കൊച്ചി: ഭിന്നശേഷിസമൂഹത്തിന്റെ ജീവിതയാഥാര്ഥ്യങ്ങള് പകര്ത്താന് ലക്ഷ്യമിട്ട് അസോസിയേഷന് ഓഫ് പീപ്പിള് വിത്ത് ഡിസെബിലിറ്റി ‘ആസ് ഐ ആം’ എന്ന പേരില് ദേശീയ ഫോട്ടോഗ്രഫി, വീഡിയോഗ്രഫി കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചു.
ഈമാസം 31ന് അർധരാത്രി വരെ എന്ട്രികള് സമര്പ്പിക്കാം. അന്താരാഷ്ട്ര ഭിന്നശേഷി ദിനമായഡിസംബര് മൂന്നിന് വിജയികളെ പ്രഖ്യാപിക്കും.
മികച്ച എന്ട്രി, മികച്ച വളര്ന്നുവരുന്ന കഥാകൃത്ത്, ഭിന്നശേഷിയുള്ള മികച്ച ഫോട്ടോഗ്രാഫര് എന്നീ മൂന്നു വിഭാഗങ്ങളിലാണു സമ്മാനങ്ങള് നല്കുന്നത്.