Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Plane Crashes

America

ഫ്ലോറിഡയിൽ വിമാനം തകർന്നു വീണു; പ്രശസ്തനായ ഡോക്ടറും നഴ്സും മരിച്ചു

ഫ്ലോറിഡ: റ്റാംപ എക്സിക്യൂട്ടീവ് എയർപോർട്ടിന് സമീപം വിമാനം തകർന്നുണ്ടായ അപകടത്തിൽ ഡോക്ടറും നഴ്സും കൊല്ലപ്പെട്ടു. ശിശുരോഗ വിദഗ്ധനായ ഡോ. ഡേവിഡ് സിയാംബാനെസ് (59), നഴ്സ് ഡോൺ സ്റ്റോൺ (53) എന്നിവരാണ് മരിച്ചത്.

 വ്യാഴാഴ്ച രാവിലെ റ്റാംപ വിമാനത്താവളത്തിൽ നിന്ന് നോർത്ത് കരോളൈനയിലേക്ക് പുറപ്പെട്ട ലാൻകെയർ എവല്യൂഷൻ വിമാനമാണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ കാട്ടിലേക്ക് തകർന്നു വീണത്.

അപകടത്തിന് പിന്നാലെ വിമാനത്തിന് തീപിടിക്കുകയായിരുന്നു. ഡോ. സിയാംബാനെസിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഈ വിമാനം. അപകടത്തിൽ നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest News

Corehub Up