Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Peoples Representatives Obstructed Work

Thrissur

ജ​ന​പ്ര​തി​നി​ധി​ക​ൾ ജോലി ത​ട​സ​പ്പെ​ടു​ത്തി

ശ്രീ​നാ​രാ​യ​ണ​പു​രം: എ​ൻ​എ​ച്ച് നി​ർ​മാ​ണ ക​മ്പ​നി​യു​ടെ ക​രാ​ർ ലം​ഘ​ന​ത്തെ​ത്തു​ട​ർ​ന്ന് ശ്രീ​നാ​രാ​യ​ണ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ വ​ർ​ക്സൈ​റ്റി​ലെ​ത്തി പ​ണി ത​ട​സ​പ്പെ​ടു​ത്തി.

കൊ​ടു​ങ്ങ​ല്ലൂ​ർ - ഇ​ട​പ്പ​ള്ളി ദേ​ശീ​യ​പാ​ത 66 നി​ർ​മാ​ണ​ത്തി​ന് ക​നോ​ലി ക​നാ​ലി​ൽ​നി​ന്നു​ള്ള മ​ണ​ലും മ​റ്റ് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും റോ​ഡ് മാ​ർ​ഗം കൊ​ണ്ടു​പോ​കു​ന്ന​തി​ന് ശി​വാ​ല​യ ക​മ്പ​നി​യും ശ്രീ​നാ​രാ​യ​ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ത​മ്മി​ൽ ഉ​ണ്ടാ​ക്കി​യ ക​രാ​ർ​പ്ര​കാ​രം ഒ​രു​വ​ർ​ഷ​ത്തേ​ക്ക് കോ​ത​പ​റ​മ്പ് മാ​ന്തു​രു​ത്തി ക​ട​വ് റോ​ഡ് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ക​രാ​ർ പ്ര​കാ​രം 185 മീ​റ്റ​ർ ടൈ​ൽ വി​രി​ച്ച റോ​ഡും 700 മീ​റ്റ​ർ ടാ​റിം​ഗ് റോ​ഡും പു​ന​ർ​നി​ർ​മി​ക്കാ​മെ​ന്ന് സ​മ്മ​തി​ച്ച് ക​മ്പ​നി ക​രാ​റി​ൽ ഒ​പ്പു​വ​ച്ചു. ക​രാ​ർ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​ട്ടും ത​ക​ർ​ന്ന റോ​ഡ് പു​ന​ർ​നി​ർ​മി​ക്കാ​ൻ ക​രാ​ർ ക​മ്പ​നി ത​യാ​റാ​യി​ല്ല. റോ​ഡ് പു​ന​ർ നി​ർ​മാ​ണ​ത്തി​നാ​യി പ​ഞ്ചാ​യ​ത്ത് 6,90,000 രൂ​പ​യ്ക്കാ​ണ് എ​സ്റ്റി​മേ​റ്റി​ട്ട​ത്. റോ​ഡ് പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ തു​ക​യു​ടെ അ​ഡ്വാ​ൻ​സ്, മൂ​ന്നു​ഘ​ട്ട​ങ്ങ​ളി​ലാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കെ​ട്ടി​വ​യ്ക്കാ​മെ​ന്ന് ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​ർ, പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളു​മാ​യി ഉ​ണ്ടാ​ക്കി​യ ധാ​ര​ണ​യും ലം​ഘി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ​യും സ​മ​ര​സ​മി​തി നേ​താ​ക്ക​ളെ​യും ജ​ന​ങ്ങ​ളെ​യും ക​ബ​ളി​പ്പി​ച്ച് പ​ണം​ന​ൽ​കാ​തെ ഡ്ര​ഡ്ജ് ചെ​യ്ത് സം​ഭ​രി​ച്ച മ​ണ​ൽ ഉ​പേ​ക്ഷി​ച്ച് ഡ്ര​ഡ്ജിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ രാ​ത്രി​യി​ൽ ലോ​റി​യി​ൽ ക​യ​റ്റി​കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി. കോ​ത​പ​റ​മ്പ് മാ​ന്തു​രു​ത്തി റോ​ഡ് നി​ല​വി​ൽ ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ല. തു​ട​ർ​ച്ച​യാ​യി ക​രാ​ർ തെ​റ്റി​ച്ചു ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ ക​ബ​ളി​പ്പി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ക​രാ​ർ ക​മ്പ​നി​യു​ടെ യാ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്തി​യ​ത്.

ബി​ജെ​പി മെ​മ്പ​ർ ഒ​ഴി​കെ​യു​ള്ള ഭ​ര​ണ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ടു. പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി ശി​വാ​ല​യ ക​മ്പ​നി പി​ആ​ർ​ഒ ഷി​ബു​വും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഇ​തേ​തു​ട​ർ​ന്നു​ണ്ടാ​ക്കി​യ ധാ​ര​ണ​പ്ര​കാ​രം ഈ ​മാ​സം 26ന് ​റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ഇ​മെ​യി​ൽ അ​യ​ച്ചു ഉ​റ​പ്പു​ന​ൽ​കി. പ്ര​സി​ഡ​ന്‍റ് മി​നി ഷാ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​ൻ. സ​തീ​ഷ്കു​മാ​ർ,സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ സ്വാ​തി ശ്രീ​ജി​ത്ത്, കെ. ​ര​ഘു​നാ​ഥ്, ര​മ്യ പ്ര​ദീ​പ്, കെ.​ആ​ർ. അ​ശോ​ക​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ.​എ​സ്. സി​ദ്ധാ​ർ​ഥ​ൻ, സ​ജി​ത പ്ര​ദീ​പ്, കെ.​എ. ഹൈ​ദ്രോ​സ്, ഫാ​സി​ല അ​ഷ​റ​ഫ്, ശി​ല്പ, സു​നീ​തി, സി​ന്ധു സു​ധീ​ർ, ശ്രീ​ദേ​വി സു​ധി, സു​നി​ൽ, ഷെ​റീ​ന സ​ഗീ​ർ തു​ട​ങ്ങി​വ​യ​വ​ർ പ​ങ്കെ​ടു​ത്തു. ഉ​റ​പ്പു പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​ക്ത​മാ​യ സ​മ​രം ന​ട​ത്തു​മെ​ന്ന് ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു.

Latest News

Corehub Up