തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ്/ആർക്കിടെക്ചർ/ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിച്ചവരിൽ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുവാൻ അപേക്ഷ നൽകിയ വിദ്യാർഥികൾക്കായി മെഡിക്കല്‍ ബോർഡ് 20 മുതൽ 23 വരെ രാവിലെ 10.30 മുതൽ കോട്ടയം, കോഴിക്കോട് എന്നീ സർക്കാർ മെഡിക്കൽ കോളജുകളിലും 20 മുതൽ 21 വരെ രാവിലെ 10.30 മുതൽ തിരുവനന്തപുരം, സർക്കാർ മെഡിക്കൽ കോളജിലും നടത്തുന്നു. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.