Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PermissionGranted

ഗ്യാ​നേ​ഷി​നെ​തി​രാ​യ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം; അ​​നു​​മ​​തി ന​​ൽ​​കി​​യ​​ത് മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യി ആ​​ലോ​​ചി​​ച്ച​ശേ​​ഷം: ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല

ന്യൂ​​ഡ​​ൽ​​ഹി: മു​​ഖ്യ തെ​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ണ​​ർ ഗ്യാ​​നേ​​ഷ് കു​​മാ​​റി​​നെ​​തി​​രാ​​യ വി​​ജി​​ല​​ൻ​​സ് അ​​ന്വേ​​ഷ​​ണ​​ത്തി​​ന് അ​​നു​​മ​​തി ന​​ൽ​​കി​​യ​​ത് മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​നു​​മാ​​യി ആ​​ലോ​​ചി​​ച്ച​ ശേ​​ഷ​​മാ​​ണെ​​ന്ന് ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല. ഡ​​ൽ​​ഹി​​യി​​ൽ വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ലാ​​ണ് അ​​ദ്ദേ​​ഹം ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.

ഗ്യാ​​നേ​​ഷ് കു​​മാ​​ർ കേ​​ര​​ള​​ത്തി​​ൽ പൊ​​തു​​മ​​രാ​​മ​​ത്ത് സെ​​ക്ര​​ട്ട​​റി​​യാ​​യി​​രി​​ക്കെ 2006ൽ ​​ന​​ട​​ന്നു​വെ​​ന്ന് ആ​​രോ​​പി​​ക്ക​​പ്പെ​​ടു​​ന്ന ക്ര​​മ​​ക്കേ​​ടു​​ക​​ളെ​​ക്കു​​റി​​ച്ചാ​​ണ് വി​​ശ​​ദ​​മാ​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ന് അ​​നു​​മ​​തി ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. അ​​ഴി​​മ​​തി നി​​രോ​​ധ​​ന നി​​യ​​മ​​ത്തി​​ലെ 17എ ​​വ​​കു​​പ്പ് പ്ര​​കാ​​രം വി​​ജി​​ല​​ൻ​​സ് അ​​ന്വേ​​ഷ​​ണ​​ത്തി​​ന് സ​​ർ​​ക്കാ​​രി​​ന്‍റെ മു​​ൻ​​കൂ​​ർ അ​​നു​​മ​​തി ആ​​വ​​ശ്യ​​മാ​​യി​​രു​​ന്നു.

നി​​യ​​മോ​​പ​​ദേ​​ശം ല​​ഭി​​ച്ച​​തി​​നെ​ത്തു​​ട​​ർ​​ന്ന് വി​​ഷ​​യം മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​യ്ക്ക് അ​​യ​​യ്ക്കു​​ക​​യും ചൊ​​വ്വാ​​ഴ്ച വൈ​​കു​ന്നേ​ര​ത്തോ​ടെ അ​​ന്വേ​​ഷ​​ണ​​ത്തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ​​ക്ക് അ​​നു​​മ​​തി ന​​ൽ​​കു​​ക​​യു​​മാ​​യി​​രു​​ന്നു​​വെ​​ന്ന് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല പ​​റ​​ഞ്ഞു.

എം​​സി റോ​​ഡി​​ന്‍റെ ന​​വീ​​ക​​ര​​ണ പ​​ദ്ധ​​തി​​ക​​ൾ​​ക്കാ​​യു​​ള്ള ബി​​ല്ലു​​ക​​ൾ പാ​​സാ​​ക്കു​​ന്ന​​തി​​ന് ഗ്യാ​​നേ​​ഷ് കു​​മാ​​ർ ര​​ണ്ടുകോ​​ടി രൂ​​പ കൈ​​ക്കൂ​​ലി ആ​​വ​​ശ്യ​​പ്പെ​​ട്ടെ​​ന്ന ക​​രാ​​റു​​കാ​​ര​​ൻ സാ​​ജ​​ന്‍റെ പ​​രാ​​തി​​യാ​​ണ് അ​​ന്വേ​​ഷ​​ണ​​ത്തി​​ന് ആ​​ധാ​​രം.

ഒ​​പ്പം, നി​​ർ​​മാ​​ണക്ക​​രാ​​ർ ഏ​​റ്റെ​​ടു​​ത്തി​​രു​​ന്ന പ​​തി ബെ​​ൽ ക​​മ്പ​​നി​​യു​​ടെ ചീ​​ഫ് ഓ​​പ്പ​​റേ​​റ്റിം​​ഗ് മാ​​നേ​​ജ​​രാ​​യ മ​​ലേ​​ഷ്യ​​ൻ എ​​ൻ​ജി​​നി​​യ​​ർ ലീ ​​സീ ബീ​​ന്‍റെ ആ​​ത്മ​​ഹ​​ത്യ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ആ​​രോ​​പ​​ണ​​ങ്ങ​​ളും വി​​ജി​​ല​​ൻ​​സ് അ​​ന്വേ​​ഷി​​ക്കും.

ഏ​​ക​​ദേ​​ശം 17 കോ​​ടി രൂ​​പ​​യു​​ടെ ബി​​ല്ലു​​ക​​ൾ ത​​ട​​ഞ്ഞു​​വ​​ച്ച​​താ​​ണ് ബീ​​ന്‍റെ ആ​​ത്മ​​ഹ​​ത്യ​​യി​​ലേ​​ക്കു ന​​യി​​ച്ച​​തെ​​ന്നാ​​ണ് ആ​​രോ​​പ​​ണം. 2006ൽ ​​ഇ​​തു​സം​​ബ​​ന്ധി​​ച്ചു ന​​ട​​ന്ന വി​​ജി​​ല​​ൻ​​സ് അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ തെ​​ളി​​വു​​ക​​ൾ ക​​ണ്ടെ​​ത്താ​​ൻ ക​​ഴി​​യാ​​ത്ത​​തി​​നെ​ത്തു​​ട​​ർ​​ന്ന് കേ​​സ് അ​​വ​​സാ​​നി​​പ്പി​​ച്ചി​​രു​​ന്നു.

Latest News

Corehub Up