Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pinarayi And Govindan

പി​ണ​റാ​യിക്കും ഗോ​വി​ന്ദ​നും ലാ​ളി​ത്യ​മി​ല്ല; ബേബി​യെ ക​ണ്ടു പ​ഠി​ക്ക​ണം

അ​ടി​മാ​ലി: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ ഗോ​വി​ന്ദ​നും പ​ല കാ​ര്യ​ങ്ങ​ളി​ലും പാ​ര്‍ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി​യെ ക​ണ്ട് പ​ഠി​ക്ക​ണ​മെ​ന്ന് ഇ​ടു​ക്കി വി​ശാ​ല ജി​ല്ലാ ക​മ്മി​റ്റി​യി​ലെ പ്ര​തി​നി​ധി​ക​ള്‍. ലാ​ളി​ത്യ​മി​ല്ലാ​ത്ത ശൈ​ലി​യാ​ണ് ഇ​രു​വ​രും പി​ന്തു​ട​രു​ന്ന​ത്.

പാ​ര്‍ട്ടി പ്ര​വ​ര്‍ത്ത​ക​ര്‍ക്കു പോ​ലും ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​കു​ന്നി​ല്ല. പി​ന്നെ സാ​ധാ​ര​ണ​ക്കാ​ര്‍ എ​ങ്ങ​നെ അം​ഗീ​ക​രി​ക്കും. ഇ​ത് ക​മ്യൂ​ണി​സ്റ്റ് ശൈ​ലി​യ​ല്ല.​തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ല്‍വി​ക്ക് ഇ​തും കാ​ര​ണ​മാ​യെ​ന്ന വി​മ​ര്‍ശ​നം സ​മ്മേ​ള​ന​ത്തി​ലു​യ​ര്‍ന്നു.​

ഡ​ല്‍ഹി​യി​ല​ട​ക്കം എം.​എ. ബേ​ബി നേ​തൃ​ത്വം ന​ല്‍കു​ന്ന സ​മ​ര​ങ്ങ​ള്‍ ക​ണ്ടു പ​ഠി​ക്ക​ണ​മെ​ന്നും പ്ര​തി​നി​ധി​ക​ള്‍ പ​റ​ഞ്ഞു. ​സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ സ്വ​ത്ത് സ​മ്പാ​ദ​ന​ത്തി​ലും രൂ​ക്ഷവി​മ​ര്‍ശ​നം ഉ​യ​ര്‍ന്നു. മ​ക​നും മ​രു​മ​ക​നും അ​ട​ങ്ങു​ന്ന​വ​ര്‍ പാ​റ​പൊ​ട്ടി​ച്ച് ക​ട​ത്തി​യ​ത് മാ​ധ്യ​മ​ങ്ങ​ളി​ല്‍ വാ​ര്‍ത്ത​യാ​യി​ട്ടും പ്ര​തി​ക​രി​ക്കാ​ന്‍ സെ​ക്ര​ട്ട​റി സി.​വി. വ​ര്‍ഗീ​സ് ത​യാ​റാ​യി​ല്ല. ഇ​ത് ക്വാ​റി മാ​ഫി​യ​യ്‌​ക്കൊ​പ്പം നി​ല​കൊ​ണ്ടെ​ന്ന പ്ര​തീ​തി സ​മൂ​ഹ​ത്തി​ലു​ണ്ടാ​ക്കി. നെ​ടു​ങ്ക​ണ്ടം, ക​ട്ട​പ്പ​ന, ശാ​ന്ത​ന്‍പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളാ​ണ് കൂ​ടു​ത​ല്‍ വി​മ​ര്‍ശ​ന​മു​യ​ര്‍ത്തി​യ​ത്.

ഉ​ടു​മ്പ​ന്‍ചോ​ല​യി​ലെ ഉ​റ​ച്ച സീ​റ്റ് സം​സ്ഥാ​ന സ​മി​തി​യു​ടെ​യും കെ.​കെ. ജ​യ​ച​ന്ദ്ര​ന്‍റെ​യും പി​ടി​വാ​ശി മൂ​ലം ന​ഷ്ട​മാ​യി. ജി​ല്ലാ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​ത്തി​നു വി​രു​ദ്ധ​മാ​യി എം.​എം. മ​ണി​യെ മാ​റ്റി​യ​തും തി​രി​ച്ച​ടി​യാ​യെ​ന്ന് പ്ര​തി​നി​ധി​ക​ള്‍ വി​മ​ര്‍ശി​ച്ചു.​ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​മാ​യ ഒ​രാ​ള്‍ക്കെ​തി​രേയും രൂ​ക്ഷ​വി​മ​ര്‍ശ​ന​മു​ണ്ടാ​യി. ഇ​ദ്ദേ​ഹം അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം ന​ട​ത്തു​ന്ന​താ​യാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം. മൂ​ന്നാ​റി​ല​ട​ക്കം റി​സോ​ര്‍ട്ട് വാ​ങ്ങി​യ​തി​ല്‍ അ​ഴി​മ​തി ന​ട​ന്ന​താ​യും ആ​ന​ച്ചാ​ലി​ല്‍ തോ​ട് കൈ​യേ​റി ഹോ​ട്ട​ല്‍ നി​ര്‍മി​ക്കു​ന്ന​തും വി​മ​ര്‍ശ​ന​ത്തി​ന് ഇ​ട​യാ​ക്കി.

Latest News

Corehub Up