Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pharmacist

മരുന്ന് മാറി നൽകി: അണ്ടൂർക്കോണം സാമൂഹിക ആരോ​ഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റിന് സസ്പെൻഷൻ

തിരുവനന്തപുരം: അണ്ടൂർക്കോണം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ ഫാർമസിസ്റ്റിനെ സസ്പെൻഡ് ചെയ്തു. സിഎച്ച്സിയിലെ ഫാർമസിസ്റ്റ് ഷിജിലയെയാണ് ആരോഗ്യവകുപ്പ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

തെറ്റായ മരുന്ന് കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ 27-കാരനായ യുവാവ് നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ യുവാവിന്‍റെ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് പോത്തൻകോട് പൊലിസ് ഫാർമസിസ്റ്റിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്‍റെ ഭാഗത്തുനിന്നും കർശന നടപടിയുണ്ടായത്.

ഓട്ടിസം ബാധിതനായ യുവാവ് പതിവ് പരിശോധനയ്ക്കായി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയപ്പോഴാണ് ഗുരുതര വീഴ്ചയുണ്ടായത്. സാധാരണയായി നൽകിവന്നിരുന്ന മരുന്നിന് പകരം മാനസികരോഗികൾക്ക് നൽകുന്ന ഉയർന്ന ഡോസിലുള്ള മരുന്നാണ് ഇയാൾക്ക് നൽകിയത്.

ഈ മരുന്ന് കഴിച്ചതൊടെ യുവാവിന്‍റെ ആരോഗ്യനില വഷാവാവുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരുന്ന് മാറി നൽകിയ വിവരം അധികൃതർ തിരിച്ചറിഞ്ഞത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

Latest News

Corehub Up