പെർത്ത്: ഇന്ത്യൻ വനിതകൾക്കെതിരായ ടെസ്റ്റിൽ ലീഡിനായി ഓസ്ട്രേലിയ പൊരുതുന്നു. വെസ്റ്റേൺ ഓസ്ട്രേലിയ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ വനിതകൾ 198 റൺസിന് എല്ലാവരും പുറത്തായി.
അർധസെഞ്ചുറി നേടിയ ജെമീമ റോഡ്രിഗസാണ് (52) ഇന്ത്യയുടെ ടോപ് സ്കോറർ. ഷെഫാലി വർമ (35) റൺസ് നേടി. ഓസീസിനായി അന്നബെൽ സതർലാൻഡ് നാലും ലൂസി ഹാമിൽട്ടൺ മൂന്നും വിക്കറ്റ് വീഴ്ത്തി. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഓസീസ് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് എന്ന നിലയിലാണ്.
എല്ലിസ് പെറി (43), അന്നബെൽ സതർലാൻഡ് (20) എന്നിവരാണ് ക്രീസിൽ. ഏഴുവിക്കറ്റ് കൈയിലിരിക്കെ ഇന്ത്യയുടെ സ്കോറിനൊപ്പമെത്താൻ ഓസ്ട്രേലിയായ്ക്കിനി 102 റൺസുകൂടി വേണം.