Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pinterest

സോ​ഷ്യ​ൽ മീ​ഡി​യ "കുട്ടിക്കളിയല്ല'; നിലപാട് വ്യക്തമാക്കി പി​ൻ​റെ​സ്റ്റ് സി​ഇ​ഒ

16 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​ഗോ​ള​ത​ല​ത്തി​ൽ നി​രോ​ധി​ക്ക​ണ​മെ​ന്ന് പി​ൻ​റെ​സ്റ്റ് സി​ഇ​ഒ ബി​ൽ റെ​ഡി.

നി​ല​വി​ലു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യ​ല്ല രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഒ​രു സി​ഇ​ഒ എ​ന്ന നി​ല​യി​ലും ര​ക്ഷി​താ​വ് എ​ന്ന നി​ല​യി​ലും സോ​ഷ്യ​ൽ മീ​ഡി​യ ഇ​ന്ന​ത്തെ രീ​തി​യി​ൽ 16 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ർ​ക്ക് സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് താ​ൻ വി​ശ്വ​സി​ക്കു​ന്ന​താ​യും കൗ​മാ​ര​ക്കാ​രു​ടെ സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ സാ​ങ്കേ​തി​ക മേ​ഖ​ല കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്തം കാ​ണി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ലി​ങ്ക്ഡ്ഇ​ൻ പോ​സ്റ്റി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ്19 മ​ഹാ​മാ​രി​ക്ക് ശേ​ഷം ടി​ക് ടോ​ക്, ഇ​ൻ​സ്റ്റാ​ഗ്രാം തു​ട​ങ്ങി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ ജ​ന​പ്രീ​തി വ​ർ​ധി​ച്ച​തും കു​ട്ടി​ക​ൾ സ്ക്രീ​നി​ന് മു​ന്നി​ൽ കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​തും ആ​ശ​ങ്കാ​ജ​ന​ക​മാ​യ സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

ഇ​ത്ത​രം ഉ​ള്ള​ട​ക്ക​ങ്ങ​ളു​ടെ അ​മി​ത ഉ​പ​യോ​ഗം കൗ​മാ​ര​ക്കാ​രു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തെ​യും ഏ​കാ​ഗ്ര​ത​യെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് പ​ഠ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​ത് ഓ​ർ​മ​ശ​ക്തി​യെ​യും പ​ഠ​ന​ത്തെ​യും ത​ട​സപ്പെ​ടു​ത്തു​ന്ന ബ്രെ​യി​ൻ റോ​ട്ട്, എ​ന്ന അ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​കു​ന്നു​വെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​താ​യും അ​ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു.

16 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​ർ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ നി​രോ​ധി​ച്ചു​കൊ​ണ്ട് 2025 അ​വ​സാ​ന​ത്തോ​ടെ ഓ​സ്‌​ട്രേ​ലി​യ ആ​ദ്യ​ത്തെ നി​യ​മം കൊ​ണ്ടു​വ​ന്നു. ഇ​തി​ന് പി​ന്നാ​ലെ ഫ്രാ​ൻ​സ്, നോ​ർ​വേ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും സ​മാ​ന​മാ​യ ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

Latest News

Corehub Up