തിരുവനന്തപുരം: അപകടങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും ജീവന് രക്ഷിക്കാന്‍ ആദ്യ മിനിറ്റുകളില്‍ സ്വീകരിക്കേണ്ട പ്രഥമശുശ്രൂഷാ നടപടികള്‍ വിശദീകരിക്കുന്ന പുസ്തകം പട്ടം എസ്യുടി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി പുറത്തിറക്കി. ആശുപത്രിയുടെ പൊതുജന ബോധവത്കരണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ "ദ ഫസ്റ്റ്ഫ്യൂ മിനിറ്റ്സ് മാറ്റര്‍ - ട്രോമ ഫസ്റ്റ് എയ്ഡ്: എ സിമ്പിള്‍ ഗൈഡ് ഫോര്‍ എവരിവണ്‍' എന്ന പുസ്തകം സിറ്റി പൊലിസ് കമ്മീഷണര്‍ ഡോ. അരുള്‍ ആര്.ബി. കൃഷ്ണ പ്രകാശനം ചെയ്തു.
എസ്യുടി ആശുപത്രി എമര്‍ജന്‍സി മെഡിസിന് വിഭാഗം മേധാവി ഡോ. ബിനു ബ്രൈറ്റാണ് പുസ്തകം തയാറാക്കിയത്. ഡിസിപി (അഡ്മിന്) ഷീന്‍ തറയില്‍ പങ്കെടുത്തു. തുടര്‍ന്നു ഡോ. ബിനു ബ്രൈറ്റിന്റെ നേതൃത്വത്തില്‍ നൂറോളം പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പ്രഥമശുശ്രൂഷയിലും ബേസിക് ലൈഫ് സപ്പോര്‍ട്ടിലും പരിശീലനം നല്കി.