Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Penssion

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ അ​ഷ്വേ​ർ​ഡ് പെ​ൻ​ഷ​ൻ ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് അ​​​ഷ്വേ​​​ർ​​​ഡ് പെ​​​ൻ​​​ഷ​​​ൻ ഏ​​​പ്രി​​​ൽ ഒ​​​ന്നു​​​മു​​​ത​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ്. വി​​​ര​​​മി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്തെ അ​​​ടി​​​സ്ഥാ​​​ന ശ​​​ന്പ​​​ള​​​ത്തി​​​ന്‍റെ 50 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രി​​​ക്കും അ​​​ഷ്വേ​​​ർ​​​ഡ് പെ​​​ൻ​​​ഷ​​​ൻ സ്കീ​​​മി​​​ലെ പ​​​ര​​​മാ​​​വ​​​ധി പെ​​​ൻ​​​ഷ​​​ൻ തു​​​ക.

ഇ​​​തു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ച ശ​​​ന്പ​​​ള സ്കെ​​​യി​​​ൽ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​കും ക​​​ണ​​​ക്കാ​​​ക്കു​​​ക. ക്ഷാ​​​മാ​​​ശ്വാ​​​സ​​​വും (ഡി​​​ആ​​​ർ) ഇ​​​തി​​​നൊ​​​പ്പ​​​മു​​​ണ്ടാ​​​കും. പ​​​ര​​​മാ​​​വ​​​ധി പെ​​​ൻ​​​ഷ​​​ൻ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് 30 വ​​​ർ​​​ഷ​​​ത്തെ സേ​​​വ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​രി​​​ക്ക​​​ണം.

നി​​​ല​​​വി​​​ലെ പ​​​ങ്കാ​​​ളി​​​ത്ത പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​ക്ക് (നാ​​​ഷ​​​ണ​​​ൽ പെ​​​ൻ​​​ഷ​​​ൻ സ്കീം) ​​​പ​​​ക​​​ര​​​മാ​​​യി അ​​​ഷ്വേ​​​ർ​​​ഡ് പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് മി​​​നി​​​മം പെ​​​ൻ​​​ഷ​​​ൻ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന അ​​​ഷ്വേ​​​ർ​​​ഡ് പെ​​​ൻ​​​ഷ​​​ൻ സ്കീം 2026 ​​​ഏ​​​പ്രി​​​ൽ ഒ​​​ന്നു​​​മു​​​ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​ക്കു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.

2026 ഏ​​​പ്രി​​​ൽ ഒ​​​ന്നു​​​മു​​​ത​​​ൽ സ​​​ർ​​​വീ​​​സി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​ഷ്വേ​​​ർ​​​ഡ് പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യോ നാ​​​ഷ​​​ണ​​​ൽ പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യോ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം. നി​​​ല​​​വി​​​ൽ നാ​​​ഷ​​​ണ​​​ൽ പെ​​​ൻ​​​ഷ​​​ൻ സ്കീ​​​മി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് അ​​​ഷ്വേ​​​ർ​​​ഡ് പെ​​​ൻ​​​ഷ​​​ൻ സ്കീം ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ട്.

പ​​​ദ്ധ​​​തി​​​യു​​​ടെ എ​​​ല്ലാ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും അ​​​ട​​​ങ്ങി​​​യ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ പ്ര​​​ത്യേ​​​ക​​​മാ​​​യി ഇ​​​റ​​​ക്കു​​​മെ​​​ന്നും ധ​​​ന​​​വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, ഇ​​​പ്പോ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച അ​​​ഷ്വേ​​​ർ​​​ഡ് പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി ത​​​ട്ടി​​​പ്പാ​​​ണെ​​​ന്നും പ​​​ങ്കാ​​​ളി​​​ത്ത പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​ക്കു സ​​​മാ​​​ന​​​മാ​​​യ വ്യ​​​വ​​​സ്ഥ​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ൾ ആ​​​രോ​​​പി​​​ച്ചു.

Latest News

Corehub Up