പാരിസ്: ഭൗതികശാസ്ത്ര നോബൽ ജേതാക്കളായ മേരി ക്യൂറിയുടെയും പിയറി ക്യൂറിയുടെയും കൊച്ചുമകനും പ്രശസ്ത ഫ്രഞ്ച് ജീവശാസ്ത്രജ്ഞനുമായ പിയറി ജൂലിയറ്റ് (94) അന്തരിച്ചു.
ക്യൂറി ദന്പതികളുടെ മൂത്ത മകളായ ഐറിൻ ജൂലിയറ്റ് ക്യൂറിയുടെ മകനാണ് ഇദ്ദേഹം. ഐറിനും ഭർത്താവ് ഫ്രെഡറിക് ജൂലിയറ്റും രസതന്ത്ര നൊബേൽ ജേതാക്കളാണ്.
ഫ്രഞ്ച് നാഷണൽ സെന്റർ ഫോർ സയന്റിഫിക് റിസർച്ചിന്റെ മുൻ ഗവേഷണ ഡയറക്ട റായിരുന്നു പിയറി. സസ്യങ്ങളിലെ പ്രകാശസംശ്ലേഷണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ ജീവശാസ്ത്ര മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു കാരണമായി.
ഫ്രാൻസിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ദ് ഒാണർ ലഭിച്ചിട്ടുണ്ട്.