കൊച്ചി: പെരുമ്പടപ്പ് പാലത്തില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയില്‍ ഇടിച്ച് ബൈക്ക് യാത്രികന് മരിച്ച സംഭവത്തില്‍ ലോറി ഉടമയ്ക്കെതിരെ കേസ്. കുമ്പളങ്ങി സ്വദേശി അഖിലിന് എതിരെ നരഹത്യ വകുപ്പ് ചുമത്തി കുമ്പളങ്ങി പൊലിസ് കേസ് എടുത്തു. കുമ്പളങ്ങി വാഴത്തറയില്‍ ജയന്റെ മകന് അനുവാണ് (18) മരിച്ചത്.
കുമ്പളങ്ങി പാലത്തില്‍ രണ്ടു ദിവസമായി കേടായി കിടന്നിരുന്ന ടിപ്പര്‍ ലോറിയാണ് അപകടത്തിന് കാരണമായത്. ഇന്നലെ രാത്രി 7.50 ഓടെയാണ് അപകടമുണ്ടായത്. മരിച്ച അനുവിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ആല്ഫിന് ജോയലിനെ (18) എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മരണം സ്ഥിരീകരിച്ച ഉടനെ നാട്ടുകാര്‍ പാലത്തില്‍ എത്തി പ്രതിഷേധിച്ചു. രണ്ടു ദിവസമായിട്ടും ലോറി പാലത്തില്‍ നിന്നും മാറ്റാന്‍ നടപടിയെടുക്കാത്ത പൊലിസിനെതിരെ പ്രതിഷേധം നടത്തി. ലോറി പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് പാലത്തില്‍ നിന്ന് തള്ളി നീക്കി.