പെരുമ്പാവൂര്‍: കഞ്ചാവ് വില്‍പ്പനയ്ക്ക് എത്തിയതെന്ന് ആരോപിച്ചു യുവാക്കളുടെ തലമൊട്ടയടിച്ച് മര്‍ദിച്ചതായി പരാതി. ഇന്നലെ വൈകിട്ട് കണ്ടന്തറ ഭായ് കോളനിക്കു സമീപത്തായിരുന്നു സംഭവം. അല്‍ഫാസ്, ഗോകുല്‍, ആല്‍ബിന്‍ എന്നിവര്‍ക്കു നേരെയാണ് ഒരു സംഘത്തിന്‍റെ ആക്രമണം ഉണ്ടായത്.
സമീപത്തെ സോഡ നിര്‍മാണ യൂണിറ്റില്‍ ജോലി തേടി എത്തിയ ഇവരെ ഒരു സംഘം കഞ്ചാവ് വില്‍പ്പനയ്ക്ക് എത്തിയതെന്ന് ആരോപിച്ചാണ് തടഞ്ഞു നിര്‍ത്തി തല മൊട്ടയടിച്ച ശേഷം വിവസ്ത്രരാക്കി മര്‍ദിച്ചെന്നാണ് പരാതി.
സംഭവത്തിനു ശേഷം സംഘത്തിൽനിന്നു രക്ഷപ്പെട്ടെത്തിയ മൂവരും ബന്ധുക്കളുടെ സഹായത്തോടെ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനിൽ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെ പെരുമ്പാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.