Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pazhavangadi

Pathanamthitta

പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക​പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം


റാ​ന്നി: പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ 2026-27 വാ​ര്‍​ഷി​ക​പ​ദ്ധ​തി ഭേ​ദ​ഗ​തി​ക്കും സ്പി​ല്‍ ഓ​വ​ര്‍ പ​ദ്ധ​തി​ക​ള്‍​ക്കും അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് മ​ന്ദ​മ​രു​തി അ​റി​യി​ച്ചു. 12.06 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.
ഭ​വ​ന നി​ര്‍​മാ​ണ പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​ക​ള്‍, റോ​ഡ് വി​ക​സ​നം, പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി​ക​ളു​ടെ സം​ര​ക്ഷ​ണം, സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കു​ള്ള സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ പ​ദ്ധ​തി (മി​ഴി), കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍, വ​ട്ടാ​ര്‍​ക്ക​യം സ്‌​കൂ​ളി​ല്‍ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ടോ​യ്‌‌​ല​റ്റ് നി​ര്‍​മാ​ണം, പി​എ​ച്ച്‌​സി​യി​ലെ ലാ​ബ് ടെ​ക്‌​നീ​ഷ​ന്‍ നി​യ​മ​നം, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി, കാ​രി​കു​ളം ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി, തെ​രു​വു​നാ​യ നി​യ​ന്ത്ര​ണം, സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കു​ള്ള പ്ര​ഭാ​ത​ഭ​ക്ഷ​ണ പ​ദ്ധ​തി, ബ​സ് സ്റ്റാ​ന്‍​ഡ് ന​വീ​ക​ര​ണം, കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​ന്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍, അ​ങ്ക​ണ​വാ​ടി വി​ക​സ​നം, കാ​ര്‍​ഷി​ക മേ​ഖ​ല, മൃ​ഗ​സം​ര​ക്ഷ​ണം, ആ​രോ​ഗ്യം, സ്വ​യം​തൊ​ഴി​ല്‍, യു​വ​ജ​ന​ക്ഷേ​മം, മാ​ലി​ന്യ​സം​സ്‌​ക​ര​ണം, വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണം ത​ട​യ​ല്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ള്‍​ക്കു പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ല്‍​കി​യി​ട്ടു​ണ്ട്.
സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി​യു​ള്ള ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് രൂ​പം ന​ല്‍​കി​യി​രി​ക്കുന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റഞ്ഞു.

Latest News

Corehub Up