം ഉ​ട​ന്‍ ല​ഭ്യ​മാ​കും. ജീ​വി​തം ഇ​രു​ള​ട​ഞ്ഞ​പ്പോ​ള്‍ മി​ന്നാ​മി​നു​ങ്ങി​ന്‍റെ നു​റു​ങ്ങു​വെ​ട്ടം പോ​ലെ സ്വ​ന്ത​മാ​യ ഭൂ​മി​യു​ടെ പ​ട്ട​യം നെ​ഞ്ചോ​ടു ചേ​ര്‍​ക്കു​ക​യാ​ണ് പൊ​ന്ന​മ്മ.

Latest News

Corehub Up