Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Peravoor

പേ​രാ​വൂ​രി​ൽ ക​ല്യാ​ണ വീ​ട്ടി​ൽ സം​ഘ​ർ​ഷം; മൂ​ന്ന് പേ​ർ​ക്ക് വെ​ട്ടേ​റ്റു

പേ​രാ​വൂ​ർ: ക​ണ്ണൂ​ർ പേ​രാ​വൂ​രി​ൽ ക​ല്യാ​ണ വീ​ട്ടി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് മൂ​ന്ന് പേ​ർ​ക്ക് വെ​ട്ടേ​റ്റു. അ​ൻ​സ​ർ, അ​രു​ൺ, അ​ഭി​ജി​ത്ത് എ​ന്നി​വ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം.

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ അ​ൻ​സ​റി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ക​ല്യാ​ണ വീ​ട്ടി​ൽ വ​ച്ച് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ഉ​ട​ലെ​ടു​ത്ത ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ത​ർ​ക്ക​ത്തി​ന് പി​ന്നാ​ലെ അ​യ​ൽ​വാ​സി മൂ​വ​രെ​യും വെ​ട്ടി പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ അ​രു​ണി​നെ​യും അ​ഭി​ജി​ത്തി​നെ​യും പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും അ​ൻ​സ​റി​നെ ക​ണ്ണൂ​ർ ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പേ​രാ​വൂ​ർ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

സ്ഥാ​നാ​ർ​ഥി​യെ പാ​ർ​ട്ടി തീ​രു​മാ​നി​ക്കും; പേ​രാ​വൂ​രി​ൽ എ​ൽ​ഡി​എ​ഫി​ന് ജ​യം ഉ​റ​പ്പ്: കെ.​കെ.​ഷൈ​ല​ജ

ക​ണ്ണൂ​ർ: പേ​രാ​വൂ​രി​ലെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തോ​ട് പ്ര​തി​ക​രി​ച്ച് കെ.​കെ.​ഷൈ​ല​ജ. പേ​രാ​വൂ​രി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ആ​രു മ​ത്സ​രി​ച്ചാ​ലും ജ​യം ഉ​റ​പ്പാ​ണ്. സ്ഥാ​നാ​ർ​ഥി​യെ പാ​ർ​ട്ടി തീ​രു​മാ​നി​ക്കും.

പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് ബു​ധ​നാ​ഴ്ച ചേ​രും. തു​ട​ർ​ന്ന് പ​ട്ടി​ക പ്ര​ഖ്യാ​പി​ക്കും. പേ​രാ​വൂ​ർ ഇ​ട​തു​പ​ക്ഷ​ത്തി​ന് ജ​യി​ക്കാ​ൻ സാ​ധി​ക്കു​ന്ന മ​ണ്ഡ​ല​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മൂ​ന്നു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലാ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് വി​ജ​യി​ക്കു​ന്ന മ​ണ്ഡ​ല​മാ​ണ് പേ​രാ​വൂ​ർ.

ക​രു​ത്ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ രം​ഗ​ത്തി​റ​ക്കി​യാ​ൽ മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ഷൈ​ല​ജ​യു​ടെ പേ​രി​ലേ​ക്ക് പാ​ർ​ട്ടി​യെ​ത്തി​യ​ത്. ഇ​ത്ത​വ​ണ​യും പേ​രാ​വൂ​രി​ൽ സ​ണ്ണി ജോ​സ​ഫ് മ​ത്സ​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Kerala

ആ​ദി​വാ​സി സ്ത്രീ​ക്ക് തൊ​ഴി​ൽ നി​ഷേ​ധി​ച്ച സം​ഭ​വം; റി​പ്പോ​ർ​ട്ട് തേ​ടി ബ്ലോ​ക്ക് പ്രോ​ഗ്രാം ഓ​ഫീ​സ​ർ  

ക​ണ്ണൂ​ർ: സി​പി​എം സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ആ​ദി​വാ​സി സ്ത്രീ​ക്ക് തൊ​ഴി​ൽ നി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ൽ റി​പ്പോ​ർ​ട്ട് തേ​ടി ബ്ലോ​ക്ക് പ്രോ​ഗ്രാം ഓ​ഫീ​സ​ർ. ക​ണ്ണൂ​ർ പേ​രാ​വൂ​രി​ലാ​ണ് സം​ഭ​വം. പേ​രാ​വൂ​ർ ബ്ലോ​ക്ക് പ്രോ​ഗ്രാം ഓ​ഫീ​സ​റാ​ണ് സം​ഭ​വ​ത്തി​ൽ റി​പ്പോ​ർ​ട്ട് തേ​ടി​യി​രി​ക്കു​ന്ന​ത്.

മു​രി​ങ്ങോ​ടി പാ​റ​ങ്ങോ​ട്ട് ഉ​ന്ന​തി​യി​ലെ ല​ക്ഷ്മി​ക്ക് തൊ​ഴി​ലു​റ​പ്പ് പ​ണി നി​ഷേ​ധി​ച്ചെ​ന്ന ബി​ജെ​പി​യു​ടെ പ​രാ​തി​യി​ലാ​ണ് പേ​രാ​വൂ​ർ പ​ഞ്ചാ​യ​ത്തി​നോ​ട് റി​പ്പോ​ർ​ട്ട്‌ തേ​ടി​യ​ത്. ഇ​തേ തു​ട​ർ​ന്ന് ല​ക്ഷ്മി​യെ തി​രി​ച്ച​യ​ച്ച തൊ​ഴി​ലു​റ​പ്പ് മേ​റ്റു​മാ​രി​ൽ നി​ന്നും വി​ശ​ദീ​ക​ര​ണം തേ​ടും.

വെ​ള്ളി​യാ​ഴ്ച ആ​യി​രു​ന്നു പ​രാ​തി​ക്ക് ആ​സ്പ​ദ​മാ​യ സം​ഭ​വം. വ്യാ​ഴാ​ഴ്ച തൊ​ഴി​ലു​റ​പ്പ് ഭേ​ദ​ഗ​തി​ക്കെ​തി​രെ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ ന​ട​ന്ന സി​പി​എം സ​മ​ര​ത്തി​ൽ ല​ക്ഷ്മി പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. അ​സു​ഖ​ബാ​ധി​ത​യാ​യി​രു​ന്ന​തി​നാ​ൽ മൂ​ന്ന് ദി​വ​സം തൊ​ഴി​ലു​റ​പ്പി​നും എ​ത്തി​യി​രു​ന്നി​ല്ല.

ഇ​തു​ക​ഴി​ഞ്ഞ് തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ മാ​ത്രം തൊ​ഴി​ലു​റ​പ്പി​ന് വ​ന്നാ​ൽ മ​തി​യെ​ന്ന് ഒ​രു വി​ഭാ​ഗം പ​റ​ഞ്ഞു. എ​ന്നാ​ൽ തൊ​ഴി​ൽ നി​ഷേ​ധി​ക്ക​പ്പെ​ട്ട ല​ക്ഷ്മി ഇ​തു​വ​രെ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല.

Latest News

Corehub Up