Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pipe Bursts

Ernakulam

വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി; വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി

കോ​ത​മം​ഗ​ലം: വാ​ട്ട​ർ അ​ഥോ​റിറ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ള​വും ചെ​ളി​യും ക​യ​റി. കോ​ത​മം​ഗ​ലം സ​ബ് സ്റ്റേ​ഷ​ന് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 8.15ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ജ​ല​വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി ശ​ക്ത​മാ​യി വെ​ള്ള​വും ചെ​ളി​യും വ്യാ​പ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ള്ളി​ലേ​ക്ക് ഒ​ഴി​കി​യെ​ത്തു​ക​യാ​യി​രു​ന്നു.

ജ​ല​വി​ത​ര​ണം നി​ർ​ത്തു​ന്ന​തി​നാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ വ്യാ​പാ​രി​ക​ൾ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ഒ​ടു​വി​ൽ വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഇ​ട​പ്പെ​ട്ട​തോ​ടെ​യാ​ണ് പൈ​പ്പി​ലൂ​ടെ​യു​ള്ള വെ​ള്ള​ത്തി​ന്‍റെ വ​ര​വ് നി​ല​ച്ച​ത്. മ​ണി​ക്കൂ​റു​ക​ളു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് ചെ​ളി നീ​ക്കം​ചെ​യ്ത​ത്. മേ​ഖ​ല​യി​ൽ പൈ​പ്പ് ലൈ​ൻ പൊ​ട്ടു​ന്ന​ത് നി​ര​ന്ത​ര സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.

Latest News

Corehub Up