Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PlatinumJubilee

Middle East and Gulf

കു​വൈ​റ്റ് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് മ​ഹാ ഇ​ട​വ​ക സ​പ്ത​തി സം​ഗ​മം പു​തു​പ്പ​ള്ളി​യി​ൽ 29ന്

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യു​ടെ സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള മ​ഹാ ഇ​ട​വ​ക സ​പ്ത​തി സം​ഗ​മം ഈ ​മാ​സം 29ന് ​പു​തു​പ്പ​ള്ളി പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

കു​വൈ​റ്റ് മ​ഹാ ഇ​ട​വ​ക​യു​ടെ മു​ൻ വി​കാ​രി​മാ​ർ, ട്ര​സ്റ്റി​മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ, മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, കു​വൈ​റ്റി​ലെ പ്ര​വാ​സ​ത്തി​നു​ശേ​ഷം നാ​ട്ടി​ൽ സ്ഥി​ര താ​മ​സ​മാ​ക്കി​യ ഇ​ട​വ​കാം​ഗ​ങ്ങ​ൾ, അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​കൊ​ണ്ടു​ള്ള സ​പ്ത​തി സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കേ​ര​ള നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും.

രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് 1.30 വ​രെ ന​ട​ക്കു​ന്ന സം​ഗ​മ​ത്തി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ കോ​ൽ​ക്ക​ത്ത ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, കൊ​ല്ലം ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ജോ​സ​ഫ് മാ​ർ ദി​വ​ന്നാ​സി​യോ​സ്, കോ​ട്ട​യം ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത യൂ​ഹാ​നോ​ൻ മാ​ർ ദി​യ​സ്കോ​റോ​സ്, മ​ല​ങ്ക​ര സ​ഭ​യു​ടെ വൈ​ദി​ക ട്ര​സ്റ്റി ഫാ. ​ഡോ. തോ​മ​സ് വ​ർ​ഗീ​സ് അ​മ​യി​ൽ, അ​ൽ​മാ​യ ട്ര​സ്റ്റി റോ​ണി വ​ർ​ഗീ​സ് എ​ബ്ര​ഹാം, സ​ഭാ സെ​ക്ര​ട്ട​റി അ​ഡ്വ. ബി​ജു ഉ​മ്മ​ൻ, എംഎൽഎമാരായ ചാ​ണ്ടി ഉ​മ്മ​ൻ, അ​ബി​ൻ വ​ർ​ക്കി, റെ​ജി ചെ​റി​യാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

കീ​സ് ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ക്കു​ന്ന ക്രൈ​സ്ത​വ ഭ​ക്തി​ഗാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഭ​ജ​ന സ​പ്ത​തി സം​ഗ​മ​ത്തി​ന്‍റെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും. മു​ൻ ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​ണ് ഉ​ന്ന​ത​മാ​യ നി​ല​യി​ൽ കു​വൈ​റ്റ് മ​ഹാ ഇ​ട​വ​ക എ​ത്തു​വാ​നു​ള്ള മു​ഖ്യ കാ​ര​ണ​മെ​ന്നും ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന 70-ാം ​വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ത്മീ​യ​വും സാം​സ്കാ​രി​ക​വും സാ​മൂ​ഹി​ക​വു​മാ​യ നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം 2027 ജ​നു​വ​രി​യി​ൽ ന​ട​ക്കു​മെ​ന്നും സം​ഘാ​ട​ക സ​മി​തിക്ക് വേ​ണ്ടി ഇ​ട​വ​ക വി​കാ​രി റ​വ.ഫാ. ​ഡോ. ബി​ജു ജോ​ർ​ജ് പാ​റ​യ്ക്ക​ലും ജ​ന​റ​ൽ ക​ൺ​വീ​ന​ർ മാ​ത്യൂ​സ് വ​ർ​ഗീ​സും അ​റി​യി​ച്ചു.

Latest News

Corehub Up