Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pentecostal Fellowship

America

ഹൂ​സ്റ്റ​ൺ പെ​ന്ത​ക്കോ​സ്ത​ൽ ഫെ​ലോ​ഷി​പ്പ് വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ ന​വം​ബ​ർ 13 മു​ത​ൽ

 

ഹൂ​സ്റ്റ​ൺ: ഹൂസ്റ്റ​ൺ പെ​ന്ത​ക്കോ​സ്ത​ൽ ഫെ​ലോ​ഷി​പ്പി​ന്‍റെ (HPF) 2026-ലെ ​വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ ന​വം​ബ​ർ 13 മു​ത​ൽ 15 വ​രെ സ്റ്റാ​ഫോ​ർ​ഡി​ലെ ലി​വിംഗ് വാ​ട്ടേ​ഴ്സ് ക്രി​സ്ത്യ​ൻ ച​ർ​ച്ചി​ൽ (845 Staffordshire Road, Stafford, TX 77477) ന​ട​ക്കും. ആ​ത്മീ​യ ഉ​ണ​ർ​വി​നും വി​ശ്വാ​സി​ക​ളു​ടെ ഐ​ക്യ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ത്രി​ദി​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​മു​ഖ ദൈ​വ​ദാ​സ​ന്മാ​ർ വ​ച​ന​ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കും.

ന​വം​ബ​ർ 13 വെ​ള്ളി​യാ​ഴ്ച​യും 14 ശ​നി​യാ​ഴ്ച​യും വൈ​കി​ട്ട് 6.30നും 15 ​ഞാ​യ​റാ​ഴ്ച രാ​വി​ലെ 9നും ​യോ​ഗ​ങ്ങ​ൾ ആ​രം​ഭി​ക്കും. ആ​രാ​ധ​ന, വ​ച​ന​ശു​ശ്രൂ​ഷ, പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ, ആ​ത്മീ​യ ഗാ​ന​ശു​ശ്രൂ​ഷ എ​ന്നി​വ സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

റ​വ. വി​ല്യം ലീ, ​റ​വ. ഡോ. ​വി.​ടി. ഏ​ബ്ര​ഹാം എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ക​രാ​യി​രി​ക്കും. വ​നി​താ​സ​മ്മേ​ള​ന​ത്തി​ൽ ആ​ക്സ പീ​റ്റേ​ഴ്സ​ൺ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. ​ഹൂസ്ണിറ്റണി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വി​വി​ധ പെ​ന്ത​ക്കോ​സ്ത് സ​ഭ​ക​ളി​ൽ​നി​ന്നു​ള്ള വി​ശ്വാ​സി​ക​ളും ശു​ശ്രൂ​ഷ​ക​ന്മാ​രും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

എ​ച്ച്പി​എ​ഫ് പ്ര​സി​ഡ​ന്‍റ് പാ​സ്റ്റ​ർ ബി​ജു തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പാ​സ്റ്റ​ർ ജോ​ൺ സൈ​മ​ൺ, സെ​ക്ര​ട്ട​റി അ​ജി ഇ​ടി​ക്കു​ള, ട്ര​ഷ​റ​ർ ജോ​ൺ മാ​ത്യു പു​ന​ലൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ്മേ​ള​ന ക്ര​മീ​ക​ര​ണ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

വ​ർ​ഷി​പ്പ് കോ​ർ​ഡി​നേ​റ്റ​ർ സ്റ്റീ​ഫ​ൻ സാ​മു​വ​ൽ, ചാ​രി​റ്റി കോ​ർ​ഡി​നേ​റ്റ​ർ വി​നോ​ദ് ഈ​പ്പ​ൻ, മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ ജോ​യ് തു​മ്പ​മ​ൺ, പ്ര​യ​ർ ആ​ൻ​ഡ് കെ​യ​ർ കോ​ർ​ഡി​നേ​റ്റ​ർ പാ​സ്റ്റ​ർ ജോ​ൺ ഐ​സ​ക്, ഹി​ന്ദി വ​ർ​ഷി​പ്പ് കോ​ർ​ഡി​നേ​റ്റ​ർ ഡാ​നി​യേ​ൽ ഏ​ബ്ര​ഹാം എ​ന്നി​വ​രും വി​വി​ധ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

സ​മ്മേ​ള​ന​ത്തി​ന്‍റെ മീ​ഡി​യ പാ​ർ​ട്ണ​റാ​യ പ്ര​യ​ർ മൗ​ണ്ട് മീ​ഡി​യ (Prayer Mount Media) ക​ൺ​വ​ൻ​ഷ​നി​ലെ യോ​ഗ​ങ്ങ​ൾ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും. നേ​രി​ട്ട് പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ത്തി​ലൂ​ടെ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ അ​വ​സ​ര​മു​ണ്ടാ​കും.

ഹൂ​സ്റ്റ​ണി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും കു​ടും​ബ​സ​മേ​തം സ​മ്മേ​ള​ന​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 832-971-3761.

Latest News

Corehub Up