Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PeerGroup

പി​യ​ർ​ഗ്രൂ​പ്പ് എ​ന്ന വ്യാ​ജ​ദൈ​വം

കൊച്ചേട്ടന്‍റെ കത്ത്

പ്രി​യ ഡി​സി​എ​ൽ കൂ​ട്ടു​കാ​രേ,

ആ​ലു​വാ​യി​ൽ, അ​യ​ൽ​പ​ക്ക​ത്തു​ള്ള ത​ന്‍റെ കൂ​ട്ടു​കാ​രി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് പു​സ്ത​കം വാ​ങ്ങാ​നാ​ണ് 12 വ​യ​സു​കാ​രി​യാ​യ ആ ​മ​ക​ൾ അ​മ്മ​യോ​ട് ഫോ​ണും​വാ​ങ്ങി രാ​ത്രി 8.30 ക​ഴി​ഞ്ഞ​പ്പോ​ൾ ഒ​റ്റ​യ്ക്കു വീ​ടി​നു പു​റ​ത്തി​റ​ങ്ങി​യ​ത്. എ​ന്നാ​ൽ അ​വ​ൾ കൂ​ട്ടു​കാ​രി​യു​ടെ വീ​ട്ടി​ലും എ​ത്തി​യി​ല്ല, അ​മ്മ​യു​ടെ അ​രി​കി​ലും എ​ത്തി​യി​ല്ല. ആ​ധി​ക​യ​റി​യ അ​മ്മ, വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ന്നു. സ​മ​ർ​ത്ഥ​രാ​യ ആ​ലു​വ പോ​ലീ​സ് കേ​സ് അ​ന്വേ​ഷി​ക്കു​ന്നു. കു​ട്ടി​യു​ടെ കൈ​യി​ലു​ള്ള അ​മ്മ​യു​ടെ ഫോ​ൺ ലൊ​ക്കേ​ഷ​ൻ നോ​ക്കി​യ​പ്പോ​ൾ സ്ഥ​ലം കാ​സ​ർ​ഗോ​ഡ്!

ഒ​റ്റ​യ്ക്ക് കു​ട്ടി ആ ​സ​മ​യം​കൊ​ണ്ട് കാ​സ​ർ​ഗോ​ഡ് എ​ത്തി​ല്ല എ​ന്ന​റി​യാ​വു​ന്ന പോ​ലീ​സി​നോ​ട് അ​മ്മ പ​റ​ഞ്ഞു: കൊ​ച്ചി​ന് ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് ഉ​ണ്ട്! പ​ന്ത്ര​ണ്ടു വ​യ​സു​കാ​രി​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം പ​രി​ശോ​ധി​ച്ച പോ​ലീ​സ് ഞെ​ട്ടി! ചെ​റാ​യി ബീ​ച്ചി​ൽ ഐ​സ്ക്രീം ക​ച്ച​വ​ടം ന​ട​ത്തു​ന്ന 26 വ​യ​സു​ള്ള കൊ​ല്ലം​കാ​ര​നു​മാ​യി പ​ന്ത്ര​ണ്ടു​കാ​രി​യു​ടെ ചാ​റ്റിം​ഗ് ക​ണ്ട പോ​ലീ​സു​പോ​ലും അ​ന്തം​വി​ട്ടു!

ജാ​ഗ്ര​ത​യോ​ടെ കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ ആ​ലു​വ​പോ​ലീ​സ് സ്വ​ന്തം വാ​ഹ​ന​ത്തി​ൽ യാ​ത്ര​യാ​രം​ഭി​ച്ചു!

ആ​ലു​വ, കാ​സ​ർ​ഗോ​ഡ്, മം​ഗ​ലാ​പു​രം, ഗോ​വ വ​ഴി മും​ബൈ​യി​ലെ ധാ​രാ​വി​യി​ൽ! അ​വി​ടെ​നി​ന്നും ഡ​ൽ​ഹി​ക്കു​പോ​കും​വ​ഴി പൂ​നെ റെ​യി​ൽ​വേ​സ്റ്റേ​ഷ​നി​ൽ​വ​ച്ച്, കൊ​ച്ചി​നേ​യും ബെ​സ്റ്റി​യേ​യും പോ​ലീ​സ് പൊ​ക്കി! കൊ​ച്ചി​ന്‍റെ ഇ​ൻ​സ്റ്റ​യി​ലെ ബെ​സ്റ്റി​ക്ക് പോ​ക്സോ​കേ​സി​ൽ അ​റ​സ്റ്റും റി​മാ​ൻ​ഡും!
ബാ​ല​ത​ല​മു​റയുടെ സു​ര​ക്ഷി​ത​ത്വ​ത്തെ​പ്പ​റ്റി സു​ബോ​ധ​ത്തോ​ടെ ചി​ന്തി​ക്കു​ന്ന പ​ല വി​ദേ​ശ​രാ​ജ്യ​ങ്ങ​ളും 16 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സോ​ഷ്യ​ൽ​മീ​ഡി​യ നി​രോ​ധി​ച്ചു​ക​ഴി​ഞ്ഞു. ഓ​സ്ട്രേ​ലി​യ, ബ്ര​സീ​ൽ, യു.​കെ., ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ 2025 മു​ത​ൽ കു​ട്ടി​ക​ളു​ടെ ഓ​ൺ​ലൈ​ൻ ഉ​പ​യോ​ഗം, സ്ക്രീ​ൻ ടൈം, സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ എ​ന്നി​വ പ​രി​ശോ​ധി​ക്കു​ക​യും നി​രോ​ധി​ക്കു​ക​യും ചെ​യ്തു​ക​ഴി​ഞ്ഞു!

ആ ​രാ​ജ്യ​ങ്ങ​ളെ​ല്ലാം ബു​ദ്ധി​വി​കാ​സം പ്രാ​പി​ക്കാ​ത്ത​വ​രാ​ണോ? ശാ​സ്ത്രീ​യ പു​രോ​ഗ​തി​യെ അം​ഗീ​ക​രി​ക്കാ​ത്ത​വ​രാ​ണോ? അ​ല്ല! പു​രോ​ഗ​തി​യു​ടെ​യും വി​ക​സ​ന​ത്തി​ന്‍റെ​യും ഒ​ന്നാം​നി​ര​യി​ലു​ള്ള രാ​ജ്യ​ങ്ങ​ളാ​ണ് കു​ട്ടി​ക​ൾ​ക്ക് സോ​ഷ്യ​ൽ​മീ​ഡി​യ നി​രോ​ധി​ച്ച​ത്.

പ്രി​യ കൂ​ട്ടു​കാ​രേ, ഈ​യ​ടു​ത്ത കാ​ല​ത്തെ ചി​ല കൂ​ട്ടു​കാ​രു​ടെ സ്വ​ഭാ​വ​വും പെ​രു​മാ​റ്റ​വും മാ​താ​പി​താ​ക്ക​ളെയും മു​തി​ർ​ന്ന​വ​രെ​യും ഏ​റെ ആ​കു​ല​ചി​ത്ത​രാ​ക്കു​ന്നു​ണ്ട്. ആ​രാ​ണ് എ​ന്‍റെ യ​ഥാ​ർ​ത്ഥ കൂ​ട്ടു​കാ​ർ എ​ന്ന സ​ത്യം വീ​ട്ടി​ൽ പ​റ​യാ​ത്ത കു​ട്ടി​ക​ളു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണ്. പ​ല കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ പെ​രു​മാ​റ്റ​ത്തെയും ശീ​ല​ങ്ങ​ളേ​യും തീ​രു​മാ​ന​ങ്ങ​ളെ​യും സ്വാ​ധീ​നി​ക്കു​ന്ന​ത് അ​വ​രു​ടെ മാ​താ​പി​താ​ക്ക​ള​ല്ല, മ​ത​ബോ​ധം പ​ക​രു​ന്ന ധാ​ർ​മ്മി​ക​ത​യ​ല്ല, പ​ക​രം, അ​വ​രു​ടെ പി​യ​ർ​ഗ്രൂ​പ്പാ​ണ്. സ​മ​പ്രാ​യ​ക്കാ​രാ​യ കൂ​ട്ടു​കാ​രാ​ണ് പ​ല കു​ട്ടി​ക​ളു​ടെ​യും ദൈ​വ​ങ്ങ​ൾ!

മു​ന്പ് മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്ന​ത്, ദൈ​വം പ​റ​യു​ന്ന​പോ​ലെ മക്കൾ കേ​ട്ടി​രു​ന്നു. ഇ​ന്നു പി​യ​ർ​ഗ്രൂ​പ്പാ​ണ് പലരുടെയും ദൈ​വം! സോ​ഷ്യ​ൽ​മീ​ഡി​യ​യാ​ണ് ദൈ​വം! ഇ​തു​വ​രെ കാ​ണാ​ത്ത, വെ​റും മോ​ഹ​വാ​ക്കു​ക​ൾ മാ​ത്രം ഇ​ൻ​സ്റ്റ​യി​ൽ കു​റി​ക്കു​ന്ന അ​ജ്ഞാ​ത​നാ​യ സു​ഹൃ​ത്താ​ണ് ദൈ​വം! മ​ക്ക​ളേ, ക​ൺ​മു​ന്നി​ൽ കാ​ണു​ന്ന മാ​താ​പി​താ​ക്ക​ളെയും സ​ഹോ​ദ​ര​ങ്ങ​ളെയും ഗു​രു​ഭൂ​ത​രെയും അ​വ​ഗ​ണി​ച്ചി​ട്ട്, മ​റ​ഞ്ഞി​രി​ക്കു​ന്ന വ്യാ​ജ​സ്നേ​ഹി​ത​രെ വി​ശ്വ​സി​ച്ചാ​ൽ മ​ക്ക​ൾ​ക്കു വ​ഴി​തെ​റ്റും എ​ന്നു തീ​ർ​ച്ച.

ചെ​റു​പ്പം ചെ​റു​പ്പം​ത​ന്നെ​യാ​ണ് മ​ക്ക​ളേ. ചെ​റു​പ്പം ഒ​രി​ക്ക​ലും വ​ലു​പ്പ​മാ​കി​ല്ല. മാ​താ​പി​താ​ക്ക​ൾ നി​ങ്ങ​ളെ നി​ങ്ങ​ളാ​ഗ്ര​ഹി​ക്കു​ന്ന​പോ​ലെ, വ​ള​ർ​ത്ത​ണോ? അ​തോ, നി​ങ്ങ​ളു​ടെ ന​ന്മ​യ്ക്കാ​യി വ​ള​ർ​ത്ത​ണോ? അ​വ​രു​ടെ ജീ​വി​ത​പാ​ഠ​ങ്ങ​ൾ​ക്ക് ഒ​രു വി​ല​യു​മി​ല്ലേ? ത​ഴ​ച്ചു വ​ള​രു​ന്ന പ​ല ചി​ല്ല​ക​ളും പി​ഴ​ച്ചു​ വ​ള​രു​ന്ന​താ​ണെ​ന്ന് ന​ല്ല ക​ർ​ഷ​ക​ന് അ​റി​യാം.

ന​ല്ല ക​ർ​ഷ​ക​ൻ ചി​ല്ല​ക​ളു​ടെ ചൊ​ല്ലു​ക​ൾ​ക്ക​നു​സ​രി​ച്ച​ല്ല പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്. ഫ​ലം കാ​യ്ക്കാ​ത്ത ചി​ല്ല​ക​ൾ വെ​ട്ടി​ദൂ​രെ​യെ​റി​യ​ണം. അ​തു​പോ​ലെ, മ​ക്ക​ളു​ടെ പ​ല ചീ​ത്ത ശീ​ല​ങ്ങ​ളും ഉ​പേ​ക്ഷി​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്പോ​ൾ, മ​ക്ക​ൾ അ​വ ഉ​പേ​ക്ഷി​ക്ക​ണം. അ​ല്ലാ​തെ, പ​ല​പ്പോ​ഴും പി​യ​ർ​ഗ്രൂ​പ്പി​ന്‍റെ കൈ​യ​ടി​നോ​ക്കി, കു​ടും​ബ​ത്തെ മ​റ​ക്കു​ന്ന​വ​ർ, വ്യാ​ജ​ന്മാ​രു​ടെ പി​ന്നാ​ലെ പോയി നി​ത്യ​മാ​യ ച​തി​ക്കു​ഴി​യി​ൽ നി​പ​തി​ക്കും! കൂ​ട്ടു​കാ​ർ​ക്ക് ശ​രി​യാ​യ വ​ഴി​യി​ൽ വ​ള​രാ​നും കു​ടും​ബ​ത്തി​ന്‍റെ ഐ​ശ്വ​ര്യ​മാ​കാ​നും ഇ​ട​വ​ര​ട്ടെ.

സ്നേ​ഹാ​ശം​സ​ക​ളോ​ടെ,
സ്വ​ന്തം കൊ​ച്ചേ​ട്ട​ൻ

Latest News

Corehub Up