Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Payyanur CPM

പ​​​യ്യ​​​ന്നൂ​​​ർ സി​​​പി​​​എ​​​മ്മി​​​ലെ ഫ​​​ണ്ട് വി​​​വാ​​​ദം ;ദീ​​​പി​​​ക റി​​​പ്പോ​​​ർ​​​ട്ട് ശ​​​രി​​​വ​​​യ്ക്കു​​​ന്ന ത​​​ര​​​ത്തി​​​ലേ​​​ക്ക് സി​​​പി​​​എം; പു​​​സ്ത​​​കം ഇ​​​റ​​​ങ്ങി​​​യി​​​ട്ട് മ​​​റു​​​പ​​​ടി​​​യെ​​​ന്ന് ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി

ക​​​ണ്ണൂ​​​ര്‍: പ​​​യ്യ​​​ന്നൂ​​​ർ സി​​​പി​​​എ​​​മ്മി​​​ലെ ഫ​​​ണ്ട് വി​​​വാ​​​ദ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ പു​​​സ്ത​​​കം ഇ​​​റ​​​ങ്ങി​​​യ​​​ശേ​​​ഷം മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​മെ​​​ന്ന് ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കെ.​​​കെ. രാ​​​ഗേ​​​ഷ്.

എ​​​ല്‍​ഡി​​​എ​​​ഫി​​​ന്‍റെ വ​​​ട​​​ക്ക​​​ന്‍ മേ​​​ഖ​​​ല ജാ​​​ഥ ക​​​ഴി​​​ഞ്ഞ​​​ശേ​​​ഷം കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍ ഉ​​​ന്ന​​​യി​​​ച്ച ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍​ക്ക് മ​​​റു​​​പ​​​ടി ന​​​ല്‍​കു​​​മെ​​​ന്നാ​​​ണ് ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞ​​​ത്. നേരത്തേ പാ​​​ർ​​​ട്ടി ഫ​​​ണ്ട് സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ മ​​​റ്റു​​​ള്ള​​​വ​​​രോ​​​ട് പ​​​റ​​​യേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടാ​​​യി​​​രു​​​ന്നു കെ.​​​കെ. രാ​​​ഗേ​​​ഷി​​​ന്‍റേ​​​ത്. ഈ ​​​നി​​​ല​​​പാ​​​ടി​​​ലാ​​​ണ് ഇ​​​പ്പോ​​​ൾ മാ​​​റ്റം വ​​​രു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ഞ്ചി​​​ന് പാ​​​നൂ​​​രി​​​ലാ​​​ണ് ജാ​​​ഥാ സ​​​മാ​​​പ​​​നം.

‘നേ​​​തൃ​​​ത്വ​​​ത്തെ അ​​​ണി​​​ക​​​ൾ തി​​​രു​​​ത്ത​​​ണം’ എ​​​ന്ന പേ​​​രി​​​ൽ പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​നി​​​രി​​​ക്കു​​​ന്ന വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ ഉ​​​ള്ള​​​ട​​​ക്ക​​​ത്തെ​​ക്കു​​​റി​​​ച്ച് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ദീ​​​പി​​​ക റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​രു​​​ന്നു. കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ പു​​​സ്ത​​​കം പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​ശേ​​​ഷം അ​​​തി​​​ലെ വ​​​ര​​​വു ക​​​ണ​​​ക്കു​​​ക​​​ള്‍​ക്ക​​​നു​​​സൃ​​​ത​​​മാ​​​യി ചെ​​​ല​​​വു​​​ക​​​ണ​​​ക്കു​​​ക​​​ള്‍ ഒ​​​പ്പി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണ് പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വം ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഇ​​​ത് ശ​​​രി​​​വ​​​യ്ക്കു​​​ന്ന​​​തി​​​ലേ​​​ക്കാ​​​ണ് സി​​​പി​​​എ​​​മ്മി​​​ന്‍റെ ഇ​​​പ്പോ​​​ഴ​​​ത്തെ നി​​​ല​​​പാ​​​ട്.

ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്യാ​​​നാ​​​യി വി​​​ളി​​​ച്ചു​​​ചേ​​​ര്‍​ത്ത യോ​​​ഗ​​​ങ്ങ​​​ളി​​​ല്‍ കൃ​​​ത്യ​​​മാ​​​യ ക​​​ണ​​​ക്കു​​​ക​​​ള്‍ വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​യ​​​ര്‍​ന്നി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍, നേരത്തേ കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍ ഉ​​​ന്ന​​​യി​​​ച്ച ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ ജി​​​ല്ലാ ക​​​മ്മി​​​റ്റി ന​​​ല്‍​കി​​​യ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ലും ക​​​ണ​​​ക്കു​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. അ​​​തി​​​നാ​​​ല്‍ ക​​​ണ​​​ക്കു​​​ക​​​ള്‍ വ​​​യ്ക്കാ​​​നാ​​​കാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​യി​​​രു​​​ന്നു. ഏ​​​രി​​​യ ക​​​മ്മി​​​റ്റി​​​യി​​​ലും ക​​​ണ​​​ക്കു​​​ക​​​ള്‍ വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​നാ​​​യി​​​ല്ല. ഇ​​​തി​​​ന് പ​​​രി​​​ഹാ​​​ര​​​മാ​​​യാ​​​ണ് കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ പു​​​സ്ത​​​കം പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​തി​​​നു​​​ശേ​​​ഷം വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​കു​​​മെ​​​ന്ന​​​തി​​​ലൂ​​​ടെ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up