Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Plan To Check

America

യു​എ​സ് സ​ന്ദ​ർ​ശ​ക​രു​ടെ സ​മൂ​ഹ​മാ​ധ്യ​മം പ​രി​ശോ​ധി​ക്കാ​ൻ പ​ദ്ധ​തി: അഞ്ച് വ​ർ​ഷ​ത്തെ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണം

വാഷിംഗ്ടൺ ഡി​സി: വി​സ ആ​വ​ശ്യ​മി​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ ഉ​ൾ​പ്പെ​ടെ യു​എ​സി​ലേ​ക്ക് വ​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ സോ​ഷ്യ​ൽ മീ​ഡി​യ വി​വ​ര​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പ​രി​ശോ​ധി​ക്കാ​ൻ യു​എ​സ് ക​സ്റ്റം​സ് ആ​ൻ​ഡ് ബോ​ർ​ഡ​ർ പ്രൊ​ട്ട​ക്ഷ​ൻ (സിബിപി) പ​ദ്ധ​തി​യി​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ട്.

വി​സ ഒ​ഴി​വാ​ക്ക​ൽ പ്രോ​ഗ്രാ​മി​ൽ ഉ​ൾ​പ്പെ​ടു​ന്ന ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ്, ജ​ർ​മ​നി, ദ​ക്ഷി​ണ കൊ​റി​യ തു​ട​ങ്ങി​യ 42 രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രെ​യാ​ണ് ഈ ​മാ​റ്റം പ്ര​ധാ​ന​മാ​യും ബാ​ധി​ക്കു​ക.

അ​പേ​ക്ഷ​ക​ർ ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തെ സോ​ഷ്യ​ൽ മീ​ഡി​യ വി​വ​ര​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യും ന​ൽ​ക​ണം. കൂ​ടാ​തെ, ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തെ ഇ​മെ​യി​ൽ വി​ലാ​സ​ങ്ങ​ൾ, മാ​താ​പി​താ​ക്ക​ൾ, പ​ങ്കാ​ളി, സ​ഹോ​ദ​ര​ങ്ങ​ൾ, മ​ക്ക​ൾ എ​ന്നി​വ​രു​ടെ പേ​ര്, ജ​ന​ന തീ​യ​തി തു​ട​ങ്ങി​യ വി​ശ​ദ​മാ​യ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളും സ​മ​ർ​പ്പി​ക്കേ​ണ്ടി വ​രും.

നി​ല​വി​ൽ 2016 മു​ത​ൽ സോ​ഷ്യ​ൽ മീ​ഡി​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത് ഓ​പ്ഷ​ന​ലാ​ണ്. വി​വ​ര​ശേ​ഖ​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് അം​ഗീ​കാ​രം ല​ഭി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ക്കാ​നും, വ്യ​ക്തി​ഗ​ത സ്വ​കാ​ര്യ​ത​യ്ക്ക് ഭീ​ഷ​ണി​യാ​കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഡി​ജി​റ്റ​ൽ അ​വ​കാ​ശ ഗ്രൂ​പ്പു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Latest News

Corehub Up