Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Petrol Pumbs

എ​ഥ​നോ​ൾ അ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം; കേ​ര​ള​ത്തി​ലെ നാ​ല് ജി​ല്ല​ക​ളി​ലെ പ​മ്പു​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച പ​രി​ശോ​ധ​ന

തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ളി​ലെ എ​ഥ​നോ​ൾ അ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ കേ​ര​ള​ത്തി​ലെ എ​ഥ​നോ​ൾ പ​രി​ശോ​ധ​ന‌ തി​ങ്ക​ളാ​ഴ്ച. നാ​ല് ജി​ല്ല​ക​ളി​ലെ അ​ഞ്ച് വീ​തം പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും.

തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ക. പ​മ്പു​ക​ളി​ൽ നി​ന്ന് ആ​റു വീ​തം സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കും. എ​ഥ​നോ​ൾ അ​ള​വ് നോ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി. എ​ഥ​നോ​ൾ അ​ള​വ് കൂ​ടു​ത​ൽ ഉ​ണ്ടെ​ങ്കി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. കേ​ന്ദ്ര ത​ല​ത്തി​ലും വി​ഷ​യം ഉ​ന്ന​യി​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം.

പെ​ട്രോ​ൾ ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​ള​വി​ൽ എ​ഥ​നോ​ൾ ക​ല​ർ​ത്തു​ന്നു​വെ​ന്ന പ​രാ​തി​യി​ൽ മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് ആ​ണ് പൊ​തു​വി​ത​ര​ണ ഉ​പ​ഭോ​ക്തൃ​കാ​ര്യ ക​മ്മി​ഷ​ന് പ​രി​ശോ​ധ​ന​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്ക് പി​ന്നാ​ലെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന​യ്ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ക​ർ​ണാ​ട​ക​ത്തി​ൽ വി​ൽ​ക്കു​ന്ന പെ​ട്രോ​ളി​ൽ 26 മു​ത​ൽ 31 ശ​ത​മാ​നം വ​രെ എ​ഥ​നോ​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക​ണ്ടെ​ത്ത​ലി​ന് പി​ന്നാ​ലെ​യാ​ണ് കേ​ര​ള​ത്തി​ലും പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.

 

Latest News

Corehub Up