Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PelletApplication

പെല്ലറ്റ് പ്രയോഗം: വിദ്യാർഥിയുടെ കാഴ്ച സംബന്ധിച്ച് ആശങ്ക

ന്യൂ​ഡ​ൽ​ഹി: കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി പ്ര​തി​ഷേ​ധ മാ​ർ​ച്ചി​നി​ടെ പോ​ലീ​സ് ന​ട​ത്തി​യ ലാ​ത്തി​ച്ചാ​ർ​ജി​ലും പെ​ല്ല​റ്റ് പ്ര​യോ​ഗ​ത്തി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ 19കാ​ര​ൻ സാ​ഹി​ൽ ലോ​ചാ​ബി​ന്‍റെ കാ​ഴ്ച​ശ​ക്തി തി​രി​കെ ല​ഭി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ൽ കു​ടും​ബം.

ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​യാ​യ സാ​ഹി​ലി​ന്‍റെ വ​ല​തു​ക​ണ്ണി​ലും മു​ഖ​ത്തും നെ​ഞ്ചി​ലും പെ​ല്ല​റ്റ് ഏ​ൽ​ക്കു​ക​യും കാ​ഴ്ച പൂ​ർ​ണ​മാ​യി ന​ഷ്‌​ട​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

കാ​ഴ്ച തി​രി​കെ കി​ട്ടാ​ൻ ഒ​രു ശ​ത​മാ​നം മാ​ത്ര​മാ​ണ് സാ​ധ്യ​ത​യെ​ന്ന് തു​ട​ക്ക​ത്തി​ൽ ഡോ​ക്‌​ട​ർ​മാ​ർ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും എ​യിം​സ് ട്രോ​മ സെ​ന്‍റ​റി​ലെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു​ശേ​ഷം നി​ല​വി​ൽ നേ​രി​യ പു​രോ​ഗ​തി​യു​ണ്ടെ​ന്നും എ​ന്നാ​ൽ, കാ​ഴ്ച​യു​ടെ കാ​ര്യ​ത്തി​ൽ ഇ​പ്പോ​ഴും ഉ​റ​പ്പി​ല്ലെ​ന്നു​മാ​ണ് ഡോ​ക്ട​ർ​മാ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

പോ​ലീ​സി​ൽ ചേ​രാ​ൻ ആ​ഗ്ര​ഹി​ച്ച് മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്ക് ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്ന സാ​ഹി​ലി​ന്‍റെ നെ​ഞ്ചി​ലും ശ​രീ​ര​ത്തി​ൽ ആ​ഴ​ത്തി​ലും ലോ​ഹ പെ​ല്ല​റ്റു​ക​ൾ ത​റ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ പെ​ല്ല​റ്റ് തോ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചു എ​ന്ന കാ​ര്യം ഡ​ൽ​ഹി പോ​ലീ​സ് സ​മ്മ​തി​ച്ചി​ട്ടി​ല്ല.

Latest News

Corehub Up