Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Peter Kulangara

America

കേ​ര​ള​ത്തി​ലെ  വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു സ​ഹാ​യ​വു​മാ​യി ഷിക്കാ​ഗോ​യി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ പീ​റ്റ​ർ കു​ള​ങ്ങ​ര

 

ഷിക്കാ​ഗോ: കേ​ര​ള​ത്തി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം
നി​ൽ​ക്കു​ന്ന കു​ട്ടി​ക​ളു​ടെ​യും ക്ഷേ​മ​ത്തി​നാ​യി ഷി​ക്കാ​ഗോ​യി​ലെ പ്ര​മു​ഖ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ പീ​റ്റ​ർ കു​ള​ങ്ങ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ സ​ഹാ​യ​പ​ദ്ധ​തി
ഒ​രു​ങ്ങു​ന്നു. അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കു​ന്ന വികലാംഗ വിദ്യാഭ്യാസ സഹായ പരിപാടി  മു​ഖേ​ന കേ​ര​ള​ത്തി​ലെ 100 അം​ഗ​ൻ​വാ​ടി​ക​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യു​ള്ള പ്ര​ത്യേ​ക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​യി 10,000 രൂ​പ വീ​തം വി​ല​മ​തി​ക്കു​ന്ന ഇ​ൻ​ക്ലൂ​സീ​വ് ലേണിംഗ്​ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ് പ​ദ്ധ​തി.

പീ​റ്റ​ർ കു​ള​ങ്ങ​ര വ്യ​ക്തി​പ​ര​മാ​യി മു​ൻ​കൈ​യെ​ടു​ത്ത് സ​മാ​ഹ​രി​ക്കു​ന്ന സാ​മ്പ​ത്തി​ക
സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വ​കാ​രു​ണ്യ
പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ഷിക്കാഗോ സോഷ്യൽ ക്ലബ്, മിഡ് വെസ്റ്റ്  മലയാളി അസോസിയേഷൻ ,ഫോമ ഷിക്കാഗോ റീജിയൺ  എ​ന്നീ സം​ഘ​ട​ന​ക​ളും സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി പീ​റ്റ​ർ കു​ള​ങ്ങ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ലെ നി​ർ​ധ​ന​രും ഭി​ന്ന​ശേ​ഷി​ക്കാ​രു​മാ​യ വ്യ​ക്തി​ക​ൾ​ക്കാ​യി ന​ട​ത്തി​വ​രു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഏ​ക​ദേ​ശം ഒ​രു കോ​ടി രൂ​പ ഇ​തി​ന​കം ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്.

അ​റു​പ​തോ​ളം ഇ​ല​ക്ട്രി​ക് വീ​ൽ​ചെ​യ​റു​ക​ൾ, നൂ​റോ​ളം സാ​ധാ​ര​ണ വീ​ൽ​ചെ​യ​റു​ക​ൾ, കേ​ൾ​വി​പ​രി​മി​തി​യു​ള്ള​വ​ർ​ക്ക് ശ്ര​വ​ണ​സ​ഹാ​യി​ക​ൾ, കാ​ഴ്ച​പ​രി​മി​തി​യു​ള്ള​വ​ർ​ക്ക് പ്ര​ത്യേ​ക ലാ​പ്ടോ​പ്പു​ക​ൾ, ഏ​ഴോ​ളം ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ൾ, ത​യ്യ​ൽ മെ​ഷീ​നു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി സ​ഹാ​യോ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഈ ​കാ​ല​യ​ള​വി​ൽ വി​ത​ര​ണം ചെ​യ്ത​ത്.

ഇ​ത്ത​വ​ണ​ത്തെ പ​ദ്ധ​തി​യു​ടെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ പ്ര​ത്യേ​ക​ത ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ യു​വാ​ക്ക​ൾ ത​ന്നെ നി​ർ​മ്മി​ക്കു​ന്ന പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ
കു​ട്ടി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്നു എ​ന്ന​താ​ണ്. കേ​ര​ള​ത്തി​ലെ സാ​മൂ​ഹി​ക സം​രം​ഭ​മാ​യപുനർജീവ ടെക്നോളജി സൊല്യൂഷൻസ് എൽഎൽപിയു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സംനിത നിർമിതി ഇൻക്യൂഷൻ ലാബുകൾ ​ കി​റ്റു​ക​ൾ നി​ർ​മ്മി​ക്കു​ന്ന​ത്.

ബൗ​ദ്ധി​ക​വും മ​റ്റ് ത​ര​ത്തി​ലു​ള്ള​തു​മാ​യ ഭി​ന്ന​ശേ​ഷി​ക​ളു​ള്ള യു​വാ​ക്ക​ൾ പ​രി​ശീ​ല​നംല​ഭി​ച്ച മേ​ൽ​നോ​ട്ട​ത്തി​ൽ കി​റ്റു​ക​ളു​ടെ നി​ർ​മ്മാ​ണം, ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന,
പാ​ക്കി​ങ് എ​ന്നി​വ നി​ർ​വ​ഹി​ക്കു​ന്നു. ഈ ​ജോ​ലി​ക​ൾ​ക്ക് അ​വ​ർ​ക്ക് പ്ര​തി​ഫ​ല​വും
ല​ഭി​ക്കു​ന്നു.

കു​ട്ടി​ക​ളു​ടെ കൈ​വി​ര​ലു​ക​ളു​ടെ ച​ല​ന​ശേ​ഷി, രൂ​പ​ങ്ങ​ളും നി​റ​ങ്ങ​ളും തി​രി​ച്ച​റി​യാ​നു​ള്ള ക​ഴി​വ്, ഓ​ർ​മ​ശ​ക്തി, ശ്ര​ദ്ധ, സ്പ​ർ​ശ​ന​ത്തി​ലൂ​ടെ​യു​ള്ള പ​ഠ​നം തു​ട​ങ്ങി​യ​വ
വി​ക​സി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന അ​ഞ്ച് വ്യ​ത്യ​സ്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഓ​രോ
കി​റ്റി​ലു​മു​ള്ള​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കും മ​റ്റ് കു​ട്ടി​ക​ൾ​ക്കും
ഒ​രു​പോ​ലെ ഉ​പ​യോ​ഗി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് ഇ​വ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

ഈ ​ജീ​വ​കാ​രു​ണ്യ സം​രം​ഭ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി​രി​ക്കു​ന്ന സം​ഘ​ട​ന​ക​ൾ​ക്കോ മ​റ്റ്
സ്പോ​ൺ​സ​ർ​മാ​ർ​ക്കോ മാ​ത്ര​മ​ല്ല, വ്യ​ക്തി​ക​ൾ​ക്കും നേ​രി​ട്ട് പ​ങ്കാ​ളി​ക​ളാ​കാ​ൻ
അ​വ​സ​ര​മു​ണ്ട്. നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി​ക​ൾ​ക്ക് 100 അ​മേ​രി​ക്ക​ൻ ഡോ​ള​ർ സം​ഭാ​വ​ന ന​ൽ​കി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കാം. സം​ഭാ​വ​ന ന​ൽ​കു​ന്ന​വ​ർ​ക്ക് കേ​ര​ള​ത്തി​ലെ സ്വ​ന്തം നാ​ട്ടി​ലോ വാ​ർ​ഡി​ലോ ഉ​ള്ള അ​ർ​ഹ​മാ​യ അം​ഗ​ൻ​വാ​ടി​യി​ലേ​ക്കോ പ്ര​ത്യേ​ക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലേ​ക്കോ സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

2027 ജ​നു​വ​രി​യി​ൽ കേ​ര​ള​ത്തി​ലെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 100 സ്ഥാ​പ​ന​ങ്ങ​ളി​ൽ
പ​ഠ​ന​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​വാ​സി
മ​ല​യാ​ളി​ക​ളു​ടെ സാ​മ്പ​ത്തി​ക പി​ന്തു​ണ​യും സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ സ​ഹ​ക​ര​ണ​വുംസ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ട് ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും
ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ യു​വാ​ക്ക​ളു​ടെ തൊ​ഴി​ൽ​ശേ​ഷി വി​ക​സ​ന​ത്തി​നും ഒ​രേ​സ​മ​യം പി​ന്തു​ണ ന​ൽ​കു​ന്ന ജീ​വ​കാ​രു​ണ്യ സം​രം​ഭ​മാ​യാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

Latest News

Corehub Up