Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Photographer

ക്ഷേ​ത്ര​ത്തി​ൽ ചെ​രു​പ്പി​ട്ട് ക​യ​റി; ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ​ക്ക് മ​ർ​ദ​നം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ഹാ​സ​നി​ൽ പ്രീ-​വെ​ഡിം​ഗ് ഷൂ​ട്ടിം​ഗി​നി​ടെ ഒ​രു സം​ഘം ആ​ളു​ക​ൾ ചേ​ർ​ന്ന് ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ന​വി, ന​ന്ദ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ആ​ഷി, പ്ര​ശാ​ന്ത്, ര​ക്ഷ, അ​ര​വി​ന്ദ്, ഉ​ച്ചി​ത്, പ്ര​ജ്വാ​ൾ, നി​ഷാ​ന്ത് എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി. ബെ​ട്ടാ​ഡ ഭൈ​ര​വേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലാ​ണ് സം​ഭ​വം.

ക്ഷേ​ത്ര പ​രി​സ​ര​ത്ത് ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ ചെ​രു​പ്പി​ട്ട് പ്ര​വേ​ശി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ത​ർ​ക്കം തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ ഷൂ​ട്ടിം​ഗ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ അ​ക്ര​മി​ക​ൾ ഇ​രു​വ​രെ​യും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കാ​മ​റ ത​ക​ർ​ക്കു​ക​യും ചെ​യ്തു.

പ​രി​ക്കേ​റ്റ​വ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up