Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Period

ഗാ​ർ​ഹി​ക എ​ൽ​പി​ജി ബു​ക്കിം​ഗ് കാ​ല​യ​ള​വ് കു​റ​യ്ക്ക​ണം: അ​നൂ​പ് ജേ​ക്ക​ബ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ണ​​​ക്കാ​​​ല​​​ത്ത് ഗാ​​​ർ​​​ഹി​​​ക പാ​​​ച​​​ക​​​വാ​​​ത​​​ക വി​​​ത​​​ര​​​ണ​​​ത്തി​​​നു​​​ള്ള കാ​​​ത്തി​​​രി​​​പ്പ് കാ​​​ല​​​യ​​​ള​​​വ് കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്ന് അ​​​ഭ്യ​​​ർ​​​ഥി​​​ച്ച് സം​​​സ്ഥാ​​​ന ഭ​​​ക്ഷ്യ-​​​സി​​​വി​​​ൽ സ​​​പ്ലൈ​​​സ് മ​​​ന്ത്രി അ​​​നൂ​​​പ് ജേ​​​ക്ക​​​ബ്, കേ​​​ന്ദ്ര പെ​​​ട്രോ​​​ളി​​​യം-​​​പ്ര​​​കൃ​​​തി​​​വാ​​​ത​​​ക മ​​​ന്ത്രി ഹ​​​ർ​​​ദീ​​​പ് സിം​​​ഗ് പു​​​രി​​​ക്ക് ക​​​ത്ത​​​യ​​​ച്ചു.

നി​​​ല​​​വി​​​ൽ, ഗാ​​​ർ​​​ഹി​​​ക ഇ​​​ന്ധ​​​നം ബു​​​ക്കിം​​​ഗി​​​നു​​​ള്ള കാ​​​ത്തി​​​രി​​​പ്പ് കാ​​​ല​​​യ​​​ള​​​വ് ന​​​ഗ​​​ര​​​പ്ര​​​ദേ​​​ശ​​​ത്ത് 25 ദി​​​വ​​​സ​​​വും ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ 45 ദി​​​വ​​​സ​​​വു​​​മാ​​​ണ്. ഓ​​​ണ​​​ക്കാ​​​ല​​​ത്ത് അ​​​ധി​​​ക ആ​​​വ​​​ശ്യ​​​ക​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ, ഈ ​​​സ​​​മ​​​യ​​​വ്യ​​​ത്യാ​​​സം കു​​​ടും​​​ബ​​​ങ്ങ​​​ളെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കും. അ​​​തി​​​നാ​​​ൽ, എ​​​ൽ​​​പി​​​ജി ക്ഷാ​​​മം ഒ​​​ഴി​​​വാ​​​ക്കാ​​​ൻ, സം​​​സ്ഥാ​​​ന​​​ത്ത് ഗ്യാ​​​സ് റീ​​​ഫി​​​ൽ ബു​​​ക്കിം​​​ഗി​​​ന് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഉ​​​ട​​​ന​​​ടി പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​ട്ടു​​​ണ്ട്.

സാ​​​ധാ​​​ര​​​ണ ഉ​​​പ​​​യോ​​​ഗ പ​​​രി​​​ധി​​​ക്ക​​​പ്പു​​​റം എ​​​ൽ​​​പി​​​ജി ല​​​ഭ്യ​​​ത ഏ​​​റ്റ​​​വും ആ​​​വ​​​ശ്യ​​​മു​​​ള്ള ഉ​​​ത്സ​​​വ സീ​​​സ​​​ണി​​​ൽ വീ​​​ടു​​​ക​​​ളി​​​ൽ ശ​​​രാ​​​ശ​​​രി ഉ​​​പ​​​ഭോ​​​ഗ​​​ത്തേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ പാ​​​ച​​​ക വാ​​​ത​​​കം ആ​​​വ​​​ശ്യ​​​മാ​​​ണ്.

വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ മാ​​​ത്ര​​​മ​​​ല്ല, പ്രി​​​യ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കൊ​​​പ്പം ഉ​​​ത്സ​​​വ​​​കാ​​​ലം ചെ​​​ല​​​വ​​​ഴി​​​ക്കാ​​​ൻ ദൂ​​​രെ നി​​​ന്നു​​​പോ​​​ലും എ​​​ത്തു​​​ന്ന വേ​​​ള​​​യാ​​​ണി​​​തെ​​​ന്നും ക​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​ട്ടു​​​ണ്ട്.

Latest News

Corehub Up