Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PhoksundoNationalPark

നേപ്പാളിൽ മഞ്ഞുവീഴ്ചയിൽ കുടുങ്ങിയ ആറ് ഇന്ത്യൻ സഞ്ചാരികളെ രക്ഷപ്പെടുത്തി

കാ​​​ഠ്മ​​​ണ്ഡു: നേ​​​പ്പാ​​​ളി​​​ലെ ഷെ–​​​ഫോ​​​ക്സു​​​ന്തോ ദേ​​​ശീ​​​യോ​​​ദ്യാ​​​ന​​​ത്തി​​​ൽ ക​​​ന​​​ത്ത മ​​​ഞ്ഞു​​​വീ​​​ഴ്ച​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് കു​​​ടു​​​ങ്ങി​​​യ ആ​​​റ് ഇ​​​ന്ത്യ​​​ൻ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി.

ര​​​ണ്ടു സ്ത്രീ​​​ക​​​ളും നാ​​​ലു പു​​​രു​​​ഷ​​​ന്മാ​​​രു​​​മ​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​ത്തെ സ്വ​​​കാ​​​ര്യ ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ലാ​​​ണു ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നും ദു​​​നെ​​​യി​​​ലു​​​ള്ള സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച ഇ​​​വ​​​രു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്നും പൊ​​​ലി​​​സ് അ​​​റി​​​യി​​​ച്ചു.

കാ​​​ഠ്മ​​​ണ്ഡു​​​വി​​​ൽ​​​നി​​​ന്ന് ഏ​​​ക​​​ദേ​​​ശം 300 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റു​​​ള്ള ഷെ ​​​ഫോ​​​ക്സു​​​ന്തോ ഗ്രാ​​​മ​​​സ​​​ഭ​​​യി​​​ലെ എ​​​ട്ടാം വാ​​​ർ​​​ഡി​​​ലു​​​ള്ള ധോ ​​​മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കാ​​​ണ് വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ പോ​​​യ​​​ത്.​ ന​​​വം​​​ബ​​​ർ ഒ​​​ന്നു​​​മു​​​ത​​​ൽ ഇ​​​വ​​​രെ​​​ക്കു​​​റി​​​ച്ച് വി​​​വ​​​ര​​​മൊ​​​ന്നും ല​​​ഭി​​​ച്ചി​​​രു​​​ന്നി​​​ല്ല. പ്ര​​​ദേ​​​ശ​​​ത്ത് ക​​​ന​​​ത്ത മ​​​ഞ്ഞു​​​വീ​​​ഴ്ച​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി ദോ​​​ൽ​​​പ ജി​​​ല്ലാ ചീ​​​ഫ് ഓ​​​ഫീ​​​സ​​​ർ ജു​​​നു ധ​​​ക്ക​​​ൽ പ​​​റ​​​ഞ്ഞു.

നേ​​​പ്പാ​​​ളി​​​ലെ ഏ​​​റ്റ​​​വും ആ​​​ഴ​​​മേ​​​റി​​​യ ത​​​ടാ​​​ക​​​മാ​​​ണ് ഷെ ​​​ഫോ​​​ക്സു​​​ന്തോ. സ​​​മു​​​ദ്ര​​​നി​​​ര​​​പ്പി​​​ൽ​​​നി​​​ന്ന് 3,600 മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തി​​​ലു​​​ള്ള ത​​​ടാ​​​ക​​​ത്തി​​​ന് 145 മീ​​​റ്റ​​​ർ ആ​​​ഴ​​​മു​​​ണ്ട്. ത​​​ടാ​​​കം സ​​​ന്ദ​​​ർ​​​ശി​​​ച്ച് മ​​​ട​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ ശ​​​നി​​​യാ​​​ഴ്ച​​​യു​​​ണ്ടാ​​​യ ക​​​ന​​​ത്ത മ​​​ഞ്ഞു​​​വീ​​​ഴ്ച​​​യി​​​ൽ നും​​​ല, വാ​​​ഗ്‌​​​ല ചു​​​ര​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലാ​​​ണ് സം​​​ഘം കു​​​ടു​​​ങ്ങി​​​യ​​​ത്.

ഞാ​​​യ​​​റാ​​​ഴ്ച സൈ​​​നി​​​ക ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നാ​​​യി പ്ര​​​ദേ​​​ശ​​​ത്തെ​​​ത്തി​​​യെ​​​ങ്കി​​​ലും മോ​​​ശം കാ​​​ലാ​​​വ​​​സ്ഥ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​റ​​​ങ്ങാ​​​നാ​​​യി​​​ല്ല. ഇ​​​തോ​​​ടെ ദൗ​​​ത്യം നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

നേ​​​പ്പാ​​​ളി​​​ലെ ഹി​​​മാ​​​ല​​​യ​​​ൻ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മ​​​ഞ്ഞു​​​വീ​​​ഴ്ച​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ കു​​​ടു​​​ങ്ങു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​മ​​​ല്ല. 2025 ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ ബ്രി​​​ട്ടീ​​​ഷ് വ​​​നി​​​ത​​​ക​​​ളാ​​​യ മൂ​​​ന്നു​​​പേ​​​ര​​​ട​​​ക്കം 15 പേരെ ഹി​​​ഡ​​​ൻ വാ​​​ലി​​​യി​​​ൽനി​​​ന്ന് ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

Latest News

Corehub Up