Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PepparaDam

കനത്ത മഴ, പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തും

തിരുവനന്തപുരം: കനത്ത മഴയ്ക്ക് പിന്നാലെ പേപ്പാറ അരുവിക്കര ഡാമുകളുടെ ഷട്ടർ ഇന്ന് ഉയർത്തും. വൈകുന്നേരം അഞ്ചരയ്ക്ക് അരുവിക്കര ഡാമിന്‍റെ ഷട്ടറുകളും ഉയർത്തും. പേപ്പാറ ഡാമിന്‍റെ ഷട്ടറുകൾ 10 സെന്‍റി മീറ്റർ വീതം ഉയർത്തി.

ഡാമുകളുടെ സമീപപ്രദേശങ്ങളിൽ ഉള്ളവരും നദിയുടെ കരകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയെ തുടർന്ന് പേപ്പാറ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നതിനാൽ, ജലനിരപ്പ് സുരക്ഷിത പരിധിയായ 107.5 മീറ്ററിൽ നിലനിർത്തുന്നതിനായാണ് ഷട്ടറുകൾ ഉയർത്തുന്നതെന്ന് ജില്ലാ കളക്ടർ കെ.എസ്. അഞ്ജു അറിയിച്ചു.

Latest News

Corehub Up