Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pickup Truck

Kottayam

ഗ്യാ​സ് സി​ലി​ണ്ട​റു​മാ​യി പോ​യ പി​ക്ക​പ്പ് നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ടി​ച്ചു മ​റി​ഞ്ഞു

ചി​ങ്ങ​വ​നം: ഗ്യാ​സ് സി​ലി​ണ്ട​റു​മാ​യി വി​ത​ര​ണ​ത്തി​നു പോ​യ ഗ്യാ​സ് ഏ​ജ​ന്‍​സി​യു​ടെ പി​ക്ക​പ് വാ​ന്‍ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ല്‍ ഇ​ടി​ച്ചു മ​റി​ഞ്ഞു. വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്കാ​ണ്. പി​ക്ക​പ്പി​ന്‍റെ കാ​ബി​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന ഡ്രൈ​വ​ര്‍ അ​ബി​ജി​ത്തി​നെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ള്‍ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ കൈ​ക്ക് സാ​ര​മാ​യ പ​രി​ക്കേ​റ്റു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ന് ​പ​രു​ത്തും​പാ​റ - കൊ​ല്ലാ​ട് റോ​ഡി​ല്‍ ക​ല്ലു​ങ്ക​ല്‍ ക​ട​വി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. പ​ന​ച്ചി​ക്കാ​ട് മൂ​കാം​ബി​ക ഗ്യാ​സ് ഏ​ജ​ന്‍​സി​യു​ടെ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഈ ​സ​മ​യ​ത്ത് വാ​ഹ​ന​ത്തി​ല്‍ 31 നി​റ​കു​റ്റി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​റ​ക്കം ഇ​റ​ങ്ങി​വ​രു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് നി​യ​ന്ത്ര​ണം തെ​റ്റി കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ല്‍ ഇ​ടി​ച്ചു മ​റി​ഞ്ഞ് സ​മീ​പ​ത്തെ പോ​സ്റ്റി​നും മ​തി​ലി​നും ഇ​ട​യ്ക്കു കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. പോ​സ്റ്റ് ഒ​ടി​ഞ്ഞ നി​ല​യി​ലാ​ണ്. പി​ക്ക​പ്പി​ന് സാ​ര​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സും, ചി​ങ്ങ​വ​നം പോ​ലീ​സും വൈ​ദ്യു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി. പി​ക്ക​പ്പ് ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് പു​റ​ത്തെ​ടു​ത്തു.

Latest News

Corehub Up