Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Peerumedu

Idukki

ജി​ല്ല​യി​ല്‍ ഇഞ്ചോടിഞ്ച് പോ​രാ​ട്ടം

റോ​യി കെ.​ പൗ​ലോ​സ്-​യു​ഡി​എ​ഫ്

ചെ​റു​തോ​ണി: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി റോ​യി കെ.​ പൗ​ലോ​സി​ന്‍റെ കാ​മാ​ക്ഷി പ​ഞ്ചാ​യ​ത്തി​ലെ പ​ര്യ​ട​ന​ത്തി​ന് ത​ങ്ക​മ​ണി​യി​ലാ​യി​രു​ന്നു തു​ട​ക്കം. അ​ഡ്വ.​ ജോ​യി തോ​മ​സ് പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ര്‍​ന്നു പാ​ണ്ടി​പ്പാ​റ, ഇ​രു​കൂ​ട്ടി, ഉ​ദ​യ​ഗി​രി, കൂ​ട്ട​ക്ക​ല്ല്, കാ​ല്‍​വ​രി​മൗ​ണ്ട്, എ​ട്ടാം​മൈ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​യെ വ​ര​വേ​റ്റു.

തു​ട​ര്‍​ന്നു കാ​ഞ്ചി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ന​ര്യം​പാ​റ, മേ​പ്പാ​റ, ക​ല്‍​ത്തൊ​ട്ടി, ക​ക്കാ​ട്ടു​ക്ക​ട, മു​രി​ക്കാ​ട്ടു​കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നുശേ​ഷം സ്വ​രാ​ജി​ലാ​യി​രു​ന്നു സ​മാ​പ​നം. വ​ഴി​നീ​ളെ പൂ​ക്ക​ളും ഷാ​ളു​മ​ണി​യി​ച്ച് ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ല്‍​കി. സ​മാ​പ​ന സ​മ്മേ​ള​നം കെ​പി​സി​സി സെ​ക്ര​ട്ട​റി എം.​എ​ന്‍.​ ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ഇ​ന്നു മ​രി​യാ​പു​രം, വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ ഡ​ബി​ള്‍​ക​ട്ടിം​ഗി​ല്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​റും വൈ​കു​ന്നേ​രം വാ​ഴ​ത്തോ​പ്പി​ൽ ഡി​സി​സി പ്ര​സി​ഡന്‍റ് സി.​പി.​ മാ​ത്യുവും പ​ര്യ​ട​ന സ​മാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

റോ​ഷി അ​ഗ​സ്റ്റി​ന്‍-​എ​ല്‍​ഡി​എ​ഫ്

ചെ​റു​തോ​ണി: ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ള​ട​ക്കം ഒ​ട്ടു​മി​ക്ക റോ​ഡു​ക​ളും ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്താ​ന്‍ സാ​ധി​ച്ച​താ​യി എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി റോ​ഷി അ​ഗ​സ്റ്റി​ന്‍. മ​ണ്ഡ​ല പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ന്ന​ത്ത​ടി​യി​ല്‍ വി​വി​ധ പോ​യി​ന്‍റു​ക​ളി​ല്‍ സ്വീ​ക​ര​ണയോ​ഗ​ങ്ങ​ളി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വാ​ഗ്ദാ​ന​ങ്ങ​ള്‍ ഒ​ന്നൊ​ന്നാ​യി പാ​ലി​ക്കു​ന്ന സ​ര്‍​ക്കാ​രാ​ണി​തെ​ന്നും റോ​ഷി പ​റ​ഞ്ഞു. ക​ണി​ക്കൊ​ന്ന​പ്പൂ​ക്ക​ള്‍ ന​ല്‍​കി​യും ഷാ​ള​ണി​യി​ച്ചു​മാ​ണ് സ്ഥാ​നാ​ര്‍​ഥി​യെ സ്വീ​ക​രി​ച്ച​ത്.

കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ പ​ര്യ​ട​നം ചി​ന്നാ​റി​ല്‍ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എ​ന്‍.​വി. ബേ​ബി​യും പാ​റ​ത്തോ​ട് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ളം മു​ന്‍ എം​പി ജോ​യ്‌​സ് ജോ​ര്‍​ജും ഉ​ദ്ഘാ​ട​നം ചെ​യ്തു.

റോ​ഷി​യു​ടെ മ​ണ്ഡ​ലപ​ര്യ​ട​നം ഇ​ന്നു സ​മാ​പി​ക്കും. രാ​വി​ലെ ക​ട്ട​പ്പ​ന മേ​പ്പാ​റ​യി​ല്‍ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം വി.​ആ​ര്‍.​ സ​ജി പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം ക​ട്ട​പ്പ​ന​യി​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. അ​ല​ക്‌​സ് കോ​ഴി​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ്ര​തീ​ഷ് പ്ര​ഭ-​എ​ന്‍​ഡി​എ


ചെ​റു​തോ​ണി: ഇ​ടു​ക്കി മ​ണ്ഡ​ലം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി പ്ര​തീ​ഷ് പ്ര​ഭ വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ ത​ടി​യ​മ്പാ​ട്, ക​രി​മ്പ​ന്‍ മേ​ഖ​ല​യി​ലും ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലും പ​ര്യ​ട​നം ന​ട​ത്തി.​ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ്യാ​പാ​രി​ക​ളെയും മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി​ക​ളെ​യും പൗ​ര​പ്ര​മു​ഖ​രെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും നേ​രി​ല്‍ക​ണ്ട് വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചു.


വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ന​ട​ന്ന സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ല്‍ എ​ന്‍​ഡി​എ നേ​താ​ക്ക​ളാ​യ കെ.​എ​ന്‍.​ ഷാ​ജി, മ​നേ​ഷ് കു​ടി​ക്ക​യ​ത്ത്, ഷാ​ജി നെ​ല്ലി​പ്പ​റ​മ്പി​ല്‍, പാ​ര്‍​ഥേ​ശ​ന്‍ ശ​ശി​കു​മാ​ര്‍, സ​ന്തോ​ഷ് തോ​പ്പി​ല്‍, ദീ​പ​ സു​ഭാ​ഷ്, പ്ര​സാ​ദ് വി​ല​ങ്ങു​പാ​റ, ബി​ന്ദു അ​ഭ​യ​ന്‍, ലീ​ന രാ​ജു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

അപു ​ജോ​ണ്‍ ജോ​സ​ഫ് (​യു​ഡി​എ​ഫ്)

തൊ​ടു​പു​ഴ: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി അ​പു ജോ​ണ്‍ ജോ​സ​ഫി​ന് ഉ​ടു​മ്പ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. ക​ര്‍​ഷ​ക​രും ക​ര്‍​ഷ​കത്തൊ​ഴി​ലാ​ളി​ക​ളും അ​ട​ക്കം ഓ​രോ കേ​ന്ദ്ര​ത്തി​ലും ഒ​ട്ടേ​റെ​പ്പേര്‍ സ്ഥാ​നാ​ര്‍​ഥി​യെ സ്വീ​ക​രി​ക്കാ​നാ​യി എ​ത്തി​യി​രു​ന്നു. ത​ട്ട​ക്കു​ഴ കൊ​ല്ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്ന പ്ര​സാ​ദ ഊ​ട്ടി​ലും അ​പു ജോ​ണ്‍ ജോ​സ​ഫ് പ​ങ്കെ​ടു​ത്തു. രാ​വി​ലെ ഉ​പ്പു​കു​ന്നി​ല്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നി​ഷ സോ​മ​ന്‍ പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​കു​ന്നേ​രം റോ​ഡ് ഷോ​യും ന​ട​ന്നു.

സ​മാ​പ​ന സ​മ്മേ​ള​നം കെ​പി​സി​സി രാ​ഷ്‌ട്രീ​യ​കാ​ര്യസ​മി​തി അം​ഗം ജോ​സ​ഫ് വാ​ഴ​യ്ക്ക​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ. എം.​ജെ.​ ജേ​ക്ക​ബ്, പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ന്‍, ജോ​ണ്‍ നെ​ടി​യ​പാ​ല , ടി.​എ​സ്.​ ഷം​സു​ദീ​ന്‍, ബ്ലെ​യി​സ് ജി.​ വാ​ഴ​യി​ല്‍, മ​നോ​ജ് കോ​ക്കാ​ട്ട്, ജി​ജി സു​രേ​ന്ദ്ര​ന്‍, ടി.​കെ.​ ന​വാ​സ്, സി.​പി.​ കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​ന്ന് വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ല്‍ അ​പു ജോ​ണ്‍ ജോ​സ​ഫ് പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ 7.30ന് ​കാ​ഞ്ഞാ​റി​ല്‍ മു​സ്‌ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​എം.​ സ​ലിം പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. വെ​ള്ളി​യാ​മ​റ്റം, പൂ​ച്ച​പ്ര, തേ​വ​രു​പാ​റ, കു​രു​തി​ക്ക​ളം, നാ​ടു​കാ​ണി, കോ​ഴി​പ്പ​ള്ളി, നാ​ളി​യാ​നി, കൂ​വ​ക്ക​ണ്ടം, മേ​ത്തൊ​ട്ടി, പ​ന്നി​മ​റ്റം, ഇ​റു​ക്കു​പാ​ലം, വെ​ട്ടി​മ​റ്റം, ക​ല​യ​ന്താ​നി, കൊ​ന്താ​ല​പ​ള്ളി ജം​ഗ്ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി ഇ​ളം​ദേ​ശ​ത്ത് സ​മാ​പി​ക്കും.

സി​റി​യ​ക് ചാ​ഴി​കാ​ട​ന്‍ (എ​ല്‍​ഡി​എ​ഫ്)

തൊ​ടു​പു​ഴ: എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സി​റി​യ​ക് ചാ​ഴി​കാ​ട​ന്‍റെ പ​ര്യ​ട​നം തു​ട​രു​ന്നു. ഇ​ന്ന​ലെ നെ​ടി​യ​ശാ​ല​യി​ല്‍ കേ​ര​ള ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ്-എം ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റെ​ജി കു​ന്നം​കോ​ട്ട് പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ര്‍​ന്ന് പു​റ​പ്പു​ഴ പു​തു​ച്ചി​റ​ക്കാ​വ് ദേ​വീക്ഷേ​ത്ര​ത്തി​ലെ​യും കോ​ലാ​നി അ​മ​രം​കാ​വ് ദേ​വീക്ഷേ​ത്ര​ത്തി​ലെ​യും ഉ​ത്സ​വ​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി പ​ങ്കെ​ടു​ത്തു.

വാ​ഴ​പ്പി​ള്ളി, ഇ​രു​ട്ടു​തോ​ട്, ഇ​ര​വി​പ്പാ​റ, പെ​രി​യാ​മ്പ്ര, കോ​ല​ടി, ഭൂ​ത​ക്കാ​വ്, അ​രി​ക്കു​ഴ, മ​ണ്ണ​ത്താ​ഞ്ചേ​രി, ആ​ല്‍​പ്പാ​റ, പു​തു​പ്പ​രി​യാ​രം, ചി​റ്റൂ​ര്‍, കു​ന്ന​ത്തു​പാ​റ, മ​ണ​ക്കാ​ട്, കോ​ലാ​നി, ന​ടു​ക്ക​ണ്ടം, ഒ​ള​മ​റ്റം, മാ​രി​ക്ക​ലു​ങ്ക്, അ​റ​യ്ക്ക​പ്പാ​റ, ല​ക്ഷം​വീ​ട്, മാ​ര്‍​ക്ക​റ്റ്, ബ​സ്‌സ്റ്റാ​ന്‍​ഡ്, മു​ണ്ടേ​ക്ക​ല്ല്, ഷാ​പ്പും​പ​ടി, വേ​ങ്ങ​ത്താ​നം, പ​ള്ളി​പ്പീ​ടി​ക, ല​ക്ഷം​വീ​ട് ഉ​ന്ന​തി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി വെ​ങ്ങ​ല്ലൂ​ര്‍ സി​ഗ്‌​ന​ല്‍ ജം​ഗ്ഷ​നി​ല്‍ പ​ര്യ​ട​നം സ​മാ​പിച്ചു.

എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കെ.​പി.​ മേ​രി, മു​ഹ​മ്മ​ദ് ഫൈ​സ​ല്‍, ടി.ആ​ര്‍.​ സോ​മ​ന്‍, വി.​ആ​ര്‍.​ പ്ര​മോ​ദ്, പി.​പി.​ജോ​യി, പി.​പി.​ അ​നി​ല്‍​കു​മാ​ര്‍, മു​ഹ​മ്മ​ദ് മൗ​ല​വി, ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, ബി​നു ജോ​സ്, മാ​ത്യു വാ​രി​കാ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

റോ​യി വാ​രി​കാ​ട്ട് (എ​ന്‍​ഡി​എ)

തൊ​ടു​പു​ഴ: എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി റോ​യി വാ​രി​കാ​ട്ട് ഇ​ന്ന​ലെ വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ല്‍ പ​ര്യ​ട​നം ന​ട​ത്തി. ബി​ജെ​പി നോ​ര്‍​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്രീ​വി​ദ്യ രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

രാ​വി​ലെ പ​ട്ട​യ​ക്കു​ടി​യി​ല്‍നി​ന്നാ​ണ് പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് പു​ളി​ക്ക​ത്തൊ​ട്ടി, വെ​ള്ള​ള്ള്, വെ​ള്ള​ക്ക​യം സെ​റ്റി​ല്‍​മെ​ന്‍റ്, വ​ലി​യ​ക​ണ്ടം, ഊ​റ്റു​ക​ണ്ണി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി മു​ള്ളി​ങ്ങാ​ട് ടൗ​ണി​ല്‍ എ​ത്തി​യ​പ്പോ​ള്‍ സ്ഥാ​നാ​ര്‍​ഥി​ക്ക് ആ​വേ​ശ​പൂ​ര്‍​വ​മാ​യ സ്വീ​ക​ര​ണം ല​ഭി​ച്ചു. തു​ട​ര്‍​ന്ന് അ​മ്പ​ല​പ്പ​ടി ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ലും പ​ങ്കെ​ടു​ത്തു.


ഉ​ച്ച​യ്ക്കുശേ​ഷം ബ്ലാ​ത്തി​ക്ക​വ​ല, മു​ണ്ട​ന്‍​മു​ടി, 70 ഏ​ക്ക​ര്‍, വെ​ണ്മ​റ്റം വ​ഴി കാ​ളി​യാ​റി​ല്‍ എ​ത്തി വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചു. വ​ണ്ണ​പ്പു​റം ടൗ​ണി​ല്‍ റോ​ഡ്ഷോ​യും സം​ഘ​ടി​പ്പി​ച്ചു. വി​വിധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മു​ന്‍ എം​എ​ല്‍​എ മാ​ത്യു സ്റ്റീ​ഫ​ന്‍, എ​ന്‍​ഡി​എ നേ​താ​ക്ക​ളാ​യ ജ​യ​പ്ര​സാ​ദ്, ഷി​നുമോ​ന്‍, സ​ന​ല്‍​കു​മാ​ര്‍, പി.​ജി. ​രാ​ജ​ശേ​ഖ​ര​ന്‍, സു​രേ​ഷ് കു​മാ​ര്‍, പ്ര​മോ​ദ് വ​ണ്ണ​പ്പു​റം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അഡ്വ. സേ​നാ​പ​തി വേണു (യുഡിഎഫ്)

നെ​ടു​ങ്ക​ണ്ടം: ഉ​ടു​മ്പ​ന്‍​ചോ​ല​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി അ​ഡ്വ. സേ​നാ​പ​തി വേ​ണു​വി​ന് ക​രു​ണാ​പു​ര​ത്ത് ഉ​ജ്വ​ല സ്വീ​ക​ര​ണം. ഗ്രാ​മീ​ണമേ​ഖ​ല​ക​ളി​ല്‍ നി​ര​വ​ധി നാ​ട്ടു​കാ​രാ​ണ് സ്ഥാ​നാ​ര്‍​ഥി​യെ സ്വീ​ക​രി​ക്കാ​ന്‍ കാ​ത്തു​നി​ന്ന​ത്. ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി മേ​ഖ​ല​യാ​യ ക​മ്പം​മെ​ട്ടി​ന്‍റെ​യും രാ​മ​ക്ക​ല്‍​മേ​ടി​ന്‍റെ​യും പ​ട്ടം​കോ​ള​നി​യു​ടെ​യും വി​ക​സ​നസാ​ധ്യ​ത​ക​ളും പ്ര​ചാ​ര​ണ​യോ​ഗ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച ചെ​യ്തു. രാ​വി​ലെ 7.30 ന് ​അ​പ്പാ​പ്പി​ക​ട​യി​ല്‍ ആ​രം​ഭി​ച്ച പ്ര​ചാ​ര​ണ പ​രി​പാ​ടി കെ​പി​സി​സി ജ​നറൽ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ള്‍​ക്കുശേ​ഷം തൂ​ക്കു​പാ​ല​ത്ത് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ഐ​യു​എം​എ​ല്‍ ജ​നറൽ സെ​ക്ര​ട്ട​റി കെ.​എ​സ്. സി​യാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ യോ​ഗ​ങ്ങ​ളി​ല്‍ കെ​പി​സി​സി സെ​ക്ര​ട്ട​റി എം.​എ​ന്‍. ഗോ​പി, നേ​താ​ക്ക​ന്മാ​രാ​യ സി.​എ​സ്. യ​ശോ​ധ​ര​ന്‍, മി​നി പ്രി​ന്‍​സ്, കെ.​കെ. കു​ഞ്ഞു​മോ​ന്‍, പി.​എ​സ്. യൂ​നി​സ്, ജോ​സ് പൊ​ട്ടം​പ്ലാ​ക്ക​ല്‍, മു​കേ​ഷ് മോ​ഹ​ന​ന്‍, റോ​യി കൊ​ല്ലം​പ​റ​മ്പി​ല്‍, ടോ​മി ജോ​സ​ഫ്, ജെ​യ്‌​മോ​ന്‍ നെ​ടു​വേ​ലി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​ഡ്വ. സേ​നാ​പ​തി വേ​ണു ഇ​ന്ന് നെ​ടു​ങ്ക​ണ്ടം, പാ​മ്പാ​ടും​പാ​റ, ഇ​ര​ട്ട​യാ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തും. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 40 കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക്ക് സ്വീ​ക​ര​ണം ന​ല്‍​കും. രാ​വി​ലെ 7.30 ന് ​ആ​ന​ക്ക​ല്ലി​ല്‍ ആ​രം​ഭി​ക്കു​ന്ന പ​ര്യ​ട​നം യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ജോ​യി വെ​ട്ടി​ക്കു​ഴി​യും രാ​ത്രി എ​ട്ടി​ന് ഇ​ര​ട്ട​യാ​റി​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി​യും ഉ​ദ്ഘാ​ട​നം ചെ​യ്യും.

കെ.​കെ. ജ​യ​ച​ന്ദ്ര​ന്‍ (എൽഡിഎഫ്)

നെ​ടു​ങ്ക​ണ്ടം: എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​കെ. ജ​യ​ച​ന്ദ്ര​ന്‍ ഉ​ടു​മ്പ​ന്‍​ചോ​ല പ​ഞ്ചാ​യ​ത്തി​ലും നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​ക​ളി​ലും പ​ര്യ​ട​നം ന​ട​ത്തി. രാ​വി​ലെ ച​തു​രം​ഗ​പ്പാ​റ​യി​ല്‍നി​ന്ന് ആ​രം​ഭി​ച്ച പ​ര്യ​ട​ന​ത്തി​നു ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 15 കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ര്‍​ത്ത​ക​രാ​ണ് സ്ഥാ​നാ​ര്‍​ഥി​യെ പൂ​ക്ക​ളും ഷാ​ളും മാ​ല​യും ന​ല്‍​കി സ്വീ​ക​രി​ച്ച​ത്. പ​ര്യ​ട​ന പ​രി​പാ​ടി തൂ​ക്കു​പാ​ല​ത്ത് സ​മാ​പി​ച്ചു.

കെ.​കെ. ജ​യ​ച​ന്ദ്ര​ന്‍ ഇ​ന്ന് നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും പാ​മ്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്തി​ലും പ​ര്യ​ട​നം ന​ട​ത്തും.


അ​ഡ്വ. സം​ഗീ​താ വി​ശ്വ​നാ​ഥ​ന്‍ (എൻഡിഎ)

നെ​ടു​ങ്ക​ണ്ടം: എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി അ​ഡ്വ. സം​ഗീ​താ വി​ശ്വ​നാ​ഥ​ന്‍ നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ല്‍ പ​ര്യ​ട​നം ന​ട​ത്തി. രാ​വി​ലെ എ​ട്ടി​നു മേ​ലേചി​ന്നാ​റി​ല്‍ ആ​രം​ഭി​ച്ച പ​ര്യ​ട​നം വൈ​കു​ന്നേ​രം മാ​വ​ടി​യി​ല്‍ സ​മാ​പി​ച്ചു. പ​ച്ച​ടി എ​സ്എ​ന്‍എ​ല്‍​പി സ്‌​കൂ​ള്‍ വാ​ര്‍​ഷി​ക​ത്തി​ലും സ്ഥാ​നാ​ര്‍​ഥി പ​ങ്കെ​ടു​ത്തു.
വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും തോ​ട്ട​ങ്ങ​ളി​ലും എ​ത്തി വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചു. തു​ട​ര്‍​ന്ന് നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ന്ന റോ​ഡ്ഷോ​യി​ലും സ്ഥാ​നാ​ര്‍​ഥി പ​ങ്കെ​ടു​ത്തു. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ടൗ​ണി​ല്‍ ന​ട​ന്ന റോ​ഡ്ഷോ​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ൽ പീ​രു​മേ​ട്

ഉ​പ്പു​ത​റ: പീ​രു​മേ​ട്ടി​ൽ ആ​വേ​ശം വാ​നോ​ളം ഉ​യ​ർ​ത്തി മു​ന്ന​ണി​ക​ൾ. പീ​രു​മേ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ​യു​ള്ള പ​ര്യ​ട​ന​ത്തി​ലാ​ണ്.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പ​ര്യ​ട​നം ഇ​ന്ന​ലെ ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു. ക​ത്തു​ന്ന വെ​യി​ലി​നെ വ​ക​വ​യ്ക്കാ​തെ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ക്കാ​ൻ കാ​ത്തു​നി​ന്ന​ത്. സ്ഥാ​നാ​ർ​ഥി​ക്ക് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഊ​ഷ്മ​ള വ​ര​വേ​ല്പാ​ണ് ല​ഭി​ച്ച​ത്. മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന​മു​ര​ടി​പ്പ് മാ​റ്റി നാ​ടി​ന് വി​ക​സ​നം ഉ​റ​പ്പാ​ക്കാ​ൻ അ​വ​സ​രം ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു അ​ഡ്വ. സി​റി​യ​ക് തോ​മ​സി​ന്‍റെ പ​ര്യ​ട​നം.

ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി കെ. ​സ​ലിം​കു​മാ​റി​ന്‍റെ പ​ര്യ​ട​നം ഇ​ന്ന​ലെ ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്തി​ലാ​യി​രു​ന്നു. കു​മ​ളി പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ​ക​ണ്ടം, ഒ​ന്നാം മൈ​ൽ, താ​മ​ര​ക്ക​ണ്ടം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്കു​ശേ​ഷം ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്തി​ൽ പ്ര​വേ​ശി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ ആ​റാം​മൈ​ലി​ൽ​നി​ന്നാ​രം​ഭി​ച്ച പ​ര്യ​ട​ന​ത്തി​ൽ സ്ഥാ​നാ​ർ​ഥി സ​ലിം​കു​മാ​റി​ന് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. ച​ക്കു​പ​ള്ള​ത്തെ സ്വീ​ക​ര​ണ​യോ​ഗ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​ന്ന് ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തും. ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ പ​ര്യ​ട​ന സ​മാ​പ​ന സ​മ്മേ​ള​നം സി​പി​ഐ ദേ​ശീ​യ ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ടി. ​രാ​ജ ഉ​ദ്ഘാ​ട​നം ചെ​യ്യും.

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ഇ​ന്ന​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളെ ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്തി​ലെ സു​ൽ​ത്താ​ൻ​ക​ട​യി​ൽ​നി​ന്നു പ​ര്യ​ട​നം ആ​രം​ഭി​ച്ചു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം ആ​ന​വി​ലാ​സ​ത്ത് സ​മാ​പി​ച്ചു.

Latest News

Corehub Up