Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Plano

America

പ്ലാ​നോ​യി​ൽ വാ​ഹ​നാ​പ​ക​ടം; ഒ​രാ​ൾ മ​രി​ച്ചു

ടെ​ക്സ​സ്: പ്ലാ​നോ​യി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. മി​ഷ​ൻ റി​ഡ്ജ് റോ​ഡും വെ​സ്റ്റ് പാ​ർ​ക്ക​ർ റോ​ഡും ചേ​രു​ന്ന ക​വ​ല​യി​ൽ ഉ​ച്ച​യ്ക്ക് 2:40ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

വെ​സ്റ്റ് പാ​ർ​ക്ക​ർ റോ​ഡി​ലൂ​ടെ പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന നി​സാ​ൻ ഫ്രോ​ണ്ടി​യ​ർ വാ​ഹ​നം മി​ഷ​ൻ റി​ഡ്ജ് റോ​ഡി​ലേ​ക്ക് തി​രി​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ, കി​ഴ​ക്ക​ൻ ദി​ശ​യി​ൽ വ​രി​ക​യാ​യി​രു​ന്ന ഇ​ൻ​ഫി​നി​റ്റി കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​ൻ​ഫി​നി​റ്റി കാ​ർ സ​മീ​പ​ത്തെ ലൈ​റ്റ് പോ​സ്റ്റി​ൽ ചെ​ന്നു ഇ​ടി​ച്ചു. ഇ​ൻ​ഫി​നി​റ്റി കാ​റി​ലു​ണ്ടാ​യി​രു​ന്ന മു​തി​ർ​ന്ന ഒ​രു സ്ത്രീ ​സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​ര​ണ​പ്പെ​ട്ടു. ഇ​തേ കാ​ർ ഓ​ടി​ച്ചി​രു​ന്ന വ്യ​ക്തി​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നി​സാ​ൻ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​യാ​ളെ പ്രാ​ഥ​മി​ക വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി​യെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റേ​ണ്ടി​വ​ന്നി​ല്ലെ​ന്നും പ്ലാ​നോ പോ​ലീ​സ് അ​റി​യി​ച്ചു.

മ​രി​ച്ച​യാ​ളു​ടെ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ക്കു​ന്ന​തു​വ​രെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ലാ​നോ പോ​ലീ​സി​ന്‍റെ ട്രാ​ഫി​ക് യൂ​ണി​റ്റ് കേ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.

Latest News

Corehub Up