Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Periyar Pollution

പെരിയാര്‍ മലിനീകരണം: ട്രീ​​​റ്റ്‌​​​മെ​​​ന്‍റ് പ്ലാ​​​ന്‍റി​​​നു സ്ഥ​​​ലം വി​​​ട്ടു​​​ന​​​ല്‍കു​​​ന്ന കാ​​​ര്യം പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് കോ​​​ട​​​തി

കൊ​​​ച്ചി: പെ​​​രി​​​യാ​​​ര്‍ മ​​​ലി​​​നീ​​​ക​​​ര​​​ണം ത​​​ട​​​യു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മാ​​​ലി​​​ന്യ ട്രീ​​​റ്റ്‌​​​മെ​​​ന്‍റ് പ്ലാ​​​ന്‍റ് സ്ഥാ​​​പി​​​ക്കാ​​​ന്‍ മെ​​​ര്‍ക്കം, ഫാ​​​ക്ട് ക​​​മ്പ​​​നി​​​ക​​​ളെ​​​ക്കൂ​​​ടി സ​​​മീ​​​പി​​​ച്ചു സ്ഥ​​​ലം വി​​​ട്ടു​​​ന​​​ല്‍കു​​​ന്ന കാ​​​ര്യം പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

പ്ലാ​​​ന്‍റ് നി​​​ര്‍മി​​​ക്കാ​​​ന്‍ ഹി​​​ന്ദു​​​സ്ഥാ​​​ന്‍ ഇ​​​ന്‍സെ​​​ക്ടി​​​സൈ​​​ഡ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ ഭൂ​​​മി കൈ​​​മാ​​​റു​​​ന്ന​​​തി​​​ന് കോ​​​ട​​​തി നി​​​ര്‍ദേ​​​ശ​​​പ്ര​​​കാ​​​രം ശ്ര​​​മം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ല​​​ഭ്യ​​​മാ​​​ക്കാ​​​ന്‍ ത​​​ട​​​സ​​​ങ്ങ​​​ളു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ നി​​​ര്‍ദേ​​​ശം.

ബ​​​ദ​​​ല്‍ നി​​​ര്‍ദേ​​​ശം മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ര്‍ഡും കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​ര്‍ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മ​​​ട​​​ങ്ങു​​​ന്ന ഉ​​​ന്ന​​​ത​​​ത​​​ല സ​​​മി​​​തി​​​യാ​​​ണു കോ​​​ട​​​തി​​​യു​​​ടെ ശ്ര​​​ദ്ധ​​​യി​​​ല്‍പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഫാ​​​ക്ട് ഉ​​​ദ്യോ​​​ഗ​​​മ​​​ണ്ഡ​​​ല്‍ ഡി​​​വി​​​ഷ​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ള്ള 75 സ്ഥ​​​ലം വി​​​ട്ടു​​​ന​​​ല്‍കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കാ​​​നും കോ​​​ട​​​തി നി​​​ര്‍ദേ​​​ശം ന​​​ല്‍കി.

സം​​​സ്ഥാ​​​ന​​​സ​​​ര്‍ക്കാ​​​ര്‍ ഉ​​​ട​​​ന്‍ത​​​ന്നെ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ന് ക​​​ത്തെ​​​ഴു​​​ത​​​ണം. സ​​​ര്‍ക്കാ​​​രും മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ര്‍ഡും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച പു​​​രോ​​​ഗ​​​തി​​​റി​​​പ്പോ​​​ര്‍ട്ട് പ​​​ത്തു ദി​​​വ​​​സ​​​ത്തി​​​ന​​​കം കോ​​​ട​​​തി​​​ക്കു സ​​​മ​​​ര്‍പ്പി​​​ക്ക​​​ണം. ഹ​​​ര്‍ജി 14ന് ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

Latest News

Corehub Up