Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PhoneExplosion

Kouthukam

സാം​സ​ങ് ഫോ​ൺ പോ​ക്ക​റ്റി​ൽ കി​ട​ന്ന് പൊ​ട്ടി​ത്തെ​റി​ച്ച് യു​വാ​വി​ന് മാ​ര​ക​മാ​യി പൊ​ള്ള​ലേ​റ്റു

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ പോ​ക്ക​റ്റി​ലി​രു​ന്ന സ്മാ​ർ​ട്ട്‌​ഫോ​ൺ പെ​ട്ടെ​ന്ന് പൊ​ട്ടി​ത്തെ​റി​ച്ച് യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. ഡാ​ങ്കൂ​ർ സ്വ​ദേ​ശി​യാ​യ മ​ജി​ദ് എ​ന്ന യു​വാ​വി​നാ​ണ് ഈ ​ദാ​രു​ണ​മാ​യ അ​നു​ഭ​വ​മു​ണ്ടാ​യ​ത്.

ഗാ​സി​യാ​ബാ​ദി​ലെ ജോ​ലി സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി സ്വ​ന്തം ഗ്രാ​മ​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ്ര​തീ​ക്ഷി​ത​മാ​യ അ​പ​ക​ടം.

യാ​ത്ര​യ്ക്കി​ട​യി​ൽ ജീ​ൻ​സി​ന്‍റെ പോ​ക്ക​റ്റി​ലി​രു​ന്ന ഫോ​ൺ അ​സാ​ധാ​ര​ണ​മാം​വി​ധം ചൂ​ടാ​കു​ന്ന​തും അ​തി​ൽ നി​ന്ന് പു​ക ഉ​യ​ർ​ന്ന​തും മ​ജി​ദി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.

അ​പ​ക​ടം മ​ണ​ത്ത ഇ​യാ​ൾ പെ​ട്ടെ​ന്നു​ത​ന്നെ ഫോ​ൺ പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും, അ​തി​നു​മു​മ്പേ വ​ലി​യ ശ​ബ്ദ​ത്തോ​ടെ അ​ത് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ഫോ​ണി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ചു​റ്റോ​ടും ചി​ത​റി​ത്തെ​റി​ക്കു​ക​യും മ​ജി​ദി​ന്‍റെ വ​സ്ത്ര​ങ്ങ​ൾ​ക്ക് തീ​പി​ടി​ക്കു​ക​യും ചെ​യ്തു. ഇ​രു​കൈ​ക​ൾ​ക്കും അ​ര​യ്ക്ക് താ​ഴെ ഭാ​ഗ​ങ്ങ​ൾ​ക്കും മാ​ര​ക​മാ​യി പൊ​ള്ള​ലേ​റ്റ ഇ​യാ​ളെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ഉ​ട​ൻ​ത​ന്നെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. മ​ജി​ദ് നി​ല​വി​ൽ തീ​വ്ര​പ​രി​ച​ര​ണ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലെ ദി ​ഗ്രാ​ൻ​ഡ് വെ​നീ​സ് മാ​ളി​ലു​ള്ള 'ഡി​ജി കോം' ​എ​ന്ന ഷോ​പ്പി​ൽ നി​ന്ന് ഏ​ക​ദേ​ശം ഒ​രു മാ​സം മു​മ്പ് വാ​ങ്ങി​യ പു​തി​യ സാം​സ​ങ് ഫോ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്ന് മ​ജി​ദ് വ്യ​ക്ത​മാ​ക്കി.

അ​തു​വ​രെ ഫോ​ണി​ന് മ​റ്റ് സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളോ ത​ക​രാ​റു​ക​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും, ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഉ​പ​ക​ര​ണ​മാ​ണ് അ​പ​ക​ട​ത്തി​ന് വ​ഴി​വെ​ച്ച​തെ​ന്നും കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

സാ​ങ്കേ​തി​ക പ​രി​ശോ​ന​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ മാ​ത്ര​മേ അ​പ​ക​ട​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം വ്യ​ക്ത​മാ​കു​ക​യു​ള്ളൂ. സാ​ധാ​ര​ണ​യാ​യി ലി​ഥി​യം-​അ​യ​ൺ ബാ​റ്റ​റി​ക​ൾ​ക്കു​ണ്ടാ​കു​ന്ന ആ​ന്ത​രി​ക ത​ക​രാ​റു​ക​ൾ, അ​മി​ത​മാ​യ ചൂ​ട്, അ​ല്ലെ​ങ്കി​ൽ ഭൗ​തി​ക​മാ​യ ആ​ഘാ​ത​ങ്ങ​ൾ എ​ന്നി​വ ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കാ​റു​ണ്ട്.

ഇ​ന്ത്യ​യി​ൽ ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡേ​ർ​ഡ്സി​ന്‍റെ ക​ർ​ശ​ന​മാ​യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ് മൊ​ബൈ​ൽ ഫോ​ണു​ക​ൾ നി​ർ​മ്മി​ക്കു​ന്ന​തെ​ങ്കി​ലും, അ​സാ​ധാ​ര​ണ​മാം​വി​ധം ഫോ​ൺ ചൂ​ടാ​വു​ക​യോ പു​ക​യു​ക​യോ ചെ​യ്യു​മ്പോ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ഈ ​സം​ഭ​വം ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

Latest News

Corehub Up