Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Perunnal Nilavu

Middle East and Gulf

ക്ലാ​സി​ക് ഖ​ത്ത​റി​ന്‍റെ പെ​രു​ന്നാ​ള്‍ നി​ലാ​വ് അ​വി​സ്മ​ര​ണീ​യ​മാ​യി

ദോ​ഹ: ഹൃ​ദ​യം തൊ​ടും ഗാ​ന​ങ്ങ​ളു​മാ​യി ക്ലാ​സി​ക് ഖ​ത്ത​ര്‍ സം​ഘ​ടി​പ്പി​ച്ച പെ​രു​ന്നാ​ള്‍ നി​ലാ​വ് സം​ഘാ​ട​ക മി​ക​വി​ലും പ​രി​പാ​ടി​ക​ളു​ടെ വൈ​വി​ധ്യ​ത്തി​ലും അ​വി​സ്മ​ര​ണീ​യ​മാ​യി.

സ്‌​കി​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​റി​ലെ നി​റ​ഞ്ഞ സ​ദ​സി​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത ഗാ​ന​ങ്ങ​ള്‍​ക്ക് പു​റ​മേ ക്ലാ​സി​ക്ക​ല്‍ ഡാ​ന്‍​സ്, ഒ​പ്പ​ന, ഡാ​ന്‍​സ് മാ​ഷ് അ​പ്പ് എ​ന്നി​വ കോ​ര്‍​ത്തി​ണ​ക്കി​യാ​ണ് സം​ഘാ​ട​ക​ര്‍ പ​രി​പാ​ടി ക​ള​റാ​ക്കി​യ​ത്.

ഷ​ഫീ​ഖ് അ​ല്‍​മാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക്ലാ​​സി​ക് ഖ​ത്ത​റി​ന്‍റെ ഗാ​യ​ക​രാ​യ ബി​ന്ദു ച​ന്ദ്ര​ന്‍, സു​ഭാ​ഷ് ക​ന്മ​ഥ​ന്‍, ജാ​ഫ​ര്‍ ജ​ബ്ബാ​ര്‍, ഗ​ഫ്ഫാ​ര്‍, നൗ​ഷാ​ദ് ഇ​ട​പ്പ​ള്ളി, ജി​നി​ല്‍ കു​മാ​ര്‍, ഷ​രീ​ഫ് വ​യ​ല​ത്തൂ​ര്‍, സു​രേ​ഷ് കു​മാ​ര്‍, ഗി​രീ​ഷ് കു​മാ​ര്‍, ശ​ര​ണ്യ എ​ന്നി​വ​ര്‍ അ​വ​ത​രി​പ്പി​ച്ച ഗാ​ന​ങ്ങ​ളോ​ടൊ​പ്പം സ​ദ​സ്സൊ​ന്ന​ട​ങ്കം നൃ​ത്തം വെ​ച്ച​പ്പോ​ള്‍ ആ​ഘോ​ഷ​ത്തി​ന് ചാ​രു​ത​യേ​റി.

ക്ലാസി​ക് ഖ​ത്ത​റിന്‍റെ ക​ലാ​കാ​രി​ക​ളാ​യ ഐ​ശ്വ​ര്യ​യും ല​ക്ഷ്മി​യും നി​റ​ഞ്ഞാ​ടി​യ​ത് സ​ദ​സ് ഹ​ര്‍​ഷാ​ര​വ​ങ്ങ​ളോ​ടെ​യാ​ണ് ആ​സ്വ​ദി​ച്ച​ത്. റി​ഥ​മി​ക് മൂ​വ്‌​സ്, ട്വി​ങ്കി​ള്‍ ടോ​സ് ഡാ​ന്‍​സ് ടീ​മു​ക​ളും മ​നോ​ഹ​ര​ങ്ങ​ളാ​യ നൃ​ത്ത​ങ്ങ​ള​വ​ത​രി​പ്പി​ച്ച് സ​ദ​സിന്‍റെ കെെയ​ടി നേ​ടി.

അ​രു​ണ്‍ പി​ള്ള പ്ര​വീ​ണും സ​മീ​ര്‍ മൂ​സ​യു​മാ​യി​രു​ന്നു അ​വ​താ​ര​ക​ര്‍. സ​ന്തോ​ഷ് ദേ​വ് സാ​ങ്കേ​തി​ക നി​ര്‍​വ​ഹ​ണ​വും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

Latest News

Corehub Up