Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pezeshkian

ലോ​കം ക​ട​ന്നു​പോ​കു​ന്ന​ത് സ​ങ്കീ​ർ​ണ​മാ​യ കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​: പെ​സെ​ഷ്കി​യാ​ൻ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ലോ​​​​കം ഇ​​​​ന്ന് അ​​​​തീ​​​​വ​​​​സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​യ കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന​​​​തെ​​​​ന്ന് ഇ​​​​റാ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് മ​​​​സൂ​​​​ദ് പെ​​​​സെ​​​​ഷ്കി​​​​യാ​​​​ൻ. ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ന​​​​ട​​​​ന്ന ബ്രി​​​​ക്സ് ബി​​​​സി​​​​ന​​​​സ് ഫോ​​​​റ​​​​ത്തെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്തു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

വി​​​​ത​​​​ര​​​​ണ​​​ശൃം​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ ത​​​​ട​​​​സ​​​​ങ്ങ​​​​ളും രാ​​​​ഷ്‌​​​​ട്രീ​​​​യ​​​സ​​​​മ്മ​​​​ർ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി സാ​​​​മ്പ​​​​ത്തി​​​​ക​​​​മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തും ആ​​​​ഗോ​​​​ള സാ​​​​മ്പ​​​​ത്തി​​​​ക അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തെ​​​​യും വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ​​​​യും പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ഇ​​​​ത്ത​​​​രം വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളി​​​​ൽ ബ്രി​​​​ക്സി​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണം എ​​​​ന്താ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ചോ​​​​ദി​​​​ച്ചു. അം​​​​ഗ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ സ​​​​മ്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ​​​​യു​​​​ടെ വ​​​​ലി​​​​പ്പ​​​​ത്തി​​​​ൽ മാ​​​​ത്ര​​​​മ​​​​ല്ല ബ്രി​​​​ക്സി​​​​ന്‍റെ ക​​​​രു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

വ്യാ​​​​പാ​​​​രം, നി​​​​ക്ഷേ​​​​പം, സം​​​​യു​​​​ക്ത ധ​​​​ന​​​​സ​​​​ഹാ​​​​യം എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ ഈ ​​​​സാ​​​​ധ്യ​​​​ത​​​​ക​​​​ളെ പ്രാ​​​​യോ​​​​ഗി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണ ബ​​​​ന്ധ​​​​ങ്ങ​​​​ളാ​​​​ക്കി മാ​​​​റ്റു​​​​മ്പോ​​​​ഴാ​​​​ണ് സം​​​​ഘ​​​​ട​​​​ന കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്ത​​​​മാ​​​​കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

അ​​​​തേ​​​​സ​​​​മ​​​​യം, ആ​​​​ഗോ​​​​ള ഊ​​​​ർ​​​​ജ-​​​​ഭ​​​​ക്ഷ്യ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ൽ വ​​​​ലി​​​​യ സം​​​​ഭാ​​​​വ​​​​ന ന​​​​ൽ​​​​കാ​​​​ൻ റ​​​​ഷ്യ സ​​​​ജ്ജ​​​​മാ​​​​ണെ​​​​ന്ന് ബി​​​​സി​​​​ന​​​​സ് ഫോ​​​​റ​​​​ത്തെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്തു സം​​​സാ​​​രി​​​ക്ക​​​വേ റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ലാ​​​​ഡി​​​​മി​​​​ർ പു​​​​ടി​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി.

പാ​​​​ശ്ചാ​​​​ത്യ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ ത​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഉ​​​​പ​​​​രോ​​​​ധ​​​​ങ്ങ​​​​ളെ വി​​​​മ​​​​ർ​​​​ശി​​​​ച്ച പു​​​​ടി​​​​ൻ, ലോ​​​​കം ആ​​​​ഴ​​​​മേ​​​​റി​​​​യ ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന​​​​തെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

റ​​​​ഷ്യ-​​​​യു​​​​ക്രെ​​​​യ്ൻ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ​​​​യും പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ പ്ര​​​​തി​​​​സ​​​​ന്ധി​​​​യു​​​​ടെ​​​​യും പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ​​​​യോ മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ​​​​യോ പേ​​​​രെ​​​​ടു​​​​ത്തു പ​​​​റ​​​​യാ​​​​തെ പാ​​​​ശ്ചാ​​​​ത്യ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളെ ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​യി​​​​രു​​​​ന്നു പു​​​​ടി​​​​ന്‍റെ വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ൾ.

Latest News

Corehub Up