Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Payyavoor Kalikkandi

Kannur

പ​യ്യാ​വൂ​ർ കാ​ലി​ക്ക​ണ്ടി-​ഏ​റ്റു​പാ​റ റോ​ഡി​ന്‍റെ അ​വ​സ്ഥ ദ​യ​നീ​യം

പ​യ്യാ​വൂ​ർ: പ്ര​ധാ​ൻ​മ​ന്ത്രി ഗ്രാ​മീ​ൺ സ​ഡ​ക്ക് യോ​ജ​ന (പി​എം​ജി​എ​സ്‌​വൈ) സ്കീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി 2022 ൽ ​ടാ​റിം​ഗ് ന​ട​ത്തി​യ പ​യ്യാ​വൂ​ർ കാ​ലി​ക്ക​ണ്ടി-​ഏ​റ്റു​പാ​റ റോ​ഡി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ ക​ണ്ടാ​ൽ അ​തി​ദ​യ​നീ​യം. പി​എം​ജി​എ​സ് വൈ ​സ്കീ​മി​ൽ നി​ർ​മി​ക്കു​ന്ന റോ​ഡി​ന് അ​ഞ്ചു​വ​ർ​ഷം ഗാ​ര​ന്‍റി​യു​ള്ള​താ​ണ്. എ​ന്നാ​ൽ ക​രാ​റു​കാ​ർ നി​ർ​ബ​ന്ധ​മാ​യും ചെ​യ്തി​രി​ക്കേ​ണ്ട അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​തി​നാ​ലാ​ണു ര​ണ്ട​ര കി​ലോ​മീ​റ്റ​ർ മാ​ത്രം ദൈ​ർ​ഘ്യ​മു​ള്ള ഈ ​റോ​ഡി​ന്‍റെ സ്ഥി​തി ഇ​ത്ര​യേ​റെ ദു​രി​താ​വ​സ്ഥ​യി​ലാ​യ​ത്.

റോ​ഡി​ൽ ചെ​റി​യ ക​യ​റ്റ​മു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ഇ​ള​കി​ക്കി​ട​ക്കു​ന്ന ക​രി​ങ്ക​ൽ ജെ​ല്ലി​ക​ളി​ൽ തെ​ന്നി​വീ​ണു കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ന്ന​തും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്.

വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ റോ​ഡ​രി​കി​ലൂ​ടെ ന​ട​ക്കു​ന്ന​വ​രു​ടെ ദേ​ഹ​ത്ത് ക​ല്ല് തെ​റി​ച്ചു മു​റി​വേ​ൽ​ക്കാ​നും ഇ​ട​യാ​കു​ന്നു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​രും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത് ഇ​വി​ടെ​യു​ള്ള നാ​ട്ടു​കാ​രാ​ണ്. ഈ ​പ്ര​ശ്ന​ത്തി​ന് ശ്വാ​ശ്വ​ത പ​രി​ഹാ​ര​മാ​യി റോ​ഡ് എ​ത്ര​യും വേ​ഗ​ത്തി​ൽ റീ​ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്നാ​ണു പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up