Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Playback Singing

പി​ന്ന​ണി ഗാ​ന​രം​ഗ​ത്തു നി​ന്നും വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് ഗാ​യ​ക​ൻ അ​ർ​ജി​ത് സിം​ഗ്  

ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ത​രം​ഗം സൃ​ഷ്ടി​ച്ച ഗാ​യ​ക​ൻ അ​ർ​ജി​ത് സിം​ഗ് പി​ന്ന​ണി ഗാ​ന രം​ഗ​ത്ത് നി​ന്ന് വി​ര​മി​ക്കു​ക​യാ​ണെ​ന്നു പ്ര​ഖ്യാ​പി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് ഗാ​യ​ക​ൻ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പു​തി​യ പി​ന്ന​ണി​ഗാ​ന പ്രോ​ജ​ക്ടു​ക​ൾ ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് അ​ർ​ജി​ത് പ​റ​ഞ്ഞു.

സ്വ​ത​ന്ത്ര സം​ഗീ​ത നി​ർ​മാ​ണ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നാ​യാ​ണ് താ​രം പി​ന്ന​ണി​ഗാ​ന രം​ഗം വി​ടു​ന്ന​ത് എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

അ​ർ​ജി​ത് സിം​ഗ് പ​ങ്കു​വ​ച്ച കു​റി​പ്പ്

‘ഹ​ലോ, എ​ല്ലാ​വ​ർ​ക്കും പു​തു​വ​ത്സ​രാ​ശം​സ​ക​ൾ. ശ്രോ​താ​ക്ക​ൾ എ​ന്ന നി​ല​യി​ൽ ഇ​ത്ര​യും വ​ർ​ഷ​മാ​യി എ​നി​ക്ക് സ്നേ​ഹം ന​ൽ​കി​യ​തി​ന് ന​ന്ദി. ഇ​നി മു​ത​ൽ ഒ​രു പി​ന്ന​ണി ഗാ​യ​ക​നെ​ന്ന നി​ല​യി​ൽ ഞാ​ൻ പു​തി​യ അ​സൈ​ൻ​മെ​ന്‍റു​ക​ളൊ​ന്നും ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യാ​ണ്. ഞാ​ൻ അ​ത് അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്. ഇ​തൊ​രു അ​ദ്ഭു​ത​ക​ര​മാ​യ യാ​ത്ര​യാ​യി​രു​ന്നു.’

മു​ൻ​പ് ഏ​റ്റെ​ടു​ത്ത ചി​ല വ​ർ​ക്കു​ക​ൾ തീ​ർ​ക്കാ​നു​ള്ള​തു​കൊ​ണ്ട് ഈ ​വ​ർ​ഷം ചി​ല റി​ലീ​സു​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് അ​ർ​ജി​ത് സിം​ഗ് വ്യ​ക്ത​മാ​ക്കി. സം​ഗീ​തം ചെ​യ്യു​ന്ന​ത് നി​ർ​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും ഒ​രു ക​ലാ​കാ​ര​നാ​യി പ​ഠി​ക്കു​ക​യും പ​രി​ണ​മി​ക്കു​ക​യും ചെ​യ്തു​കൊ​ണ്ട് സ്വ​ത​ന്ത്ര​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും അ​ർ​ജി​ത് സിം​ഗ് പ​റ​ഞ്ഞു. 

Latest News

Corehub Up