Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Photo Taken

Thiruvananthapuram

മൊ​ബൈ​ൽ ഫോണില്‍ ഫോ​ട്ടോ പകർത്തൽ; പോ​ലീ​സി​നെ​തിരേ പ​രാ​തി

പേ​രൂ​ര്‍​ക്ക​ട: വ​ട്ടി​യൂ​ര്‍​ക്കാ​വ് മ​ണ്ണ​റ​ക്കോ​ണം ജം​ഗ്ഷ​നി​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്രി​ക​രു​ടെ ഫോ​ട്ടോ പോ​ലീ​സും ഹോം ​ഗാ​ര്‍​ഡു​ക​ളും മൊ​ബൈ​ല്‍ ഫോ​ണു​ക​ളി​ല്‍ പ​ക​ര്‍​ത്തു​ന്ന​തി​നെ​തി​രേ വ്യാ​പ​ക പ​രാ​തി.

ഹെ​ല്‍​മെ​റ്റ് ധ​രി​ക്കാ​തെ പോ​കു​ന്ന​വ​രു​ടെ ഫോ​ട്ടോ​യാ​ണ് പ​ക​ര്‍​ത്തു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​ത് വ്യ​ക്തി സ്വാ​ത​ന്ത്ര്യ​ത്തി​നെ​തി​രേ​യു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. ഹെ​ല്‍​മെ​റ്റ് ധ​രി​ക്കാ​ത്ത​വ​രു​ടെ ഫോ​ട്ടോ​യ​ല്ല ഇ​വ​ര്‍ എ​ടു​ക്കു​ന്ന​തെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം. ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ന്ന​താ​ധി​കാ​രി​ക​ള്‍​ക്ക് പ​രാ​തി​ന​ല്‍​കു​മെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു.

മ​ണ്ണ​റ​ക്കോ​ണം ജം​ഗ്ഷ​നി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ർ മേ​ല​ത്തു​മേ​ലേ ഭാ​ഗ​ത്തേ​ക്കും മു​ക്കോ​ല ഭാ​ഗ​ത്തേ​ക്കും പോ​കു​ന്ന വാ​ഹ​ന​യാ​ത്രി​ക​രു​ടെ ഫോ​ട്ടോ​യാ​ണ് മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തു​ന്ന​ത്. ട്രാ​ഫി​ക് സി​ഗ്ന​ല്‍ തെ​ളി​യു​ന്നു​ണ്ടോ, അ​മി​ത​വേ​ഗ​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പോ​കു​ന്നു​ണ്ടോ, അ​പ​ക​ട​ങ്ങ​ള്‍ വ​രു​ത്തു​ന്നു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളൊ​ന്നും ശ്ര​ദ്ധി​ക്കാ​തെ ഹെ​ല്‍​മെ​റ്റ് ധ​രി​ക്കാ​ത്ത​വ​രു​ടെ ഫോ​ട്ടോ​യെ​ടു​ക്കാ​ന്‍ തി​ര​ക്കു​കൂ​ട്ടു​ക​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ. അ​തേ​സ​മ​യം ഹെ​ല്‍​മെ​റ്റ് ധ​രി​ക്കാ​തെ യാ​ത്ര​ചെ​യ്യു​ന്ന​വ​രു​ടെ ഫോ​ട്ടോ​യെ​ടു​ത്ത് ഇ​വ​ര്‍​ക്കു​മേ​ല്‍ ശി​ക്ഷാ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മാ​ത്ര​മേ ന​ട​ത്തു​ന്നു​ള്ളൂ​വെ​ന്നും മ​റി​ച്ചു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും വ​ട്ടി​യൂ​ര്‍​ക്കാ​വ് സി​ഐ പ്ര​തി​ക​രി​ച്ചു.

Latest News

Corehub Up