Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PlantGenomeSaviourAward

വിത്തുകളുടെ കാവൽക്കാരൻ; വയനാട് സ്വദേശിക്ക് പ്ലാന്‍റ് ജീനോം സേവ്യര്‍ പുരസ്‌കാരം

കല്‍പ്പറ്റ: വയനാട് സ്വദേശിക്ക് പ്ലാന്‍റ് ജീനോം സേവ്യര്‍ പുരസ്‌കാരം. യുവകര്‍ഷകന്‍ നൂല്‍പ്പുഴ മാതമംഗലം ചിറക്കമ്പം സൂരജാണ് ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായത്.

കാര്‍ഷിക വിളകളുടെ ജനിതക വൈവിധ്യവും അപൂര്‍വമായ വിത്തിനങ്ങളും സംരക്ഷിക്കുന്ന കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്‍റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് അഥോറിറ്റി (പിപിവി ആന്‍ഡ് എഫ്ആര്‍എ) ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.

വിവിധയിനം പച്ചക്കറികളുടെയും മറ്റു വിളകളുടെയും വിത്തുകള്‍ ശേഖരിച്ച് സംരക്ഷിക്കുകയും വൈവിധ്യം നിലനിര്‍ത്തുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് സൂരജിന് അംഗീകാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്ന പുരസ്‌കാരം 12ന് ഡല്‍ഹിയില്‍ നടത്തുന്ന ചടങ്ങില്‍ രാഷ്ടപതിയില്‍നിന്നു സൂരജ് ഏറ്റുവാങ്ങും. ചിറക്കമ്പം സുരേഷ് നമ്പൂതിരി-ഉഷ ദമ്പതികളുടെ മകനാണ്.

Latest News

Corehub Up