Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pazhasi

Kannur

പ​ഴ​ശി അ​ണ​ക്കെ​ട്ടി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു

മ​ട്ട​ന്നൂ​ർ: കാ​ല​വ​ർ​ഷം ആ​രം​ഭി​ക്കാ​നി​രി​ക്കെ പ​ഴ​ശി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന് പു​ഴ​യി​ലേ​ക്ക് വെ​ള്ളം ഒ​ഴു​ക്കിവി​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ 11ന് ​അ​ണ​ക്കെ​ട്ടി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ളും വൈ​കു​ന്നേ​ര​ത്തോ​ടെ മ​റ്റു ര​ണ്ടു ഷ​ട്ട​റു​ക​ളും തു​റ​ക്കു​ക​യാ​യി​രു​ന്നു. കാ​ല​വ​ര്‍​ഷം ആ​രം​ഭി​ക്കു​ന്ന​തി​നൊ​പ്പം അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നാ​ലാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്.

16 ഷ​ട്ട​റു​ക​ളി​ൽ നാ​ല് ഷ​ട്ട​റു​ക​ളാ​ണ് ര​ണ്ടു ത​വ​ണ​ക​ളാ​യി തു​റ​ന്ന​ത്. പ​ഴ​ശി അ​സി. എ​ൻ​ജി​നി​യ​ർ സൂ​ര്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ്യഘ​ട്ട​ത്തി​ൽ ര​ണ്ടു ഷ​ട്ട​റു​ക​ൾ 30 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ർ​ത്തി​യാ​ണ് വെ​ള്ളം പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കി​യ​ത്. പി​ന്നീ​ട് വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ 15 സെ​ന്‍റീ​മീ​റ്റ​റി​ൽ ര​ണ്ടുഷ​ട്ട​റു​ക​ൾ കൂ​ടി ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം 21.19 സ്കൈ​യി​ൽ മീ​റ്റ​ർ വെ​ള്ളം ഡാ​മി​ലു​ണ്ടാ​യി​രു​ന്നു. ഡാ​മി​ൽ വെ​ള്ളം കൂ​ടു​ക​യാ​ണെ​ങ്കി​ൽ മ​റ്റു ഷ​ട്ട​റു​ക​ളും തു​റ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ​ള​പ​ട്ട​ണം പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Latest News

Corehub Up