Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Payments App

ഭീം ​​പേ​​മെ​​ന്‍റ് ആ​​പ്പ് വ​​ഴി​​യു​​ള്ള ഇ​​ട​​പാ​​ടു​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ വ​​ർ​​ധ​​ന

ന്യൂ​​ഡ​​ൽ​​ഹി: നാ​​ഷ​​ണ​​ൽ പേ​​മെ​​ന്‍റ് കോ​​ർ​​പ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ കീ​​ഴി​​ലു​​ള്ള ഭീ ​​സ​​ർ​​വീ​​സ​​സ് ലി​​മി​​റ്റ​​ഡ് വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത​​നു​​സ​​രി​​ച്ച് 2026 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ഭീം (​​BHIM) പേ​​മെ​​ന്‍റ് ആ​​പ്പ് വ​​ഴി​​യു​​ള്ള ഇ​​ട​​പാ​​ടു​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ 301 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ വ​​ൻ വ​​ർ​​ധ​​ന രേ​​ഖ​​പ്പെ​​ടു​​ത്തി.

2025 ഏ​​പ്രി​​ലി​​ലെ 5.93 കോ​​ടി ഇ​​ട​​പാ​​ടു​​ക​​ളി​​ൽ​​നി​​ന്ന് 2026 മാ​​ർ​​ച്ചി​​ൽ പ്ര​​തി​​മാ​​സ ഇ​​ട​​പാ​​ടു​​ക​​ളു​​ടെ എ​​ണ്ണം 21.6 കോ​​ടി​​യാ​​യി വ​​ർ​​ധി​​ച്ചു​​വെ​​ന്ന് ക​​ന്പ​​നി പ​​റ​​ഞ്ഞു. ഇ​​ത് ഈ 2026 ​​സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം മൂ​​ന്നി​​ര​​ട്ടി​​യാ​​യി വ​​ർ​​ധി​​ച്ച​​താ​​യും ക​​ന്പ​​നി വ്യ​​ക്ത​​മാ​​ക്കി.

2026 ഏ​​പ്രി​​ലി​​ൽ 26,040 കോ​​ടി രൂ​​പ മൂ​​ല്യം വ​​രു​​ന്ന 22.49 കോ​​ടി ഇ​​ട​​പാ​​ടു​​ക​​ളാ​​ണ് ആ​​പ്പി​​ലൂ​​ടെ ന​​ട​​ന്ന​​ത്.

Latest News

Corehub Up